News18 Malayalam
Updated: January 21, 2021, 4:22 PM IST
ബി.വി. ശ്രീനിവാസ്
നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കോൺഗ്രസിൽ സജീവമായിരിക്കുകയാണ് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷന്റെ പ്രതികരണം. സ്ഥാനാർത്ഥി പട്ടികയിൽ യൂത്ത് കോൺസിന് ക്വാട്ട ആവശ്യമില്ലെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി ശ്രീനിവാസ് പറഞ്ഞു.
ജനങ്ങൾക്കിടയിൽ സ്വാധീനമുളളവർക്ക് മാത്രം സീറ്റ് നൽകിയാൽ മതി. തിരത്തെടുപ്പിൽ വിജയിക്കുക എന്നതാണ് പ്രധാനം. വിജയ സാധ്യത നോക്കി യുവാക്കൾക്ക് പരിഗണന നൽകിയാൽ മതിയെന്നും ശ്രീനിവാസ് ന്യൂസ് 18 നോട് പറഞ്ഞു. സീറ്റുകൾ ചോദിച്ച് വാങ്ങേണ്ട ആവശ്യമില്ല. യുവാക്കൾക്കും വനിതകൾക്കും എക്കാലത്തും കോൺഗ്രസ് കൃത്യമായ പരിഗണന നൽകിയിട്ടുണ്ട്.
Also Read
രണ്ടാംഘട്ട വാക്സിൻ വിതരണത്തിലേക്ക് കടക്കാൻ കേന്ദ്രം; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും വാക്സിൻ സ്വീകരിക്കും
കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പിൽ ഹൈബി ഈഡൻ, ഡീൻ കുര്യാക്കോസ് അടക്കമുള്ള യുവാക്കൾ മത്സരിച്ച് വിജയിച്ചു. സംവരണ മണ്ഡലമായ ആലത്തൂരിൽ നിന്നും വനിതയെ പാർലമെന്റിൽ എത്തിക്കാനായതും കോൺഗ്രസിന് മാത്രമാണെന്നും ശ്രീനിവാസൻ പറഞ്ഞു. പാർട്ടി ചുമതലകളിലും നിരവധി യുവാക്കൾക്ക് അവസരം നൽകിയിട്ടുണ്ട്. തെരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിന് നിശ്ചിത ശതമാനം സീറ്റ് നൽകണമെന്ന് സംസ്ഥാന നേതാക്കൾ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച പട്ടികയും തയ്യാറാക്കിയിരുന്നു.
എന്നാൽ സീറ്റുകൾ ആവശ്യപ്പെടുമ്പോൾ ഈ നേതാക്കൾക്ക് ജനങ്ങൾക്കിടയിൽ എത്രത്തോളം സ്വാധിനമുണ്ടെന്ന് നേതൃത്വം പരിശോധിക്കണമെന്ന് ശ്രീനിവാസ് പറഞ്ഞു. നേതാക്കൾ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കുന്നില്ല എന്ന പരോക്ഷ വിമർശനമാണ് ശ്രീനിവാസ് ഉയർത്തുന്നത്.
Published by:
user_49
First published:
January 21, 2021, 4:21 PM IST