നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Navjot Sidhu Resigns | പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു രാജിവെച്ചു

    Navjot Sidhu Resigns | പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദു രാജിവെച്ചു

    പഞ്ചാബിലെ രാഷ്ട്രീയ പ്രക്ഷുബ്ധത അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സിദ്ദുവിന്‍റെ രാജി.

    നവജ്യോത് സിങ് സിദ്ധു

    നവജ്യോത് സിങ് സിദ്ധു

    • Share this:
      പഞ്ചാബ് രാഷ്ട്രീയത്തിൽ അമ്പരപ്പിക്കുന്ന നീക്കങ്ങൾക്കൊടുവിൽ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം നവജ്യോത് സിംഗ് സിദ്ദു രാജിവെച്ചു. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സിദ്ദു രാജിക്കത്ത് അയച്ചു, അതേസമയം കോൺഗ്രസിനു വേണ്ടിയുള്ള പ്രവർത്തനം തുടരുമെന്ന് സിദ്ദു പറഞ്ഞു. "ഒരു മനുഷ്യന്റെ സ്വഭാവത്തിന്റെ തകർച്ച വിട്ടുവീഴ്ച ചെയ്യുന്നതിൽ നിന്നാണ് ഉണ്ടാകുന്നത്, പഞ്ചാബിന്റെ ഭാവിയിലും പഞ്ചാബിന്റെ ക്ഷേമത്തിനായുള്ള അജണ്ടയിലും എനിക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ല. അതിനാൽ, ഞാൻ പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നു," സിദ്ദു അയച്ച കത്തിൽ പറഞ്ഞു. അതേസമയം, കത്തിൽ പരാമർശിച്ചിരിക്കുന്ന "വിട്ടുവീഴ്ച" ഭാഗത്തെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചില്ല.

      പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിൽ സിദ്ദുവിന്റെ കാലാവധി വളരെ ചുരുങ്ങിയ കാലം മാത്രമായിരുന്നു - അമരീന്ദർ സിങ്ങുമായുള്ള മാസങ്ങൾ നീണ്ട ശീതസമരത്തിന് ഒടുവിൽ ജൂലൈ 18ന് പഞ്ചാബ് കോൺഗ്രസ് മേധാവിയായി നിയമിതനായി. അടുത്തിടെ അമരീന്ദർ സിങ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെ പഞ്ചാബിലെ രാഷ്ട്രീയ നാടകം ഉച്ചസ്ഥായിയിലെത്തി. അതിനിടെയാണ് ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സിദ്ദുവിന്‍റെ രാജി.


      സിദ്ദുവിനെ പാർട്ടി സംസ്ഥാന ഘടകത്തിന്റെ തലവനായി ഉയർത്താനുള്ള തീരുമാനം അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നിൽ കണ്ട് കോൺഗ്രസിലെ ഹൈക്കമാൻഡ് എടുത്തതാണ്, എന്നാൽ പഞ്ചാബിലെ രാഷ്ട്രീയ പ്രക്ഷുബ്ധത അവസാനിച്ചിട്ടില്ലെന്ന് തെളിയിക്കുന്നതാണ് സിദ്ദുവിന്‍റെ രാജി.

      മുൻ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് ഡൽഹിയിൽ വരുന്ന ദിവസമാണ് സിദ്ദു രാജിവെച്ചതെന്നതും യാദൃശ്ചികതയായി. ഇരുഭാഗത്തുനിന്നും സ്ഥിരീകരണമില്ലെങ്കിലും അദ്ദേഹം ആഭ്യന്തര മന്ത്രി അമിത് ഷായെ കാണുമെന്ന അഭ്യൂഹം നിലവിലുണ്ട്.

      അമരീന്ദർ സിങ് ഡൽഹിയിൽ; അമിത് ഷായുമായും ജെ.പി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയേക്കും?

      ബി ജെ പി യിലേക്കെന്ന അഭ്യൂഹങ്ങൾക്കിടെ പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന്റെ ഡൽഹി സന്ദർശനം. സന്ദർശനം വ്യക്തിപരമാണെന്നും  അനാവശ്യമായ ഊഹാപോഹങ്ങൾ വേണ്ടെന്നും അവരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവ് രവീൺ തുക്രൽ പ്രതികരിച്ചു. ചില സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തു ന്നതിനും പുതിയ മുഖ്യമന്ത്രിക്കായി കപൂർത്തലയിലെ വീട് ഒഴിയുന്നതിനുമായാണ് അമരന്ദറിന്റെ ഡൽഹി സന്ദർശനമെന്നാണ് രവീൺ തുക്രൽ ടിറ്ററിൽ പ്രതികരിച്ചിരിക്കുന്ന ത്.

      അതേസമയം കോൺഗ്രസിലെ ആഭ്യന്തര കലഹത്തെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച  അമരീന്ദർ സിങ്​ ആഭ്യന്തര മന്ത്രി അമിത്​ ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ്​ റിപ്പോർട്ടുകൾ. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് തൊട്ടുപിന്നാലെ ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ്, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി തരുൺ ചുഗ് എന്നിവരടക്കം അമരീന്ദർ സിങ്ങിനെ ബി.ജെ.പിയിലേക്ക്​ ക്ഷണിച്ചിരുന്നു.
      Published by:Anuraj GR
      First published:
      )}