• HOME
  • »
  • NEWS
  • »
  • india
  • »
  • National Technology Day | ഇന്ന് ദേശീയ സാങ്കേതികവിദ്യാ ദിനം; ഇന്ത്യൻ ശാസ്ത്ര രംഗത്തെ സുപ്രധാന ദിനത്തിന്റെ ഓർമ്മ

National Technology Day | ഇന്ന് ദേശീയ സാങ്കേതികവിദ്യാ ദിനം; ഇന്ത്യൻ ശാസ്ത്ര രംഗത്തെ സുപ്രധാന ദിനത്തിന്റെ ഓർമ്മ

ഇന്ത്യ പൊഖ്റാൻ ആണവപരീക്ഷണം വിജയകരമായി നടത്തിയത് 1998 മെയ് 11ന് ആയിരുന്നു

  • Share this:
    സ്വാതന്ത്ര്യലബ്ധിക്കു ശേഷം, ശാസ്ത്രത്തിലും സാങ്കേതിക വിദ്യയിലും വലിയ പുരോ​ഗതിയാണ് ഇന്ത്യ കൈവരിച്ചത്. അതുകൊണ്ടുതന്നെ ഭാവിയിൽ പ്രധാന ലോക ശക്തികളിലൊന്നായി മാറാൻ തയ്യാറെടുക്കുക കൂടിയാണ് രാജ്യം. ഇന്ന് രാജ്യം ദേശീയ സാങ്കേതികവിദ്യാ ദിനമായി (National Technology Day) ആചരിക്കുകയാണ്. 1998 മെയ് 11 നാണ് ഇന്ത്യ പൊഖ്റാൻ ആണവപരീക്ഷണം (Pokhran nuclear test) വിജയകരമായി നടത്തിയത്.

    എന്താണ് പൊഖ്റാൻ ആണവപരീക്ഷണം?

    ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഒരു പ്രധാന നാഴികക്കല്ലായിരുന്നു 1998 ൽ രാജസ്ഥാനിലെ പൊഖ്റാനിൽ നടത്തിയ ആണവപരീക്ഷണം. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി ബാജ്പേയ് (Atal Vihari Bajpai) ആണ് പദ്ധതിക്ക് നേതൃത്വം നൽകിയത്. ഇന്ത്യയെ ഒരു സ്വതന്ത്ര ആണവ ശക്തിയാക്കി മാറ്റുകയായിരുന്നു ലക്ഷ്യം.

    മറ്റ് ആണവശക്തികൾ ഇന്ത്യയുടെ ഈ രം​ഗത്തേക്കുള്ള പ്രവേശനത്തെ നിരസിച്ചിരുന്ന സമയമായിരുന്നു അത്. ശാസ്ത്രജ്ഞരും ഗവേഷകരും എഞ്ചിനീയർമാരും അടങ്ങുന്ന ഒരു സംഘമാണ് ദൗത്യത്തിൽ പങ്കാളികളായി പ്രവർത്തിച്ചത്. അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കാതിരിക്കാനും വിമർശനങ്ങൾ വിളിച്ചു വരുത്താതിരിക്കാനും ഇന്ത്യ ആഗ്രഹിച്ചതിനാൽ ദൗത്യം അതീവ രഹസ്യമായിരുന്നു.

     Also Read- രാജ്യദ്രോഹ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് മരവിപ്പിച്ച് സുപ്രീം കോടതി

    ഇന്ത്യൻ ആർമിയുടെ പൊഖ്‌റാൻ ടെസ്റ്റ് റേഞ്ചിലാണ് ആണവ പരീക്ഷണം നടത്തിയത്. വിജയകരമായ പരീക്ഷണത്തിന്റെ ഭാ​ഗമായി അഞ്ച് സ്ഫോടന പരമ്പരകൾ നടത്തി. ഇന്ത്യയുടെ 'മിസൈൽ മനുഷ്യൻ' M(issile Man of India) എന്നറിയപ്പെടുന്ന ഡോ. എപിജെ അബ്ദുൾ കലാമാണ് (Dr. APJ Abdul Kalam) പൊഖ്‌റാൻ പരീക്ഷണത്തിന് നേതൃത്വം നൽകിയത്. വിജയകരമായി പരീക്ഷണം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ഇന്ത്യയെ ഒരു ആണവ രാഷ്ട്രമായി പ്രഖ്യാപിച്ചു. ദൗത്യത്തിന് 'ഓപ്പറേഷൻ ശക്തി' (Operation Shakti) എന്ന പേരാണ് നൽകിയിരുന്നത്. മേയ് 11-ന് ശക്തി 1, ശക്തി 2, ശക്തി 3 എന്നിങ്ങനെ മൂന്ന് ആണവ ബോംബുകളാണ് ഇന്ത്യ പ്രയോഗിച്ചത്. രണ്ട് ദിവസത്തിന് ശേഷം മെയ് 13-ന് മറ്റ് രണ്ട് ആണവ ബോംബുകളായ ശക്തി 4, ശക്തി 5 എന്നിവയും പരീക്ഷിച്ചു.

    പൊഖ്റാൻ ആണവപരീക്ഷണം വിജയം കണ്ടത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഒരു വലിയ നാഴികക്കല്ലായി കണക്കാക്കപ്പെടുന്നു. കാരണംഅതിനും രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ് രാജ്യത്ത് നിലവിലുണ്ടായിരുന്ന സാങ്കേതികവിദ്യ ഈ ദൗത്യം ഏറ്റെടുക്കാൻ വിധം പൂർണ്ണമായി സജ്ജമായിരുന്നില്ല. ‌ ഉയർന്ന നിലവാരം പുലർത്തിയ പരീക്ഷണമായിരുന്നു പൊഖ്റാനിൽ നടന്നത്.

    ഭാവിയിൽ വരാനിരിക്കുന്ന ഏത് തരത്തിലുള്ള സാങ്കേതികവും ശാസ്ത്രീയവുമായ പ്രവർത്തനങ്ങളിൽ അതേ തലത്തിൽ തന്നെ എത്തുക എന്ന കാഴ്ചപ്പാടോടെയാണ് ഇന്ത്യ മെയ് 11 ന് ദേശീയ സാങ്കേതിക ദിനം ആയി ആചരിക്കുന്നത്.

    ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1974-ലാണ് പൊഖ്റാനിലെ ആണവപരീക്ഷണ നിലയം സ്ഥാപിക്കപ്പെട്ടത്. ഇന്ത്യൻ കരസേനയുടെ കീഴിലാണ് ഈ നിലയം പ്രവർത്തിക്കുന്നത്.
    Published by:Arun krishna
    First published: