തീവ്രവാദത്തെ ചെറുക്കാൻ ലോക രാജ്യങ്ങൾ ഒരുമിച്ച് നിലകൊള്ളണമെന്ന് പ്രധാനമന്ത്രി
നരേന്ദ്ര മോദി. ഭീകരത ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ്. രാജ്യങ്ങൾ തീപ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം അവസാനിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. റഷ്യയിലെ സെയ്ന്റ് പീറ്റേഴ്സ്ബർഗിൽ നടക്കുന്ന 12ാമത് ബ്രിക്സ് ഉച്ചകോടിയിൽ വീഡിയോ കോൺഫറൻസിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Also Read-
കോവിഡ് രുചി മുകുളങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നതിന് ഇതിലും നല്ലൊരു തെളിവില്ല
ജമ്മു കശ്മീർ അതിർത്തിയിൽ പാകിസ്ഥാൻ സൈന്യത്തിന്റെ സഹായത്തോടെ തീവ്രവാദ പ്രവർത്തനങ്ങൾ ശക്തമായ സാഹചര്യത്തിലായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം .ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും ഓൺലൈൻ വഴി യോഗത്തിൽ പങ്കെടുത്തിരുന്നു. കിഴക്കൻ ലഡാക്കിലെ ഗാൽവൻ താഴ്വരയിലുണ്ടായ സംഘർഷത്തിനു ശേഷം ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് മോദിയും ജിൻപിങ്ങും മുഖാമുഖം വരുന്നത്. ഷാങ്ഹായ് സഹകരണ ഉച്ചകോടിയിലും വെർച്വൽ ഫോർമാറ്റിൽ ഇരുവരും പങ്കെടുത്തിരുന്നു.
Also Read-
കാളി പൂജയില്‍ പങ്കെടുത്തതിന് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസനെ വധിക്കുമെന്ന് ഭീഷണി
ഐക്യരാഷ്ട്ര സഭയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യ എല്ലാ പിന്തുണയും നൽകുന്നുണ്ട്. ലോകത്തെ ഒരു കുടുംബമായി കാണുന്നതാണ് ഇന്ത്യയുടെ സംസ്കാരം. ഐക്യരാഷ്ട്ര സഭയും അതേ പാതയാണ് പിന്തുടരുന്നത്. ഐക്യരാഷ്ട്ര സഭയുടെ 75ാം വാർഷികമാണിപ്പോൾ. കാലാനുസൃതമായ മാറ്റങ്ങൾ ലോക സംഘടനകളിൽ വേണം. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിൽ പുനഃസംഘടിപ്പിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
Also Read-
'രണ്ടില' മരവിച്ചു; ജോസഫിന് 'ചെണ്ട'യടിക്കാം; ജോസിന് 'ടേബിൾ ഫാനി'ന്റെ കാറ്റു കൊള്ളാം
അന്താരാഷ്ട്ര നാണ്യ നിധിയിലും ലോകാരോഗ്യ സംഘടനയിലും ലോക വ്യാപാര സംഘടനയിലും പുനഃസംഘടന വേണം. കോവിഡ് വ്യാപന സമയത്ത് 150 രാജ്യങ്ങൾക്ക് ഇന്ത്യ അടിയന്തര മെഡിക്കൽ സഹായം നൽകി. വാക്സിൻ നിർമ്മാണം പുരോഗമിക്കുകയാണ്. വൈദ്യശാസ്ത്ര മേഖലയിൽ പൈതൃക അറിവുകൾ കൂടി പ്രയോജനപ്പെടുത്താനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
വ്യാപാരം, ആരോഗ്യം, ഊർജ്ജം, ഉൾപ്പെടെയുള്ള മേഖലകളിലെ സഹകരണം അംഗരാജ്യങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. ആഗോളസ്ഥിരത, കൂട്ടായ സുരക്ഷ, നൂതനമായ വളർച്ച എന്നിവയ്ക്കായി ബ്രിക്സ് കൂട്ടായ്മ’ എന്നതാണ് സമ്മേളനത്തിന്റെ മുദ്രാവാക്യം. ഇന്ത്യക്ക് പുറമെ ചൈന, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിലെ അംഗങ്ങൾ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.