• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറാകാൻ ആളുകളുടെ തിരക്ക്; ലഭിച്ചത് നൂറിനടുത്ത് അപേക്ഷകൾ

ശമ്പളവും അലവൻസും ഉൾപ്പെടെ മാസം 2.25 ലക്ഷം രൂപ ലഭിക്കും.

news18
Updated: September 19, 2019, 4:28 PM IST
റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണറാകാൻ ആളുകളുടെ തിരക്ക്; ലഭിച്ചത് നൂറിനടുത്ത് അപേക്ഷകൾ
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ
  • News18
  • Last Updated: September 19, 2019, 4:28 PM IST IST
  • Share this:
ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് ധനമന്ത്രാലയത്തിന് ലഭിച്ചത് നിരവധി അപേക്ഷകൾ. ഇതുവരെ, നൂറിനടുത്താണ് അപേക്ഷകളാണ് ധനകാര്യമന്ത്രാലയത്തിന് ലഭിച്ചത്. ആറുമാസം മുമ്പ് കാലാവധി അവസാനിച്ച് വിരാൽ ആചാര്യ രാജി വെച്ചതിനു ശേഷം റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്.

ഡെപ്യൂട്ടി ഗവർണർ പോസ്റ്റിലേക്ക് നൂറിനടുത്ത് ആളുകളാണ് ഇതുവരെ അപേക്ഷ നൽകിയിരിക്കുന്നത്. അപേക്ഷകരിൽ നിന്ന് ഉന്നതതല പാനലാണ് ഡെപ്യൂട്ടി ഗവർണറെ തെരഞ്ഞെടുക്കുക.

കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഫിനാൻഷ്യൽ സെക്ടർ റെഗുലേറ്ററി അപ്പോയിന്‍റ്മെന്‍റ്സ് സെർച്ച് കമ്മിറ്റിക്ക് (എഫ്എസ്ആർ‌എസ്‌സി) മെറിറ്റിന്‍റെ അടിസ്ഥാനത്തിൽ, തസ്തികയിലേക്ക് അപേക്ഷിച്ചിട്ടില്ലാത്ത മറ്റൊരു വ്യക്തിയെ നിർദ്ദേശിക്കാനും ശുപാർശ ചെയ്യാനും സ്വാതന്ത്ര്യമുണ്ട്.

അടിച്ചു മോനെ.. ഓണം ബമ്പർ ആലപ്പുഴ ജില്ലയിൽ

മികച്ചവർ പരിഗണനയ്ക്ക് വരികയാണെങ്കിൽ യോഗ്യത / അനുഭവ മാനദണ്ഡം എന്നിവയിൽ ഇളവ് ശുപാർശ ചെയ്യാനും സമിതിക്ക് കഴിയും. ഓഗസ്റ്റ് 30 ആയിരുന്നു ഡെപ്യൂട്ടി ഗവർണർ സ്ഥാനത്തേക്ക് അപേക്ഷിക്കാനുള്ള അവസാന തിയതി. മൂന്നു വർഷത്തേക്ക് ആയിരിക്കും നിയമനം. പുനഃനിയമനത്തിനും ഇയാൾ അർഹനായിരിക്കും.

ഇന്ത്യയിലെയോ അല്ലെങ്കിൽ അന്താരാഷ്ട്ര പൊതു ധനകാര്യ സ്ഥാപനത്തിലോ കുറഞ്ഞത് 25 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാം. ശമ്പളവും അലവൻസും ഉൾപ്പെടെ മാസം 2.25 ലക്ഷം രൂപ ലഭിക്കും. ഗവർണർ ശക്തികാന്ത ദാസിനെ കൂടാതെ നാല് ഡെപ്യൂട്ടി ഗവർണർമാരാണ് റിസർബ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉള്ളത്. നിലവിൽ എൻ എസ് വിശ്വനാഥൻ, ബിപി കനുംഗോ, എം.കെ ജയിൻ എന്നിവരാണ് ഡെപ്യൂട്ടി ഗവർണർമാർ.

Loading...

First published: September 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...