ന്യൂഡൽഹി: വിവാദമായ ദേശീയ മെഡിക്കൽ കമ്മീഷൻ ബിൽ രാജ്യസഭയും പാസാക്കി. 51നെതിരെ 101 വോട്ടുകൾക്കാണ് ബിൽ പാസായത്. . നേരത്തെ ലോക്സഭയിലും ബിൽ പാസാക്കിയിരുന്നു. ബില്ലിനെതിരെ ഡോക്ടർമാർ രാജ്യവ്യാപക പ്രതിഷേധം തുടരുന്നതിനിടെയാണ് ബിൽ രാജ്യസഭയും പാസാക്കിയത്.
മെഡിക്കല്‍ കൗണ്‍സിലിന് പകരം മെഡിക്കല്‍ കമ്മീഷന് രൂപീകരിക്കുമെന്നതാണ് ബില്ലിലെ പ്രധാനവ്യവസ്ഥ. മെഡിക്കല്‍ കമ്മീഷനില്‍ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം വർദ്ധിപ്പിക്കണമെന്ന ഭേദഗതിയോടെയാണ് ബില്ല് പാസാക്കിയത്. ഇതനുസരിച്ച് മെഡിക്കല്‍ കമ്മീഷനിലെ ഇരുപത്തിയഞ്ച് അംഗ സമിതിയില്‍ 20 പേർ സർക്കാർ നിർദ്ദേശിക്കുന്നവരാകും.
അടിസ്ഥാനയോഗ്യത ഇല്ലാത്തവർക്ക് മോഡേണ്‍ മെഡിസിന് പ്രാക്ടീസ് ചെയ്യാം, മെഡിക്കൽ പിജി കോഴ്സുകളിലേക്ക് എം ബി ബി എസ് അവസാന വർഷ പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം അനുവദിക്കും, സ്വകാര്യ മെഡിക്കല്‍ കോളേജിലെ അമ്പത് ശതമാനം കേന്ദ്ര സർക്കാർ നിയന്ത്രണത്തിലാക്കും തുടങ്ങിയ ഭേദഗതിക്കെതിരെയാണ് പ്രധാനമായും ഡോക്ടർമാർ രംഗത്ത് വന്നത്.
എം.എന്‍.സി ബില്‍ അംഗീകരിക്കില്ല; സമരം കൂടുതല്‍ ശക്തമാക്കുമെന്ന് ഐഎംഎമെഡിക്കല് കമ്മീഷന്റെ കാലവധി രണ്ട് വർഷത്തേക്കാണ്. ഇത് പിന്നീട് സ്ഥിരം സംവിധാനമാക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
ബിൽ അനുസരിച്ച് അലോപ്പതി ഇതര വിഭാഗങ്ങളിലും ആധുനികചികിത്സ നടത്താനാകും. പരമ്പരാഗത ചികിത്സയ്ക്ക് സർക്കാരിന് നിയന്ത്രിതമായ ലൈസൻസ് നൽകാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.
എയിംസ് അടക്കമുള്ള കോളേജുകളിലേക്കുള്ള പിജി പ്രവേശനത്തിന് നെക്സ്റ്റ് എന്ന പൊതുപരീക്ഷ നടത്തുക, വിദേശ രാജ്യങ്ങളില്‍ എം ബി ബി എസ് കഴിഞ്ഞവർ നെക്സ്റ്റ് പരീക്ഷ പാസായ ശേഷമേ പ്രാക്ടീസ് തുടങ്ങാവു തുടങ്ങിയ വ്യവസ്ഥകളും ബില്ലിലുണ്ട്. രാജ്യസഭയില്‍ ഭേദഗതി വരുത്തിയതോടെ ബില്ല് വീണ്ടും ലോക്സഭയുടെ പരിഗണനക്ക് വിടും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.