• HOME
  • »
  • NEWS
  • »
  • india
  • »
  • ആറാം നിലയിലെ ബാൽക്കണിയിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം ഗെയിം കളിച്ച വിദ്യാർത്ഥി താഴേക്ക് വീണുമരിച്ചു

ആറാം നിലയിലെ ബാൽക്കണിയിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം ഗെയിം കളിച്ച വിദ്യാർത്ഥി താഴേക്ക് വീണുമരിച്ചു

മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആറുമാസം മുൻപാണ് ഇഷാന്‍ഷു കോട്ടയിലെത്തിയത്

Photo- Twitter

Photo- Twitter

  • Share this:

    ജയ്പൂർ: ബാൽക്കണിയിലിരുന്ന് സുഹൃത്തുക്കൾക്കൊപ്പം ഗെയിം കളിച്ച വിദ്യാർത്ഥി ഹോസ്റ്റലിന്റെ ആറാം നിലയുടെ ജനലില്‍ നിന്ന് വീണു മരിച്ചു. അപകടത്തിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്. ചില സുഹൃത്തുക്കള്‍ ബാല്‍ക്കണിയില്‍ ഇരുന്നു ഗെയിം കളിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം.

    ഗെയിം കളിച്ച് കഴിഞ്ഞ് എല്ലാവരും എഴുന്നേറ്റ് പോകാന്‍ തുടങ്ങുന്നതും ഒരു വിദ്യാര്‍ത്ഥി ഗ്രില്ലിൽ ചാരി നിൽക്കവെ, ബാലന്‍സ് നഷ്ടപ്പെട്ട് ജനാലയില്‍ നിന്ന് താഴേക്ക് വീഴുന്നതും വീഡിയോയിൽ കാണാം. തുടര്‍ന്ന് കൂടെയുണ്ടായിരുന്നവര്‍ സ്ഥലത്തെത്തി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കോട്ടയിലെ ജവഹര്‍ നഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പെട്രോള്‍ പമ്പിന് പിന്നില്‍ നിര്‍മിച്ച ഹോസ്റ്റലിലാണ് സംഭവം.

    Also Read- ‘കുപ്പിയിൽ കൊണ്ടുപോയത് വെള്ളം’: കാറിനുള്ളിൽ പെട്രോൾ സൂക്ഷിച്ചിരുന്നില്ലെന്ന് കാർ കത്തി മരിച്ച റീഷയുടെ അച്ഛൻ

    പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരി സ്വദേശി ഇഷാന്‍ഷു ഭട്ടാചാര്യ ആണ് മരിച്ചത്. മെഡിക്കല്‍ പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കാന്‍ ആറുമാസം മുൻപാണ് ഇഷാന്‍ഷു കോട്ടയിലെത്തിയത്. വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍ ഹോസ്റ്റലിന്റെ ആറാം നിലയില്‍ ഇരുന്നു മൊബൈലില്‍ ഗെയിം കളിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് സുഹൃത്തുക്കളെല്ലാം പുറത്തിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഇഷാന്‍ഷു ബാലന്‍സ് തെറ്റി താഴെ വീണുവെന്നും സംഭവസമയത്ത് കൂടെയുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥി പറഞ്ഞു. ബാല്‍ക്കണി വല ഉള്‍പ്പെടെ ആറാം നിലയില്‍ നിന്ന് താഴേക്ക് വീണു.

    രാജ്യത്ത് തന്നെ നീറ്റ് പരീക്ഷാ പരിശീലനത്തിനായി ഇതര സംസ്ഥാന വിദ്യാർത്ഥികൾ അടക്കം ഏറ്റവും അധികംപേർ എത്തുന്ന പ്രദേശമാണ് രാജസ്ഥാനിലെ കോട്ട.

    Published by:Rajesh V
    First published: