നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • സുരക്ഷാ ഭീഷണി: നാവികസേനയിൽ സമൂഹ മാധ്യമങ്ങൾക്ക് നിരോധനം

  സുരക്ഷാ ഭീഷണി: നാവികസേനയിൽ സമൂഹ മാധ്യമങ്ങൾക്ക് നിരോധനം

  ഉദ്യോഗസ്ഥർ ഹണിട്രാപ്പിന് ഇരകളാക്കപ്പെട്ട് ദേശസുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള സുപ്രധാന വിവരങ്ങൾ ചോർത്തപ്പെടുന്നത് ഒഴിവാക്കാനും കൂടിയാണ് നിയന്ത്രണങ്ങൾ.

  indian-navy

  indian-navy

  • News18
  • Last Updated :
  • Share this:
   ന്യൂഡൽഹി: സമൂഹ മാധ്യമങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി നാവിക സേന. സൈബർ കടന്നുകയറ്റം നിയന്ത്രിക്കുന്നതിനായാണ് സേനാംഗങ്ങൾക്ക് സോഷ്യൽ മീഡിയ ഉപയോഗം വിലക്കിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പാക് ബന്ധമുളള ഒരു ചാര റാക്കറ്റ് ഫേസ്ബുക്ക് പോലെയുള്ള സമൂഹമാധ്യമങ്ങള്‍ വഴി പ്രവർത്തിക്കുന്നുണ്ടെന്ന് ഈയടുത്ത് കണ്ടെത്തിയിരുന്നു. നാവികസേന അംഗങ്ങള്‍ കൂടി ഉൾപ്പെട്ട ഈ റാക്കറ്റ് സംബന്ധിച്ച അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ കൂടിയാണ് പുതിയ ഉത്തരവെത്തുന്നത്.

   സോഷ്യൽ മീഡിയ വെബ്സൈറ്റുകൾക്ക് പുറമെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സ് ആപ്പ് എന്നിവയും സ്മാര്‍ട്ട് ഫോണുകളുടെ ഉപയോഗവും നിരോധിച്ചിട്ടുണ്ട്. എല്ലാ നേവൽ ബേസുകളിലും ഷിപ്പുകളിലും ഡോക്ക് യാർഡുകളിലും നിരോധനം ബാധകമാണ്. സോഷ്യൽ നെറ്റ് വർക്കുകൾ വഴി ഉദ്യോഗസ്ഥർ ഹണിട്രാപ്പിന് ഇരകളാക്കപ്പെട്ട് ഇതുവഴി ദേശസുരക്ഷയെ തന്നെ ബാധിക്കുന്ന തരത്തിലുള്ള സുപ്രധാന വിവരങ്ങൾ ചോർത്തപ്പെടുന്നത് ഒഴിവാക്കാനും കൂടിയാണ് നിയന്ത്രണങ്ങൾ.

   Also Read-INFO | ആധാര്‍-പാന്‍ ലിങ്കിങ് 31ന് അവസാനിക്കും; ഓൺലൈനായി ലിങ്ക് ചെയ്യുന്നതെങ്ങനെ? അറിയേണ്ടതെല്ലാം

   നേവൽ ഷിപ്പുകളുടെയും അന്തർവാഹിനികളുടെയും ലൊക്കേഷൻ അടക്കമുളള അതീവ രഹസ്യമായ വിവരങ്ങൾ പാകിസ്താന് കൈമാറിയതുമായി ബന്ധപ്പെട്ട് ഏഴ് നേവി ഉദ്യോഗസ്ഥരെയും ഒരു ഹവാല ഇടപാടുകാരനെയും നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര-നേവൽ ഇന്റലിജൻസ് ഏജൻസികളുടെ സഹകരണത്തോടെ ആന്ധ്രാപ്രദേശ് ഇന്റലിജൻസ് വിഭാഗമാണ് വിശാഖപട്ടണം, മുംബൈ എന്നിവിടങ്ങളിൽ നിന്നായി ഇവരെ അറസ്റ്റ് ചെയ്തതത്.

   2017 ൽ നേവിയിൽ റിക്രൂട്ട് ചെയ്യപ്പെട്ട ഇവർ ഏഴുപേരും ഫേസ്ബുക്കിലൂടെ ഹണിട്രാപ്പിന് ഇരകളാക്കപ്പെട്ടവരായിരുന്നു. ലൈംഗികച്ചുവയോടെ നടത്തിയ ചാറ്റുകളുടെ പേരിൽ ബ്ലാക് മെയിൽ ചെയ്തായിരുന്നു വിവരങ്ങൾ ചോർത്താൻ ശ്രമിച്ചത്. ഹവാല ഇടപാടുകാരൻ വഴി നാവികർ എല്ലാ മാസവും പണവും കൈമാറേണ്ടി വന്നിരുന്നു. ഈ ചാരവൃത്തിയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് സേനയുടെ പുതിയ ഉത്തരവ്.
   Published by:Asha Sulfiker
   First published:
   )}