സ്വകാര്യ ന്യൂനപക്ഷസ്ഥാപനങ്ങൾക്കും 'നീറ്റ്' ബാധകം; മൗലികാവകാശ ലംഘനമില്ലെന്ന് സുപ്രീംകോടതി

NEET | നീറ്റ് ബാധകമാക്കിയാലും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നില്ലെന്ന് കോടതി പറഞ്ഞു

News18 Malayalam | news18-malayalam
Updated: April 30, 2020, 11:16 AM IST
സ്വകാര്യ ന്യൂനപക്ഷസ്ഥാപനങ്ങൾക്കും 'നീറ്റ്' ബാധകം; മൗലികാവകാശ ലംഘനമില്ലെന്ന് സുപ്രീംകോടതി
supreme_court
  • Share this:
ന്യൂഡൽഹി: സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും ദേശീയ യോഗ്യതാ പ്രവേശനപരീക്ഷ (നീറ്റ് )ബാധകമാക്കുന്നതിൽ മൗലികാവകാശ ലംഘനമില്ലെന്ന് സുപ്രീംകോടതി. സ്വകാര്യ അൺ എയ്ഡഡ് ന്യൂനപക്ഷ സ്ഥാപനങ്ങളിലെ എംബിബിഎസ്, എംഡി, ബിഡിഎസ്, എംഡിഎസ് കോഴ്‌സുകൾക്കും നീറ്റ് ബാധകമാണെന്ന് കോടതി പറഞ്ഞു. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട കേസിലാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ വിധി.

നീറ്റ് തങ്ങൾക്കും ബാധകമാക്കിയത് മൗലികാവകാശ ലംഘനമാണെന്നായിരുന്നു പരാതിക്കാരുടെ വാദം. 1956ലെ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ നിയമത്തിലെ പത്താം (ഡി) വകുപ്പ് ഭേദഗതി ചെയ്തതിനെയാണ് ഹർജിയിൽ ചോദ്യംചെയ്തത്. എല്ലാ സ്വകാര്യ ന്യൂനപക്ഷ സ്ഥാപനങ്ങൾക്കും അവരുടേതായ പ്രവേശന പരീക്ഷകളുണ്ടെന്നായിരുന്നു വാദം. എന്നാൽ, നീറ്റ് ബാധകമാക്കിയാലും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നില്ലെന്ന് കോടതി പറഞ്ഞു.

Best Performing Stories:മാസ്ക് ധരിച്ചില്ലെങ്കിൽ പിഴ; എന്തൊക്കെ ധരിക്കാം? എങ്ങനെ ശ്രദ്ധിക്കണം? അറിയാൻ 15 കാര്യങ്ങൾ [PHOTOS]അൽക്കേഷ് കുമാർ ശർമ എന്തു കൊണ്ട് കോട്ടയം- ഇടുക്കി ജില്ലകളുടെ സ്പെഷ്യൽ ഓഫീസർ ആയി [NEWS]കോവിഡ് വ്യാപനത്തിനിടയിൽ ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് ഒരു സന്തോഷ വാർത്ത; പ്രതിശ്രുത വധു ആൺകുഞ്ഞിന് ജന്മം നൽകി [NEWS]

2011ൽ നീറ്റ് നിർബന്ധമാക്കിയതുമുതൽ വെല്ലൂർ സിഎംസി ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ അതിനെ എതിർത്തുവരുകയാണ്. മദ്രാസ് ഹൈക്കോടതിയിൽനിന്ന് അനുകൂല വിധി ലഭിക്കാത്തതിനെത്തുടർന്നാണു കോളജുകൾ സുപ്രീംകോടതിയെ സമീപിച്ചത്. നീറ്റ് നടപ്പാക്കിയ ആദ്യവർഷം പ്രവേശനത്തിന് അത് പിന്തുടരേണ്ടതില്ലെന്ന് സിഎംസി. തീരുമാനിച്ചിരുന്നു. അടുത്തവർഷവും തമിഴ്‌നാട് സർക്കാരിൽനിന്ന് ഇളവ് നേടിക്കൊണ്ട് നീറ്റ് ഒഴിവാക്കി പ്രവേശനം നടത്തി. നീറ്റിനെ തങ്ങൾ എതിർക്കുന്നില്ലെന്നും എന്നാൽ, സ്വന്തം നിലയിൽ കൗൺസലിങ് നടത്താൻ അവകാശമുണ്ടെന്നുമാണ് സിഎംസിയുടെ നിലപാട്.

നിലവിലെ ക്രമക്കേടുകൾ ഇല്ലാതാക്കി സുതാര്യത ഉറപ്പാക്കാൻ നീറ്റ് ആവശ്യമാണെന്ന് കോടതി പറഞ്ഞു. ഭരണഘടനയുടെ 19(1)(ജി) അനുച്ഛേദപ്രകാരമുള്ള അവകാശങ്ങൾ (ഇഷ്ടമുള്ള ജോലിചെയ്യാനുള്ള സ്വാതന്ത്ര്യം) സമ്പൂർണമല്ല. വിദ്യാർഥികളുടെ മികവ് അടിസ്ഥാനമാക്കി ക്രമക്കേടുകൾ ഇല്ലാതാക്കാൻ യുക്തമായ നിയന്ത്രണങ്ങളാകാം.

ഏകീകൃത പ്രവേശനപരീക്ഷ നടത്തുന്നത് നീതിയുക്തമാണ്. മെഡിക്കൽ വിദ്യാഭ്യാസരംഗത്തെ ക്രമക്കേടുകൾ ഇല്ലാതാക്കാനും യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രവേശനം നടത്താനും അതാവശ്യമാണ്. ഭാഷാ, മത ന്യൂനപക്ഷ സ്ഥാപനങ്ങൾക്കുള്ള മൗലികാവകാശം ഭരണഘടനയിലെ മറ്റുഘടകങ്ങൾക്ക് വിരുദ്ധമല്ല. ന്യൂനപക്ഷ സ്ഥാപനങ്ങളുടെ ഭരണകാര്യത്തിൽ സർക്കാർ ഇടപെടലിന് പരിധിയുണ്ടെങ്കിലും നീതിയുക്തമായ നിയന്ത്രണങ്ങളാകാമെന്നും കോടതി വിധിച്ചു.
First published: April 30, 2020, 11:16 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading