• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അർദ്ധരാത്രി മുതൽ അർദ്ധരാത്രി വരെയുള്ള പണിമുടക്കിൽ ആരൊക്കെ പങ്കെടുക്കും

news18india
Updated: August 6, 2018, 12:09 PM IST
അർദ്ധരാത്രി മുതൽ അർദ്ധരാത്രി വരെയുള്ള പണിമുടക്കിൽ ആരൊക്കെ പങ്കെടുക്കും
news18india
Updated: August 6, 2018, 12:09 PM IST
തിരുവനന്തപുരം: രാജ്യത്തെ മോട്ടോർവാഹന നിയമഭേദഗതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച അർദ്ധരാത്രി മുതൽ രാജ്യവ്യാപകമായി മോട്ടോർവാഹന പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. തൊഴിലാളികളും വാഹന ഉടമകളും സംയുക്തമായാണ് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക്.

സംസ്ഥാനത്ത് സ്വകാര്യവാഹനങ്ങൾക്കൊപ്പം കെ എസ് ആർ ടി സിയും പണിമുടക്കിൽ പങ്കെടുക്കും. ഓട്ടോ, ടാക്സി, സ്വകാര്യവാഹനങ്ങൾ, കോൺട്രാക്ട് വാഹനങ്ങൾ, ചരക്കുകടത്ത് വാഹനങ്ങൾ എന്നിവയെല്ലാം പണിമുടക്കിൽ പങ്കെടുക്കും. കെ എസ് ആർ ടി സിയിലെ സംയുക്ത ട്രേഡ് യൂണിയനും പണിമുടക്കിൽ പങ്കെടുക്കും.

വർക് ഷോപ്പുകൾ, സ്പെയർ പാർട്സ് വിപണന കേന്ദ്രങ്ങൾ, യൂസ്ഡ് വെഹിക്കിൾ ഷോറൂമുകൾ, ഡ്രൈവിങ് സ്കൂളുകൾ തുടങ്ങിയ മേഖലകളിലെ തൊഴിലുടമകളും പണമുടക്കിൽ പങ്കെടുക്കും.

അഞ്ചരക്കോടിയിൽ അധികം വരുന്ന മോട്ടോർ തൊഴിലാളികളും ചെറുകിട തൊഴിലുടമകളും പണിമുടക്കിന്‍റെ ഭാഗമാകും. ചൊവ്വാഴ്ച രാവിലെ തൊഴിലാളികൾ താലൂക്ക്, ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധപ്രകടനങ്ങൾ നടത്തും. പാൽ, പത്രം , ആശുപത്രി എന്നിവയ്ക്കൊപ്പം പാക്കേജ് ടൂർ വാഹനങ്ങളെയും പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
First published: August 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍