• HOME
  • »
  • NEWS
  • »
  • india
  • »
  • പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദി ബഹുദൂരം മുന്നിലെന്ന് നാഷണൽ ട്രസ്റ്റ് സർവ്വേ

പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദി ബഹുദൂരം മുന്നിലെന്ന് നാഷണൽ ട്രസ്റ്റ് സർവ്വേ

പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയേക്കാൾ നരേന്ദ്രമോദി ബഹുദൂരം മുന്നിലെന്ന് നാഷണൽ ട്രസ്റ്റ് സർവ്വേ.

പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Last Updated :
  • Share this:
    ന്യൂഡൽഹി: പ്രധാനമന്ത്രി സ്ഥാനത്തേക്ക് രാഹുൽ ഗാന്ധിയേക്കാൾ നരേന്ദ്രമോദി ബഹുദൂരം മുന്നിലെന്ന് നാഷണൽ ട്രസ്റ്റ് സർവ്വേ. 63 ശതമാനം പേർ നരേന്ദ്ര മോദിയെ പിന്തുണച്ചപ്പോൾ 16 ശതമാനം പേർ മാത്രമാണ് രാഹുൽ പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടത്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയപക്വത വർധിച്ചെന്നും പ്രിയങ്ക ഗാന്ധിയുടെ വരവ് കോൺഗ്രസിന് ഗുണകരമായെന്നും സർവ്വേയിൽ പങ്കെടുത്ത കൂടുതൽ പേരും അഭിപ്രായം രേഖപ്പെടുത്തി.

    ന്യൂസ് 18 കേരളവും ഫസ്റ്റ് പോസ്റ്റും ഇപ്സോസുമായി ചേർന്ന് നടത്തിയ നാഷണൽ ട്രസ്റ്റ് സർവ്വേയുടെ ഫലങ്ങളാണ് പുറത്തുവിട്ടത്. രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നും 31621 പേർ സർവ്വേയിൽ പങ്കെടുത്തു. ആരാകാണം അടുത്ത പ്രധാനമന്ത്രിയെന്നായിരുന്നു സർവ്വേയിൽ ഉന്നയിച്ച പ്രധാന ചോദ്യം.

    63.4 ശതമാനം പേർ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നരേന്ദ്രമോദിയെ പിന്തുണക്കുന്നവരാണ്. രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടവർ 16.1 ശതമാനം മാത്രം. 2014നേക്കാൾ നരേന്ദ്ര മോദിയുടെ ജനപ്രീതി ഉയർന്നെന്ന് 66 ശതമാനം പേർ അഭിപ്രായം രേഖപ്പെടുത്തി.

    കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ രാഷ്ട്രീയനേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി പക്വത കാട്ടിയെന്നാണ് 41 ശതമാനം പേരുടെയും നിലപാട്, ഇല്ലെന്ന് 34 ശതമാനം. പ്രിയങ്കാ ഗാന്ധിയുടെ വരവ് കോൺഗ്രസിന് ഊർജ്ജമായെന്നാണ് സർവ്വേയിൽ പങ്കെടുത്ത കൂടുതൽ പേരും പറഞ്ഞു. ജി എസ് ടി അടക്കം കേന്ദ്രം നടപ്പാക്കിയ പദ്ധതികൾ വിജയിച്ചെന്നാണ് ബഹുഭൂരിപക്ഷത്തിന്റെയും അഭിപ്രായം.

    പാകിസ്ഥാനിലെ ജെയ്ഷെ കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ സൈനികാക്രമണം ശരിയെന്നായിരുന്നു 86 ശതമാനം പേരുടെയും നിലപാട്. മാർച്ച് രണ്ടിനും 22നും ഇടയിലാണ് വിവരങ്ങൾ ശേഖരിച്ചത്. ഈ വർഷം ആദ്യം നടത്തിയ സർവ്വേയുടെ തുടർച്ചയായാണ് ട്രസ്റ്റ് സർവ്വേ.

    First published: