ഭുവനേശ്വർ: തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ നരേന്ദ്രമോദിയെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിച്ച് ഒഡീഷ മുഖ്യമന്ത്രിയും ബിജു ജനതാദൾ നേതാവുമായ നവീൻ പട്നായിക്. ഒഡീഷ സർക്കാരിനെ ജനം പുറത്താക്കുമെന്നും നവീൻ പട്നായിക്കിന്റെ പുറത്തുപോകൽ ഉറപ്പാണെന്നും തെരഞ്ഞെടുപ്പ് പ്രചരണറാലിയിൽ മോദി പ്രസംഗിച്ചതിന് പിന്നാലെയാണ് നവീൻ പട്നായിക്കിന്റെ ക്ഷണം.
പ്രധാനമന്ത്രി എന്ന പദം ചേർക്കാതെ 'മോദിജി' എന്നാണ് ക്ഷണക്കത്തിൽ നരേന്ദ്രമോദിയെ അഭിസംബോധന ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ആദ്യ മൂന്ന് ഘട്ടം പിന്നിട്ടതോടെ തന്നെ തങ്ങൾക്ക് വീണ്ടും അധികാരത്തിൽ വരാനുള്ള വോട്ടുകൾ സ്വന്തമാക്കാനായിട്ടുണ്ടെന്ന് പൊതുസമ്മേളനത്തിൽ നവീൻ പട്നായിക് പറഞ്ഞു.
'പ്രകൃതിക്ഷോഭമുണ്ടായപ്പോൾ ഇവിടെ വരാൻ സമയം ഇല്ലാതിരുന്ന പ്രധാനമന്ത്രി ഇപ്പോൾ വോട്ടിനായി ദിവസേന ഒഡീഷയിൽ വരുന്നുണ്ട്. ബിജെഡി സർക്കാർ വീണശേഷം വീണ്ടും വരുമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ മൂന്നാംഘട്ടം കഴിഞ്ഞതോടെ തന്നെ ജനങ്ങൾ ഞങ്ങൾക്കാവശ്യമായ ഭൂരിപക്ഷം നൽകി കഴിഞ്ഞു. അതുകൊണ്ട് സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഞാൻ അദ്ദേഹത്തെ ക്ഷണിക്കുകയാണ്'- നവീൻ പട്നായിക് പറഞ്ഞു.
ഒഡീഷയിൽ മോദിക്ക് പുറമെ ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവമാണ്. ഒഡീഷയിലെ നാലാം ഘട്ട പോളിങ് ഏപ്രിൽ 29നാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: 2019 Loksabha Election, 2019 ലോക്സഭാ തെരഞ്ഞെടുപ്പ്, Bjp, Congress, Cpm, Election 2019, Kerala Lok Sabha Elections 2019, Lok Sabha Election 2019, Loksabha election 2019, Narendra modi, Naveen Patnaik, Pinarayi vijayan, Rahul gandhi, Ramesh chennithala, അമിത് ഷാ, കോൺഗ്രസ്, തെരഞ്ഞെടുപ്പ് 2019, തെരഞ്ഞെടുപ്പ് പ്രചാരണം, നരേന്ദ്ര മോദി, പിണറായി വിജയൻ, ബിജെപി, രാഹുൽ ഗാന്ധി, ലോക്സഭാ തെരഞ്ഞെടുപ്പ് 2019, സിപിഎം