• HOME
  • »
  • NEWS
  • »
  • india
  • »
  • മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവർത്തനങ്ങൾ മികച്ചതെന്ന് നാഷണൽ ട്രസ്റ്റ് സർവ്വേ

മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രവർത്തനങ്ങൾ മികച്ചതെന്ന് നാഷണൽ ട്രസ്റ്റ് സർവ്വേ

കേരള സർക്കാരിന്‍റെ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്‍റെ പ്രവർത്തനങ്ങളും മികച്ചതാണെന്ന് നാഷണൽ ട്രസ്റ്റ് സർവ്വേ വ്യക്തമാക്കുന്നു.

പിണറായി വിജയൻ

പിണറായി വിജയൻ

  • Last Updated :
  • Share this:
    ന്യൂഡൽഹി: കേരള സർക്കാരിന്‍റെ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്‍റെ പ്രവർത്തനങ്ങളും മികച്ചതാണെന്ന് നാഷണൽ ട്രസ്റ്റ് സർവ്വേ വ്യക്തമാക്കുന്നു. രാജ്യം ആരു ഭരിക്കണമെന്ന കാര്യത്തിൽ ഇത്തവണ നിർണായമാകുക പ്രാദേശിക പാർട്ടികളുടെ നിലപാടായിരിക്കുമെന്നും സർവെ വെളിപ്പെടുത്തൽ. തമിഴ്നാട്ടിൽ ഡിഎംകെയും പശ്ചിമ ബംഗാളിൽ തൃണമൂലും മികച്ച നേട്ടം കൈവരിക്കുമെന്നാണ് വോട്ടർമാരുടെ വിലയിരുത്തൽ.

    കേരളത്തിലെ ഇടതുപക്ഷ സർക്കാരിന്‍റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനം മികച്ചതാണെന്ന അഭിപ്രായമാണ് ന്യൂസ് 18 കേരളയും ഫസ്റ്റ് പോസ്റ്റും ഇസ്പോസും ചേർന്ന് നടത്തിയ സർവ്വേയിൽ ഉയർന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതീക്ഷക്കൊത്ത് ഉയർന്നു എന്നാണ് 52.3 ശതമാനം പേരുടെ അഭിപ്രായം.

    ഇതിൽ തന്നെ 23.2 ശതമാനം പേർ മികച്ച പ്രവർത്തനമെന്ന് അഭിപ്രായപ്പെട്ടു. എന്നാൽ, 35.2 ശതമാനം പേരുടെ അഭിപ്രായം മുഖ്യമന്ത്രിയുടെ പ്രവർത്തനം പ്രതീക്ഷയ്ക്കൊത്ത് ഉയർന്നില്ലെന്നായിരുന്നു. ഇടതുപക്ഷ സർക്കാരിന്‍റെ പ്രവർത്തനത്തെ അനുകൂലിച്ച 65.9 ശതമാനം പേരിൽ 20.3 ശതമാനം ആളുകൾ ഏറ്റവും മികച്ചതെന്ന അഭിപ്രായം രേഖപ്പെടുത്തി. 23.9 ശതമാനം പേരാണ് സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ അതൃപ്തർ.

    പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദി ബഹുദൂരം മുന്നിലെന്ന് നാഷണൽ ട്രസ്റ്റ് സർവ്വേ

    തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചതിൽ കേന്ദ്രത്തെക്കാൾ മികച്ചത് കേരള സർക്കാരാണെന്ന അഭിപ്രായമാണ് കൂടുതൽ പേർ‌ പങ്കുവെച്ചത്. ഇക്കാര്യത്തിൽ കേരള സർക്കാരാണ് മുന്നിലെന്ന് 34.5 ശതമാനം പേർ പറഞ്ഞപ്പോൾ കേന്ദ്രത്തെ അനുകൂലിച്ചത് 15.8 ശതമാനം പേരായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാഗ്ദാനം പാലിച്ചില്ലെന്ന് 16.6 ശതമാനം പേർ അഭിപ്രായപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ ഭരണകക്ഷിസ്ഥാർഥിക്ക് വോട്ട് ചെയ്യുമെന്ന് 48.1 പേർ‌ വ്യക്തമാക്കിയപ്പോൾ 37 ശതമാനം പേർ വോട്ട് ഭരണമുന്നണിക്കില്ലെന്ന് വ്യക്തമാക്കി.

    കേരളത്തിൽ ഇടത് മുന്നണി, ബംഗാളിൽ തൃണമൂൽ, തമിഴ്നാട്ടിൽ ഡിഎംകെ, ആന്ധ്രപ്രദേശിൽ ടിഡിപി, ഒഡീഷയിൽ ബിജെഡി, തെലങ്കാനയിൽ ടി ആർ എസ് എന്നീ പാർട്ടികൾ മികച്ച നേട്ടം കൈവരിക്കുമെന്നാണ് സർവ്വേയിൽ പറയുന്നത്. പ്രാദേശിക പാർട്ടികളുടെ നിലപാടുകൾ നിർണായകമാകുമെന്നും സർവ്വേ വ്യക്തമാക്കുന്നു.

    First published: