നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • NEET 2021 | അപേക്ഷാ ഫോം ഇന്ന് മുതൽ എൻടിഎ വെബ്സൈറ്റിൽ ലഭ്യമാകും; അപേക്ഷിക്കേണ്ടതെങ്ങനെ

  NEET 2021 | അപേക്ഷാ ഫോം ഇന്ന് മുതൽ എൻടിഎ വെബ്സൈറ്റിൽ ലഭ്യമാകും; അപേക്ഷിക്കേണ്ടതെങ്ങനെ

  NEET 2021 application form at neet.nta.nic.in

  NEET 2021 application form at neet.nta.nic.in

  • Share this:
   മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായി തയ്യാറെടുക്കുന്ന വിദ്യാർത്ഥികളുടെ കാത്തിരിപ്പിന് വിരാമമാവുന്നു. നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) 2021 അപോക്ഷ ഫോം ഇന്ന് തന്നെ പുറത്തിറക്കും. പരീക്ഷാ നടത്തിപ്പ് ഏജൻസിയായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ (എൻടിഎ) ഔദ്യോഗിക വെബ്സൈറ്റുകളായ neet.nta.nic.in, ntaneet.nic.inഎന്നിവയിൽ കൂടെ അപേക്ഷാ ഫോം പുറത്തിറക്കും. അപേക്ഷാ ഫോം ഉടൻതന്നെ വെബ്സൈറ്റിൽ ലഭ്യമാകുമെന്ന് എൻടിഎ അറിയിച്ചിട്ടുണ്ട്. ബിരുദ തലത്തിലുള്ള മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷ ഓഗസ്റ്റ് ഒന്നിന് നടത്താനാണ് എൻടിഎ നിശ്ചയിച്ചിട്ടുള്ളത്.

   രാജ്യത്തെ വിവിധ മെഡിക്കൽ സ്ഥാപനങ്ങളിലും സർവകലാശാലകളിലും മെഡിക്കൽ കോഴ്സുകളായ എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് എന്നിവ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നീറ്റ് - 2021ന് അപേക്ഷിക്കാം. ഈ കോഴ്സുകളിലെ പ്രവേശനത്തിന് നീറ്റ് പരീക്ഷയിലെ നിശ്ചിത മാർക്ക് നിർബന്ധമാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി അപേക്ഷാ ഫോം പുറത്തിറക്കുന്നതോടൊപ്പം യോഗ്യത, പരീക്ഷാ ഫോർമാറ്റ് എന്നിവയുടെ വിശദ വിവരങ്ങളടങ്ങിയ ഇൻഫർമേഷൻ ബ്രൗഷറും പ്രസിദ്ധീകരിക്കും.

   നീറ്റ് 2021: വിദ്യാർത്ഥികൾ സൂക്ഷിച്ച് വയ്ക്കേണ്ട രേഖകൾ

   - വിദ്യാർത്ഥിയുടെ പാസ്പോർട്ട് സൈസ് ഫോട്ടോയുടെ ഇ-കോപ്പി അല്ലെങ്കിൽ സ്കാൻ ചെയ്ത കോപ്പി.
   - വിദ്യാർത്ഥിയുടെ ഒപ്പ് വെള്ള പേപ്പറിൽ ഇട്ട ശേഷം അതിന്റെ സ്കാൻ ചെയ്ത കോപ്പി.
   - വിദ്യാർത്ഥിയുടെ ഇടതുകൈയിലെ വിരലടയാളം എടുത്തതിന്റെ സ്കാൻ ചെയ്ത കോപ്പി പ
   - പത്താം ക്ലാസ് സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത കോപ്പി.

   നീറ്റ് 2021: യോഗ്യത മാനദണ്ഡം

   പ്രായപരിധി: വിദ്യാർത്ഥികൾ അപേക്ഷിക്കുന്ന സമയത്തോ അല്ലെങ്കിൽ 2021 ഡിസംബർ 31ന് മുമ്പോ 17 വയസ്സ് പൂർത്തിയാക്കണം. ബിരുദ കോഴ്സുകൾക്കുള്ള നീറ്റ് പരീക്ഷയ്ക്കുള്ള ഉയർന്ന പ്രായപരിധി 25 വയസ്സാണ്. സംവരണ വിഭാഗങ്ങളിൽ പെട്ടവർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃതം അഞ്ച് വയസ്സ് വരെ ഇളവ് അനുവദിക്കും.
   You may also like:ജൻധൻ അക്കൗണ്ട് ഉടമകൾക്ക് ഒരു ലക്ഷത്തിലധികം രൂപയുടെ ആനുകൂല്യങ്ങൾ; അക്കൗണ്ട് ആധാർ കാർഡുമായി ബന്ധിപ്പിച്ചോ?

   വിദ്യാഭ്യാസ യോഗ്യത: അപേക്ഷകർ ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നിവ പ്രധാന വിഷയങ്ങളായി പന്ത്രണ്ടാം ക്ലാസ് പാസായിരിക്കണം. പ്ലസ് ടു പരീക്ഷയുടെ റിസൾട്ട് കാത്തിരിക്കുന്നവർക്കും നീറ്റ് (യുജി) 2021ന് അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷ പ്രൈവറ്റായും ഓപ്പൺ സ്കൂൾ രീതിയിലും പാസായവർ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ യോഗ്യരല്ല.

   നീറ്റ് 2021: അപേക്ഷിക്കേണ്ട വിധം

   നീറ്റ് (യുജി) 2021 അപേക്ഷകൾ ഓൺലൈനായി ഔദ്യോഗിക വെബ്സൈറ്റായwww.ntaneet.nic.inഎന്നതിലൂടെ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഓഫ്ലൈൻ അപേക്ഷകൾ പരീക്ഷയ്ക്ക് ഉണ്ടായിരിക്കുന്നതല്ല.

   അപേക്ഷയിൽ നൽകുന്ന ഇ- മെയിൽ അഡ്രസ്സ്, ഫോൺ നമ്പർ എന്നിവ പ്രവർത്തനക്ഷമം ആണെന്ന് വിദ്യാർത്ഥികൾ ഉറപ്പുവരുത്തണം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആശയവിനിമയവും എൻടിഎ നടത്തുന്നത് അപേക്ഷയിൽ നൽകുന്ന ഇ-മെയിൽ, ഫോൺ നമ്പർ എന്നിവയിലൂടെ മാത്രമായിരിക്കും. കൂടാതെ, നിഷ്കർഷിച്ചിട്ടുള്ള സമയത്തിനകം അപേക്ഷാ ഫീസ് നൽകാനും വിദ്യാർത്ഥികൾ ശ്രദ്ധിക്കണം.
   Published by:Naseeba TC
   First published: