ഓഗസ്റ്റ് എട്ടിന് ദേശീയ മെഡിക്കൽ സമരം

രാജ്യത്തെമ്പാടും മെഡിക്കൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം തുടരും .

news18
Updated: August 4, 2019, 10:53 PM IST
ഓഗസ്റ്റ് എട്ടിന് ദേശീയ മെഡിക്കൽ സമരം
doctors
  • News18
  • Last Updated: August 4, 2019, 10:53 PM IST
  • Share this:
തിരുവനന്തപുരം: എം എൻ.സി ബില്ലിലെ വിവാദ നിബന്ധനകളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഓഗസ്റ്റ് എട്ടിന് ദേശീയ വ്യാപകമായി മെഡിക്കൽസമരം നടത്തും. വ്യാഴാഴ്ച രാവിലെ 6 am മുതൽ വെള്ളി രാവിലെ 6 am വരെ
യാണ് സമരം.

3.5 ലക്ഷത്തോളം വ്യാജ ഡോക്ടർമാരെ സൃഷ്ടിക്കുന്ന എം.എൻ.സി ബില്ലിലെ സെക്ഷൻ 32ന് എതിരെ രാജ്യവ്യാപകമായി ശക്തമായ പ്രതിഷേധമാണ് ഉയർന്നു വന്നിട്ടുള്ളത്.

ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുവാനായി അടിസ്ഥാനയോഗ്യത ഇല്ലാത്തവരെയും ആധുനിക വൈദ്യശാസ്ത്രം ചികിത്സിക്കുവാൻ അനുവദിക്കുന്ന നിയമം പാർലമെന്‍റിൽ വീണ്ടും പരിഗണനയ്‌ക്കു ഇരിക്കവെയാണ് തീരുമാനം. ഡൽഹിയിൽ ഇന്ന് കൂടിയ ഉന്നതസമിതി വിവിധ സംസ്ഥാനങ്ങളുടെ അഭിപ്രായം വിലയിരുത്തുകയും ദേശവ്യാപകമായി സമരംനടത്താൻ തീരുമാനിക്കുകയും ചെയ്തു.

അതേസമയം, രാജ്യത്തെമ്പാടും മെഡിക്കൽ വിദ്യാർത്ഥികൾ നടത്തുന്ന സമരം തുടരും.

First published: August 4, 2019, 10:53 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading