• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

നഴ്സറി കുട്ടികളുടെ ചിത്രങ്ങളെടുക്കുമ്പോള്‍ അധ്യാപകർ ഇനി സൂക്ഷിക്കണം


Updated: July 31, 2018, 12:57 PM IST
നഴ്സറി കുട്ടികളുടെ ചിത്രങ്ങളെടുക്കുമ്പോള്‍ അധ്യാപകർ ഇനി സൂക്ഷിക്കണം

Updated: July 31, 2018, 12:57 PM IST
ന്യൂഡൽഹി: പഠനാവശ്യത്തിനും മറ്റുമായി നഴ്സറി കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്ന അധ്യാപകർ ഇനി കൂടുതൽ ജാഗ്രത പുലർത്തണം. പ്രീ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് എൻ.സി.ഇ.ആർ.ടിയുടെ പുതിയ മാർഗരേഖയിൽ പറയുന്നു. പ്രീ സ്കൂളുകളിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് സംബന്ധിച്ച് എൻ.സി.ഇ.ആർ.ടി തയാറാക്കിയ മാർഗരേഖയിലാണ് ഈ നിർദേശമുള്ളത്.

പഠനപ്രവർത്തനങ്ങളിലെ അടക്കമുള്ള കുട്ടികളുടെ പുരോഗതി വിലയിരുത്തുന്നതിന് പ്രീ സ്കൂളുകളിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ അധ്യാപകർ വീഡിയോയിൽ പകർത്താറുണ്ട്. ചിത്രങ്ങളും എടുക്കാറുണ്ട്. എന്നാൽ ഇത്തരത്തിൽ കുട്ടികളുടെ ചിത്രങ്ങൾ പകർത്തുമ്പോൾ അവരുടെ സ്വകാര്യത ഉറപ്പുവരുത്തണമെന്നാണ് മാർഗരേഖയിൽ പറയുന്നത്.

കുട്ടികളുടെ പ്രവര്‍ത്തനങ്ങൾ വിലയിരുത്താൻ വീഡിയോ, ഓഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സഹായിക്കും. ഇവ വിലയിരുത്തി അധ്യാപകർക്ക് ഓരോ കുട്ടിക്കും പ്രത്യേക ശ്രദ്ധ നൽകാനും കഴിയുമെന്നും മാർഗരേഖയിൽ പറയുന്നു.

മാർഗരേഖ തയാറാക്കുന്നതിന് മുന്നോടിയായി നടത്തിയ ചർച്ചകളിൽ കുട്ടികളുടെ ചിത്രങ്ങൾ പകർത്തുന്നതിലും വീഡിയോയിൽ ചിത്രീകരിക്കുന്നതിലും പല സംസ്ഥാനങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. മാതാപിതാക്കളുടെ സമ്മതമില്ലാതെ പല സ്കൂളുകളും കുട്ടികളുടെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.

 

 
First published: July 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626