• HOME
  • »
  • NEWS
  • »
  • india
  • »
  • മുസ്ലിംകളോട് വോട്ട് തേടി ; ഒടുവിൽ സിദ്ധുവും വെട്ടിലായി

മുസ്ലിംകളോട് വോട്ട് തേടി ; ഒടുവിൽ സിദ്ധുവും വെട്ടിലായി

സമാനമായ വർഗീയ പരാമർശം നടത്തിയതിന് യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി, അസംഖാൻ എന്നിവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു.

news18

news18

  • News18
  • Last Updated :
  • Share this:
    ന്യൂഡൽഹി: ബിഹാറിലെ മുസ്ലിംകളോട് വോട്ട് അഭ്യർഥിച്ചതിന്റെ പേരിൽ വെട്ടിലായിരിക്കുകയാണ് പഞ്ചാബ് മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ നവ് ജ്യോത്സിംഗ് സിദ്ധു. പ്രധാനമന്ത്രിയെ പരാജയപ്പെടുത്താൻ മുസ്ലിംകൾ ഒറ്റക്കെട്ടായി വോട്ട് ചെയ്യണമെന്ന് സിദ്ധു പറഞ്ഞു.

    also read: സംസ്ഥാനത്ത് മൂന്ന് വാഹനാപകടങ്ങളിലായി ഇന്ന് മരിച്ചത് ആറുപേർ

    ബിഹാറിലെ കതിഹറിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സിദ്ധുവിന്റെ വിവാദ പരാമർശം. 'ചില ആളുകൾ നിങ്ങളെ വിഭജിക്കാൻ ശ്രമിക്കുകയാണെന്ന് ഞാനെന്റെ മുസ്ലിം സഹോദരങ്ങൾക്ക് മുന്നറിയിപ്പു നൽകുകയാണ്. നിങ്ങളുടെ വോട്ട് വിഘടിപ്പിക്കാൻ ഒവൈസിയെ പോലുള്ളവരിലൂടെ അവർ ശ്രമിക്കുകയാണ്. നിങ്ങൾ ഒറ്റക്കെട്ടായി നിന്ന് വോട്ട് ചെയ്യണം. മോദിയെ തുടച്ചു നീക്കണം- എന്നായിരുന്നു സിദ്ധുവിന്റെ വിവാദ പരാമർശം.

    സമാനമായ വർഗീയ പരാമർശം നടത്തിയതിന് യോഗി ആദിത്യനാഥ്, മായാവതി, മനേക ഗാന്ധി, അസംഖാൻ എന്നിവർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം വിലക്കേർപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സിദ്ധുവിന്റെ വിവാദ പരാമർശം.

    വർഗീയ പരാമർശത്തിന്റെ പേരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യോഗിക്ക് 72 മണിക്കൂർ വിലക്കും മായാവതിക്കും മനേകയ്ക്കും 42 മണിക്കൂർ വിലക്കുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഏർപ്പെടുത്തിയത്. ബിജെപി സ്ഥാനാർഥിയും നടിയുമായ ജയപ്രദയ്ക്കെതിരായ അടിവസ്ത്ര പരാമര്‍ശത്തിലാണ് അസംഖാന് 72 മണിക്കൂർ വിലക്കേർപ്പെടുത്തിയിരിക്കുന്നത്.

    First published: