മുംബൈ: ശിവസേനയെ സർക്കാർ രൂപീകരിക്കാൻ ക്ഷണിച്ചതിനു പിന്നാലെ മഹാരാഷ്ട്രയിൽ തിരക്കിട്ട ചർച്ചകൾ. ശിവസേന നേതാക്കൾ ഉദ്ധവ് താക്കറെയുടെ വസതിയിൽ യോഗം ചേർന്നു. കേന്ദ്രമന്ത്രിസഭയിൽ നിന്നും എൻഡിയിൽ നിന്നും പുറത്തുവന്നാൽ പിന്തുണ നൽകാം എന്ന ഉപാധിയാണ് എൻസിപി മുന്നോട്ടുവെച്ചിരിക്കുന്നത്.
സാഹചര്യങ്ങൾ കോൺഗ്രസ്സ് നേതാക്കൾ ഇന്ന് സോണിയാ ഗാന്ധിയെ ധരിപ്പിക്കും. സേന സർക്കാർ രൂപീകരിച്ചാൽ പിന്തുണക്കാമെന്നാണ് ഭൂരിഭാഗം സംസ്ഥാന നേതാക്കളുടെയും എംഎൽഎമാരുടെയും നിലപാട്. എന്നാൽ സേന സഖ്യം ഭാവിയിൽ ദോഷം ചെയ്യും എന്ന അഭിപ്രായം ദേശീയ നേതാക്കൾക്കുണ്ട്.
എൻസിപി അധ്യക്ഷൻ ശരദ് പവാർ ഇനി സ്വീകരിക്കാൻ പോകുന്ന നിലപാട് സർക്കാർ രൂപീകരണത്തിൽ നിർണ്ണായകമാകും.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.