ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനെതിരെ കോൺഗ്രസ് എംപി അധിർ രഞ്ജൻ ചൗധരി നടത്തിയ 'രാഷ്ട്ര പത്നി' പരാമർശത്തിനെതിരെ ദേശീയ വനിതാ കമ്മീഷൻ നോട്ടീസയച്ചു. സംഭവത്തിൽ സ്വമേധയ കേസെടുത്ത കമ്മീഷൻ ഓഗസ്റ്റിന് മൂന്നിന് നേരിട്ട് ഹാജരാകണമെന്നും വിശദീകരണം നൽകണമെന്നും നിർദേശം നല്‍കി.
അധിർ രഞ്ജൻ ചൗധരിയുടെ പരാമർശം അപമാനമുളവാക്കുന്നതും സ്ത്രീ വിരുദ്ധവുമാണെന്ന് കമ്മീഷൻ വിലയിരുത്തി. അതേസമയം രാഷ്ട്രപതിയെ നേരിട്ട് കണ്ട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് ചൗധരി അറിയിച്ചിരുന്നു. രാഷ്ട്രപതിയെ അധിക്ഷേപിക്കുന്നതിനെപ്പറ്റി ചിന്തിച്ചിട്ടുപോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പരാമർശത്തിൽ കോൺഗ്രസ് സഭയോട് മാപ്പ് പറയണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. പരാമർശം ആദിവാസി വിരുദ്ധവും സ്ത്രീവിരുദ്ധവും ലൈംഗിക-ചുവയോടെയുള്ളതുമാണെന്ന് സ്മൃതി ഇറാനി ആരോപിച്ചു. രാജ്യസഭ അധ്യക്ഷനായ വെങ്കയ്യ നായിടു പരാമർശം തെറ്റാണെന്ന് അഭിപ്രായപ്പെട്ടു. കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടത് സോണിയാ ഗാന്ധി മാപ്പു പറയണമെന്നായിരുന്നു.
കോൺഗ്രസിന് ആദിവാസി വിരുദ്ധമനോഭാവമാണെന്നും ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുവാൻ ഒരുങ്ങിയപ്പോൾ മുതൽ കോൺഗ്രസ് അപകീർത്തിപരമായ പരാമർശമാണ് നടത്തുന്നതെന്ന് ഭരണപക്ഷം പറഞ്ഞു. സഭയ്ക്കകത്തെ പ്രതിഷേധത്തിനു ശേഷം ഭരണപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ പ്ലെകാർഡ് ഉയർത്തി പ്രതിഷേധിച്ചു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.