നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Sharad Pawar | കഠിനമായ വയറുവേദന; NCP നേതാവ് ശരത് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    Sharad Pawar | കഠിനമായ വയറുവേദന; NCP നേതാവ് ശരത് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

    ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും മാറ്റി വച്ചതായി മാലിക് അറിയിച്ചു.

    ശരത് പവാർ

    ശരത് പവാർ

    • News18
    • Last Updated :
    • Share this:
      മുംബൈ: മുൻ കേന്ദ്രമന്ത്രിയും എൻ സി പി പാർട്ടി തലവനുമായ ശരത് പവാറിനെ ശക്തമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിത്താശയ സംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് മാർച്ച് 31ന് അദ്ദേഹത്തെ സർജറിക്ക് വിധേയനാക്കും. പാർട്ടി തിങ്കളാഴ്ച അറിയിച്ചതാണ് ഇക്കാര്യം. കാൻസറിനെ മറികടന്ന് എത്തിയ അദ്ദേഹം 2004ലും ഇതേ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

      കഴിഞ്ഞ ദിവസം വൈകുന്നേരം എൻ സി പി വക്താവ് നവാബ് മാലിക് ആണ് ശരത് പവാറിന് സുഖമില്ലെന്നുള്ള കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കഴിഞ്ഞദിവസം കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ശരത് പവാറിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയിൽ പിത്താശയത്തിൽ കല്ല് ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും മാറ്റി വച്ചതായി മാലിക് അറിയിച്ചു.

      'ലൗ ജിഹാദ് എന്നത് പച്ചയായ യാഥാർഥ്യം; ഇല്ലെന്നത് മുസ്ലിം ലീഗിന്റെ മാത്രം അഭിപ്രായം': കെ സി ബി സി

      'മാർച്ച് 31ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കും. തുടർന്ന് എൻഡോസ്കോപ്പിയും സർജറിയും നടത്തും. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ അദ്ദേഹത്തിന്റെ എല്ലാ പൊതു പരിപാടികളും റദ്ദു ചെയ്തിരിക്കുകയാണ്' - എൻ സി പി വക്താവ് അറിയിച്ചു.

      'ശബരിമല ശബരിമല എന്നിങ്ങനെ പറഞ്ഞു കൊണ്ടിരുന്നാൽ വോട്ടിങ്ങനെ അടർന്നു വരുമെന്ന് കരുതേണ്ട': ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയൻ

      മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര വികാസ് അഗദി സർക്കാരിലെ വലിയ പ്രതിസന്ധികൾക്ക് ഇടയിലാണ് പവാറിന്റെ രോഗം കണ്ടെത്തിയത്. ശിവസേനയും കോൺഗ്രസും ചേർന്ന എൻ‌ സി ‌പി ഈ സഖ്യത്തിന്റെ ഭാഗമാണ്.

      K Surendran | 'ഇടതു സർക്കാർ ഭരണത്തിലിരിക്കുന്ന കാലത്തോളം ശബരിമല സുരക്ഷിതമല്ല': കെ സുരേന്ദ്രൻ

      ഇന്ത്യയുടെ പ്രതിരോധമന്ത്രി, മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നീ നിലകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട്. 2005 മുതൽ 2008 വരെ ബി സി സി ഐ അധ്യക്ഷൻ ആയിരുന്ന ശരത് പവാർ 2010 മുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അധ്യക്ഷസ്ഥാനം വഹിക്കുന്നു.
      Published by:Joys Joy
      First published: