ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മഹാരാഷ്ട്രയില്‍ എന്‍.സി.പി നേതാവ് വെന്തുമരിച്ചു
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; മഹാരാഷ്ട്രയില്‍ എന്‍.സി.പി നേതാവ് വെന്തുമരിച്ചു
നാസികില്‍ നിന്നുള്ള എന്‍.സി.പി നേതാവായ സഞ്ജയ് ഷിന്‍ഡെ ആണ് മരിച്ചത്
സഞ്ജയ് ഷിന്‍ഡെ
Last Updated :
Share this:
മഹാരാഷ്ട്രയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് എന്‍.സി.പി നേതാവ് വെന്തുമരിച്ചു. നാസികില്‍ നിന്നുള്ള എന്‍.സി.പി നേതാവായ സഞ്ജയ് ഷിന്‍ഡെ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു അപകടം. കാറിന്റെ വയറിംഗ് സംവിധാനത്തിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് നിഗമനം.
മുംബൈയ് - ആഗ്ര ഹൈവേയിലൂടെ സഞ്ചരിക്കവെ പിംപാല്‍ഗാവോന്‍ ബസ്വന്ത് ടോള്‍ പ്ലാസയ്ക്ക് അടുത്ത് വച്ച് കാര്‍ തീപിടിക്കുകയായിരുന്നു. തീ പടർന്നപ്പോൾ വാഹനത്തിന്റെ സെൻട്രൽ ലോക്കിംഗ് സംവിധാനം പ്രവർത്തിച്ചതോടെ വാതിലുകൾ തുറക്കാൻ കഴിയാതെ വന്നു. ഇതോടെ ഷിൻഡെ കാറിൽ കുടുങ്ങിപ്പോയി.
കാറിന്റെ ചില്ലുകൾ തകർക്കാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. കാറിനുള്ളിലുണ്ടായിരുന്ന സാനിറ്റൈസറാണ് തീ ആളിപ്പടരാനിടയാക്കിയെതെന്നാണ് റിപ്പോര്‍ട്ട്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.