ഭുവനേശ്വർ: ഒഡീഷ മുഖ്യമന്ത്രിയായി നവീൻ പട്നായിക്ക് സത്യപ്രതിജ്ഞ ചെയ്തു. തുടർച്ചയായ അഞ്ചാം തവണയാണ് നവീൻ പട്നായിക്ക് ഒഡീഷ മുഖ്യമന്ത്രിയാകുന്നത്. ഭുവനേശ്വറിലെ എക്സിബിഷൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഗവർണർ ഗണേഷ് ലാൽ സത്യവാചകം ചൊല്ലിക്കൊടുത്തു.
നവീൻ പട്നായിക്കിനൊപ്പം പതിനൊന്നംഗ കാബിനറ്റ് മന്ത്രിമാരും ഒൻപത് സഹമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. രണ്ട് സ്ത്രീകളടക്കം പത്ത് പുതുമുഖങ്ങളാണ് പട്നായിക് മന്ത്രിസഭയിലുള്ളത്. വിവിധ കക്ഷി നേതാക്കൾക്ക് പുറമേ അൻപതിനായിരത്തോളം ബിജു ജനതാദൾ പ്രവർത്തകരും ചടങ്ങിന് സാക്ഷിയായി.
പ്രധാനമന്ത്രി നരേന്ദ്രമോദി നവീൻ പട്നായിക്കിന് ട്വിറ്ററിലൂടെ ആശംസകളറിയിച്ചു.ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 147ൽ 112 സീറ്റു നേടിയാണ് ബിജെഡി വീണ്ടും അധികാരം ഉറപ്പിച്ചത്. ബിജെപിക്ക് 23 സീറ്റാണ് ഒഡീഷ നിയമസഭയിലേക്ക് ലഭിച്ചത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.