ഭുവനേശ്വർ: ലോക് സഭ തെരഞ്ഞെടുപ്പിൽ സ്ത്രീകൾക്ക് 33 % സംവരണം ഏർപ്പെടുത്തിയാൽ അത് രാഷ്ട്രപിതാവിന് നൽകുന്ന ശ്രദ്ധാഞ്ജലി ആയിരിക്കുമെന്ന് ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്. ട്വിറ്ററിലാണ് നവീൻ പട്നായിക് മനസു തുറന്നത്. സ്ത്രീശാക്തീകരണത്തിനി വേണ്ടിയും
നിയമനിർമാണ സഭകളിലെ വനിതാ പ്രാതിനിധ്യത്തിനു വേണ്ടിയും വാദിച്ചയാളായിരുന്നു മഹാത്മ ഗാന്ധി.
രാജ്യം അദ്ദേഹത്തിന്‍റെ 150 ാമത് ജന്മ വാർഷികം ആഘോഷിക്കുകയാണ്. ഈ സാഹചര്യത്തിൽ വനിതകൾക്ക് 33 ശതമാനം സീറ്റു നൽകുന്നത് അദ്ദേഹത്തിന് നൽകാൻ കഴിയുന്ന ഏറ്റവും വലിയ ശ്രദ്ധാഞ്ജലി ആയിരിക്കുമെന്ന് നവീൻ പട്നായിക് ട്വീറ്റിൽ കുറിച്ചു.
നവീൻ പട്നായിക്കിന്‍റെ ട്വീറ്റ്,
സ്ത്രീശാക്തീകരണത്തിനും നിയമനിർമാണ സഭകളിലെ നവിതാ പ്രാതിനിധ്യത്തിനു വേണ്ടി വാദിച്ചയാളാണ് ഗാന്ധിജി. അദ്ദേഹത്തിന്‍റെ 150 ാം ജന്മവാർഷികമാണ്. ഈ സമയത്ത് സ്ത്രീകൾക്ക് 33 ശതമാനം സംവരണം തെരഞ്ഞെടുപ്പിൽ നൽകുന്നത് അദ്ദേഹത്തിന് നൽകുന്ന എളിയ ശ്രദ്ധാഞ്ജലി ആയിരിക്കും.
Gandhiji was a great votary of #WomenEmpowerment and advocated higher representation for women in legislative bodies. Allocation of 33% seats for women will be a humble tribute to the Father of Nation on his 150th birth anniversary. https://t.co/58It6Tnqs1
— Naveen Patnaik (@Naveen_Odisha) March 13, 2019
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Loksabha election, Loksabha election 2019, Naveen Patnaik, Woman