നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Kangana Ranaut | നടി കങ്കണയുടെ പരാമർശങ്ങൾക്ക് അനാവശ്യപ്രാധാന്യം നൽകിയെന്ന് NCP നേതാവ് ശരത് പവാർ

  Kangana Ranaut | നടി കങ്കണയുടെ പരാമർശങ്ങൾക്ക് അനാവശ്യപ്രാധാന്യം നൽകിയെന്ന് NCP നേതാവ് ശരത് പവാർ

  മഹാരാഷ്ട്രയിലെയും മുംബൈയിലെയും ആളുകൾക്ക് സംസ്ഥാന, നഗര പൊലീസ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വർഷങ്ങളായുള്ള അനുഭവപരിചയമുണ്ട്. അവർക്ക് പൊലീസിന്റെ പ്രകടനത്തെക്കുറിച്ച് അറിയാമെന്നും അതിനാൽ ഒരാൾ പറയുന്നത് ശ്രദ്ധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു

  ശരത് പവാർ

  ശരത് പവാർ

  • News18
  • Last Updated :
  • Share this:
   ബോളിവുഡ് നടി കങ്കണ റണൗട്ട് നടത്തിയ പ്രസ്താവനകൾക്ക് അനാവശ്യപ്രാധാന്യം നൽകിയിട്ടുണ്ടെന്ന് എൻസിപി നേതാവ് ശരത് പവാർ. ആളുകൾ കങ്കണയുടെ പരാമർശങ്ങൾ ഗൗരവമായി കാണാറില്ലെന്നും ശരത് പവാർ വ്യക്തമാക്കി.

   ഈ ആഴ്ചയാദ്യം തനിക്ക് ലഭിച്ച ഭീഷണി ഫോൺവിളികൾ താൻ ഗൗരവമായി എടുക്കുന്നില്ലെന്നും മുൻ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം പറഞ്ഞു. കഴിഞ്ഞയിടെ ആയിരുന്നു മുംബൈയെ പാക് അധീന കശ്മീരിനോട് ഉപമിച്ച് കങ്കണ പ്രസ്താവന നടത്തിയത്. സിനിമാ മാഫിയയേക്കാൾ സിറ്റി പൊലീസിനെ താൻ ഭയപ്പെടുന്നുവെന്നും താരം പറഞ്ഞിരുന്നു.

   You may also like:അലനും താഹയ്ക്കും എൻഐഎ കോടതി ജാമ്യം അനുവദിച്ചു [NEWS]Gold Smuggling Case| ഇടനിലക്കാരായ അ‍ഞ്ച് പേരെ കൂടി പ്രതി ചേർത്ത് NIA [NEWS] കങ്കണ റണൗട്ടിന്റെ ബംഗ്ലാവ് പൊളിച്ചു; മുംബൈ കോര്‍പ്പറേഷനെതിരെ നടി ഹൈക്കോടതിയില്‍‍ [NEWS]

   "അത്തരം പ്രസ്താവനകൾ നടത്തുന്നവർക്ക് അനാവശ്യപ്രാധാന്യമാണ് നമ്മൾ നൽകുന്നത്. ഇത്തരത്തിലുള്ള പ്രസ്താവനകൾ ജനങ്ങളിൽ എന്ത് രീതിയിലുള്ള സ്വാധീനമാണ് ചെലുത്തുകയെന്ന് നമ്മൾ കാണേണ്ടതുണ്ട്." - ശരത് പവാർ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "എന്റെ അഭിപ്രായത്തിൽ ആളുകൾ ഇത്തരത്തിലുള്ള പ്രസ്താവനകൾ ഗൗരവമായി കാണുന്നില്ല" - അദ്ദേഹം പറഞ്ഞു.

   മഹാരാഷ്ട്രയിലെയും മുംബൈയിലെയും ആളുകൾക്ക് സംസ്ഥാന, നഗര പൊലീസ് എങ്ങനെയാണ് പ്രവർത്തിക്കുന്നതെന്ന് വർഷങ്ങളായുള്ള അനുഭവപരിചയമുണ്ട്. അവർക്ക് പൊലീസിന്റെ പ്രകടനത്തെക്കുറിച്ച് അറിയാമെന്നും അതിനാൽ ഒരാൾ പറയുന്നത് ശ്രദ്ധിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.   തനിക്ക് ലഭിച്ച ഭീഷണിവിളികളെക്കുറിച്ചുള്ള ചോദ്യങ്ങളോടും അദ്ദേഹം പ്രതികരിച്ചു. ഭീഷണിവിളികളുടെ റെക്കോഡും എവിടെ നിന്നാണ് അത് വിളിച്ചതെന്നുള്ള വിശദാംശങ്ങളും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും മുമ്പും ഇത്തരത്തിലുള്ള വിളികൾ വന്നിട്ടുണ്ടെന്നും അതിനെ തങ്ങൾ ഗൗരവമായി കാണുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
   Published by:Joys Joy
   First published:
   )}