നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • FCRA License| ജാമിയ മിലിയ, ഐഎംഎ ഉള്‍പ്പെടെ 12,580 സന്നദ്ധ സംഘടനകളുടെ ലൈസൻസ് റദ്ദായി

    FCRA License| ജാമിയ മിലിയ, ഐഎംഎ ഉള്‍പ്പെടെ 12,580 സന്നദ്ധ സംഘടനകളുടെ ലൈസൻസ് റദ്ദായി

    സജീവമല്ലാത്തതോ റദ്ദായതോ ആയ എൻജിഒകളുടെ എണ്ണം 22,762 ൽ നിന്ന് 16,829 ആയി കുറഞ്ഞു.

    • Share this:
      ന്യൂഡൽഹി: വിദേശസംഭാവനകൾ സ്വീകരിക്കുന്നതിനുള്ള എഫ്സിആർഎ (FCRA) രജിസ്ട്രേഷന്റെ കാലാവധി കേന്ദ്രസർക്കാർ മൂന്നുമാസത്തേക്കുകൂടി നീട്ടി. എന്നാൽ പുതുക്കാന്‍ അപേക്ഷ നൽകാത്തതോ മാനദണ്ഡങ്ങൾ പാലിക്കാത്തതോ ആയ 12,580 സന്നദ്ധസംഘടനകളുടെയും അസോസിയേഷനുകളുടെയും ലൈസൻസ് ശനിയാഴ്ച റദ്ദായി. ഇവയിൽ ഭൂരിഭാഗവും പുതുക്കുന്നതിന് അപേക്ഷ നൽകാത്ത സാഹചര്യത്തിലാണ് ഇതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു. പുതുക്കുന്നതിനുള്ള അപേക്ഷ നിരസിക്കപ്പെട്ടവയും മാനദണ്ഡങ്ങൾ പാലിക്കാത്തവയും ഇക്കൂട്ടത്തിലുൾപ്പെടുന്നു. ഡിസംബർ 31 ആയിരുന്നു രജിസ്ട്രേഷൻ പുതുക്കുന്നതിന് അപേക്ഷ നൽകാനുള്ള അവസാന തീയതി.

      2020 സെപ്റ്റംബർ 29നും 2021 സെപ്റ്റംബർ 30നും ഇടയിൽ കാലാവധി അവസാനിക്കുന്ന എഫ്സിആർഎ രജിസ്ട്രേഷന്റെ കാലാവധിയാണ് 2022 മാർച്ച് 31വരെ കേന്ദ്ര സർക്കാർ നീട്ടിയത്.

      മിഷണറീസ് ഓഫ് ചാരിറ്റിക്കുപുറമെ നെഹ്രു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി, ഓക്സ്ഫാം ഇന്ത്യ ട്രസ്റ്റ്, ജാമിയ മിലിയ ഇസ്‍ലാമിയ, കോമൺകോസ്, ഐഎംഎ, ലെപ്രസി മിഷൻ, ട്യുബർകുലോസിസ് അസോസിയേഷൻ ഓഫ് ഇന്ത്യ, ഇന്ദിരാഗാന്ധി നാഷണൽസെന്റർ ഫോർ ആർട്സ്, ഇസ്‍ലാമിക് കൾച്ചറൽ സെന്റർ, ഇന്ത്യ ഇസ്‍ലാമിക് കൾച്ചറൽ സെന്റർ, കൊൽക്കത്തയിലെ സത്യജിത് റായ് ഫിലിം ആൻഡ് ടി വി ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയവയും ലൈസൻസ് നഷ്ടമായവയിൽപ്പെടും.

      Also Read- NSS| 'മന്നത്ത് പത്മനാഭന്റെ കാര്യത്തിൽ സർക്കാരിന് ഇരട്ടത്താപ്പ്'; മന്നം ജയന്തിയിൽ സർക്കാരിനെതിരെ എൻഎസ്എസ്

      വിദേശസഹായ നിയന്ത്രണ നിയമപ്രകാരം (എഫ്.സി.ആർ.എ.) രജിസ്റ്റർചെയ്ത 22,762 സന്നദ്ധ സംഘടനകളാണ് രാജ്യത്ത് പ്രവർത്തിച്ചുവരുന്നത്. നിബന്ധനകൾ കർക്കശമാക്കിക്കൊണ്ട് മോദിസർക്കാർ എഫ്.സി.ആർ.എ. നിയമം 2020 ൽ ഭേദഗതി ചെയ്തിരുന്നു. ശനിയാഴ്ച ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്‌ത ഡാറ്റ പ്രകാരം, സജീവമല്ലാത്തതോ റദ്ദായതോ ആയ എൻജിഒകളുടെ എണ്ണം 22,762 ൽ നിന്ന് 16,829 ആയി കുറഞ്ഞു. ജനുവരി ഒന്നിന് പുതുക്കിയ പട്ടികയിൽ 5933 എൻജിഒകൾ രജിസ്‌ട്രേഷൻ റദ്ദാക്കപ്പെടുകയോ പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കാത്തതോ ആയ പട്ടികയിലുണ്ട്. ആകെ 20,675 എൻജിഒകളാണ് റദ്ദാക്കപ്പെട്ട പട്ടികയിലുള്ളത്. ഇതോടെ ഇവർക്ക് വിദേശ സംഭാവനകൾ സ്വീകരിക്കാനോ ചെലവാക്കാനോ സാധിക്കില്ല.

      Also Read- Governor Arif Mohammad Khan| 'ഡി - ലിറ്റ് വിഷയത്തിൽ വിവാദം ഉണ്ടാക്കുന്നുവർ ആദ്യം ഭരണഘടന വായിക്കണം; നിരുത്തരവാദപരമായ പ്രസ്താവനയ്ക്ക് മറുപടിയില്ല': ഗവർണർ

      മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അപേക്ഷ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഡിസംബർ 25 ന് ആഭ്യന്തരമന്ത്രാലയം തള്ളിയിരുന്നു. ഇതു വിവാദമായതോടെയാണ് രജിസ്ട്രേഷൻ കാലാവധി മൂന്നുമാസത്തേക്കുകൂടി നീട്ടിക്കൊണ്ട് കഴിഞ്ഞദിവസം ഉത്തരവിറക്കിയത്.
      Published by:Rajesh V
      First published: