നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • PM Narendra Modi | 'പ്രതിസന്ധികൾ നിരവധി'; ഇന്ത്യ അവസരമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി

  PM Narendra Modi | 'പ്രതിസന്ധികൾ നിരവധി'; ഇന്ത്യ അവസരമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി

  PM Modi's Make-in-India Push | ഈ ഘട്ടത്തിൽ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ 'കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോളില്‍' നിന്ന് മാറ്റി 'പ്ലഗ് ആന്‍ഡ് പ്ലേ'യിലേക്ക് കൊണ്ടുപോകുകയാണ് വേണ്ടത്

  പ്രധാനമന്ത്രി നരേന്ദ്രമോദി

  പ്രധാനമന്ത്രി നരേന്ദ്രമോദി

  • Share this:
   ന്യൂഡൽഹി: കോവിഡിനൊപ്പം നിരവധി പ്രതിസന്ധികളെയാണ് രാജ്യം നേരിടുന്നതെന്നും അവ അവസരമാക്കി മാറ്റുകയാണ് ഇന്ത്യ ചെയ്യുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യക്കാരുടെ ഇച്ഛാശക്തിയാണ് മുന്നോട്ടുള്ള പാത തുറക്കുന്നത്. വെല്ലുവിളികളെ നേരിടുന്നവരാകും പുതിയ കാലത്തെ നിർണയിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സിന്റ 95-ാം വാര്‍ഷിക പ്ലീനറി യോഗത്തിന്റെ ആമുഖമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ വ്യവസായികളെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

   രാജ്യ പുരോഗതിയില്‍ വ്യവസായികളുടെ പങ്ക് നിസ്തുമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുതിയ അവസരങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കണം. കൊറോണയുടെ ഘട്ടത്തില്‍ പ്രതിസന്ധികളെ അവസരമാക്കി മാറ്റാനുള്ള തീരുമാനം ഒരു വഴിത്തിരിവായെന്നും അദ്ദേഹം പറഞ്ഞു.

   മഹാമാരിക്കൊപ്പം പ്രളയം, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം, ചെറിയ ചെറിയ ഭൂചലനങ്ങള്‍, അസം എണ്ണപ്പാടങ്ങളിലെ തീ തുടങ്ങിയ പ്രതിസന്ധികളെയും രാജ്യം നേരിട്ടു. പക്ഷേ, ഇന്ത്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ശക്തിയാണ്. പ്രതിസന്ധികള്‍ രാജ്യത്തെ ശക്തിപ്പെടുത്തിയെന്നും ഒറ്റക്കെട്ടായാണ് ഇന്ത്യ നേരിടുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

   ഈ ഘട്ടത്തിൽ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ 'കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോളില്‍' നിന്ന് മാറ്റി 'പ്ലഗ് ആന്‍ഡ് പ്ലേ'യിലേക്ക് കൊണ്ടുപോകുകയാണ് വേണ്ടത്. യാഥാസ്ഥിതിക സമീപനത്തിന്റെ സമയമല്ല ഇത്. ധീരമായ തീരുമാനങ്ങള്‍ക്കും ധീരമായ നിക്ഷേപത്തിനുമുള്ള സമയമാണിതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
   TRENDING:സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ്; ഗൂഡാലോചന അന്വേഷിക്കുന്ന സമഗ്ര അന്വേഷണ സംഘം വിപുലീകരിച്ചു [NEWS]Athirappilly | 'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ'; മന്ത്രി മണിയെ പരിഹസിച്ച് കാനം [NEWS]Shocking: പലഹാരമാണെന്ന് കരുതി പടക്കം കടിച്ച കുട്ടിക്ക് ദാരുണാന്ത്യം; മൂന്നുപേർ പിടിയിൽ [NEWS]
   സ്വാശ്രയ ഭാരതമാണ് ലക്ഷ്യം. എല്ലാ മേഖലയിലും സ്വയം പര്യാപ്തത കൈവരിക്കണം. അവസരങ്ങള്‍ യഥാസമയം ഉപയോഗിക്കാന്‍ കഴിയണം. കോവിഡിന് ശേഷമുള്ള ലോകത്ത് ഇന്ത്യ ആത്മനിർഭരമാകണം. പ്രാദേശിക ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
   Published by:Anuraj GR
   First published:
   )}