നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ദന്തേവാഡ മാവോയിസ്റ്റ് ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമിത്ഷാ

  ദന്തേവാഡ മാവോയിസ്റ്റ് ആക്രമണത്തിന് പിന്നിൽ ഗൂഢാലോചന; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമിത്ഷാ

  ബിജെപി എംഎൽഎ ഭീമ മണ്ഡാവിയുടെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ.

  അമിത് ഷാ

  അമിത് ഷാ

  • News18
  • Last Updated :
  • Share this:
   രാജ്നന്ദ്ഗാവ്: ദന്തേവാഡയിലെ ബിജെപി എംഎൽഎ ഭീമ മണ്ഡാവിയുടെ കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

   also read: കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും കേരളത്തില്‍ തീവ്രവാദികളെ വളര്‍ത്തുന്നു: നരേന്ദ്ര മോദി

   ചൊവ്വാഴ്ചയാണ് ക്വകൊണ്ട പൊലീസ് സ്റ്റേഷൻ പരിധിയിലെ ശ്യാംഗിരിയില്‍ ഉണ്ടായ മാവോയിസ്ററ് ആക്രമണത്തിൽ മണ്ഡാവിയും നാല് സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിന് രണ്ടു ദിവസം ശേഷിക്കെയാണ് ആക്രമണം ഉണ്ടായത്. ഐഇഡി( ഇംപ്രൊവൈസ്ഡ് എക്സ്പ്ലൊസീവ് ഡിവൈസ്) ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്.

   ആക്രമണത്തിന്റെ ഉത്തരവാദിത്വം സിപിഐ മാവോയിസ്റ്റ് ഏറ്റെടുത്തിരുന്നു. രാജ്നന്ദ്ഗാവിൽ ഒരു തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അമിത്ഷാ. സംഭവത്തെ കുറിച്ച് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മണ്ഡാവിയുടെ ഭാര്യ ആവശ്യപ്പെട്ടതായി അമിത്ഷാ പറഞ്ഞു.

   55 വർഷം അധികാരത്തിലിരുന്നിട്ടും കോൺഗ്രസ് ജനങ്ങൾക്കു വേണ്ടി ഒന്നും ചെയ്തില്ലെന്ന് അമിത്ഷാ ആരോപിച്ചു. കോൺഗ്രസ് ഭരിച്ചിരുന്നപ്പോൾ ഭീകരർ ജവാന്മാരുടെ തല കൊയ്തിട്ടും കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു. 40 സിആർപിഎഫ് ജവാന്മാരുടെ കൊലപാതകത്തിന് കാരണമായ പുൽവാമ ആക്രമണത്തിന് മോദി സർക്കാർ കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഹാസഖ്യം വക്രബുദ്ധികളുടെ സഖ്യമാണെന്നും അദ്ദേഹം പരിഹസിച്ചു.

   First published:
   )}