ന്യൂഡൽഹി: ഒഡീഷ മുഖ്യമന്ത്രി നവീൻപട്നായിക്കിന്റെ സഹോദരിയും എഴുത്തുകാരിയുമായ ഗീതാ മെഹ്ത പത്മശ്രീ അവാർഡ് നിരസിച്ചു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള പുരസ്കാരം തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് ന്യൂഡൽഹിയിൽ നിന്ന് അയച്ച വിശദീകരണ കുറിപ്പിൽ ഗീത മെഹ്ത വ്യക്തമാക്കി.
മാസങ്ങൾക്ക് മുൻപ് ഗീത മെഹ്തയെയും ഭർത്താവും പ്രസാധകനുമായ സോണി മെഹ്തയെയും പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചതായി വാർത്തകളുണ്ടായിരുന്നു. 90 മിനിറ്റ് നീണ്ട കൂടിക്കാഴ്ച ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെഡി നേതാവ് നവീൻ പട്നായിക്കിനെ ബിജെപിയോട് അടുപ്പിക്കാനുള്ള നീക്കമായാണ് വിലയിരുത്തപ്പെട്ടത്. ഇത് പുരസ്കാരത്തെ വിവാദമാക്കുമെന്ന് കണ്ടാണ് മെഹ്ത പുരസ്കാരം നിരസിച്ചതെന്നാണ് സൂചന.
തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെ പോലെ ബിജെപിയോട് അനുകൂല നിലപാട് പുലർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ബിജു പട്നായിക്കിനെതിരെ നിരന്തരം വിമർശനമുയർത്തുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Gita mehta, Naveen Patnaik, Padma Awards, ഗീത മെഹ്ത, പത്മ പുരസ്കാരങ്ങൾ 2019