ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടിത്തം; ലെഫ്റ്റനന്റ് കമാന്റർ മരിച്ചു

ഇന്ത്യയുടെ അത്യാധുനിക വിമാന വാഹന യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ.

news18india
Updated: April 26, 2019, 4:45 PM IST
ഐഎൻഎസ് വിക്രമാദിത്യയിൽ  തീപിടിത്തം; ലെഫ്റ്റനന്റ് കമാന്റർ മരിച്ചു
ഇന്ത്യയുടെ അത്യാധുനിക വിമാന വാഹന യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ.
  • Share this:
ന്യൂഡൽഹി: ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ തീപിടിത്തം. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ ലെഫ്റ്റനന്റ് കമാന്റർ ശ്വാസം മുട്ടി മരിച്ചു. നാവികസേനാ ഉദ്യോഗസ്ഥനായ ലെഫ്റ്റനന്റ് കമാന്റർ ഡിഎസ് ചൗഹാൻ ആണ് മരിച്ചത്. തീപിടിത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ചാണ് ഉദ്യോഗസ്ഥന്റെ മരണം. അപകടത്തെ തുടർന്ന് അദ്ദേഹത്തെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

രണ്ട് വോട്ടര്‍ ഐഡി ഉണ്ടെന്ന് ആരോപണം: ഗംഭീറിനെതിരെ പരാതിയുമായി എഎപിതീ അണച്ചെന്നും കപ്പലിന്റെ പ്രതിരോധ സംവിധാനങ്ങൾക്ക് തകരാറില്ലെന്നും നാവികസേന അറിയിച്ചു. ഇന്ത്യയുടെ അത്യാധുനിക വിമാന വാഹന യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. മൂന്നു വർഷം മുൻപ് ഈ കപ്പലിൽ വിഷ വാതകം ചോർന്ന് രണ്ടു പേർ മരിച്ചിരുന്നു.

ഇടതുപക്ഷ വോട്ടുകൾ ലഭിച്ചു; വടകരയിൽ ജയം ഉറപ്പെന്ന് മുല്ലപ്പള്ളിയും മുരളീധരനും


കർണാടകയിലെ കാർവാർ തീരത്തോട് അടുത്തപ്പോഴാണ് കപ്പലിൽ അപകടമുണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചതായി നേവി അറിയിച്ചു. 

 
First published: April 26, 2019, 4:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading