ഇന്റർഫേസ് /വാർത്ത /India / പോളിംഗ് ദിവസം ഏറ്റുമുട്ടൽ : ഛത്തീസ്ഗഢിൽ ഒരു നക്സലിനെ വധിച്ചു

പോളിംഗ് ദിവസം ഏറ്റുമുട്ടൽ : ഛത്തീസ്ഗഢിൽ ഒരു നക്സലിനെ വധിച്ചു

news18

news18

ഹെലിപാഡിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ നക്സലുകൾ ആക്രമിക്കുകയായിരുന്നുവെന്ന് നക്സൽ വിരുദ്ധ സേന ഡയറക്ടർ ജനറൽ ഗിരിധർ നായക് പിടിഐയോട് പറഞ്ഞു.

 • News18
 • 1-MIN READ
 • Last Updated :
 • Share this:

  റായ്പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാ ഉദ്യോഗസ്ഥരും നക്സലുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു നക്സൽ കൊല്ലപ്പെട്ടു. ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലാണ് സംഭവം. ബസ്തർ ലോക്സഭ മണ്ഡലത്തിലേക്കുള്ള പോളിംഗ് നടക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

  ഹെലിപാഡിന്റെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥരെ നക്സലുകൾ ആക്രമിക്കുകയായിരുന്നുവെന്ന് നക്സൽ വിരുദ്ധ സേന ഡയറക്ടർ ജനറൽ ഗിരിധർ നായക് പിടിഐയോട് പറഞ്ഞു.

  also read:തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹത്ത് കൈവച്ചു; യുവാവിന്റെ കവിളത്ത് ഒന്നു പൊട്ടിച്ച് ഖുശ്ബു

  സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ച് ശക്തമായി വെടിവെച്ചു. ഇതിലാണ് ഒരു നക്സൽ കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെ മറ്റ് നക്സലുകൾ രക്ഷപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട നക്സലിന്റെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്- അദ്ദേഹം പറഞ്ഞു.

  നക്സലുകൾക്കായി ഇവിടെ തെരച്ചിൽ ശക്തമാക്കിയിട്ടുണ്ട്. ബസ്തർ ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് നാരായൺപൂർ. ആദ്യഘട്ടത്തിലാണ് ഇവിടെ വോട്ടെടുപ്പ് നടന്നത്. മൂന്ന് മണിയോടെ വോട്ടെടുപ്പ് അവസാനിച്ചു.

  First published:

  Tags: 2019 Lok Sabha Election Polling day, Encounter, Naxals attack, ഏറ്റുമുട്ടൽ, നക്സൽ ആക്രമണം, ലോക്സഭ തെരഞ്ഞെടുപ്പ് 2019