നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • NEET പരീക്ഷയെഴുതാനിരുന്ന ഇരുപതുകാരൻ ആത്മഹത്യ ചെയ്തു; മൂന്നാം തവണയും പരാജയപ്പെടുമോ എന്ന പേടി

  NEET പരീക്ഷയെഴുതാനിരുന്ന ഇരുപതുകാരൻ ആത്മഹത്യ ചെയ്തു; മൂന്നാം തവണയും പരാജയപ്പെടുമോ എന്ന പേടി

  പത്താം ക്ലാസിൽ ധനുഷിന് 500 ൽ 457 മാർക്ക് ലഭിച്ചിരുന്നുവെന്ന് സഹോദരൻ നിഷാന്ത് പറയുന്നു. 12ാം ക്ലാസിലും ഉന്നത വിജയം കൈവരിച്ച ധനുഷിന് നീറ്റ് പരീക്ഷ പാസാവാൻ കഴിയാതിരുന്നത് ഏറെ സങ്കടത്തിലാക്കിയിരുന്നു.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   തമിഴ്നാട്ടിലെ സേലം ജില്ലയിലെ ഞായാറാഴ്ച നീറ്റ് പരീക്ഷ എഴുതാനിരുന്ന വിദ്യാർത്ഥിയെ ആത്മഹത്യ ചെയത് നിലയിൽ കണ്ടെത്തി. കൂളൈയൂർ ഗ്രാമത്തിൽ താമസിക്കുന്ന ധനുഷ് എന്ന വിദ്യാർത്ഥിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാം തവണയും മെഡിക്കൽ പ്രവേശന പരീക്ഷയിൽ പരാജയപ്പെടുമോ എന്ന പേടിയാണ് ആത്മഹത്യക്ക് കാരണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

   ശനിയാഴ്ച വൈകിട്ടാണ് ധനുഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കരുമലൈ കൂടൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഞായറാഴ്ച ഉച്ചയോടെ മേട്ടൂർ ഡാമിലെ സർക്കാർ ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടം ചെയ്ത് ശേഷം മൃതശരീരം ബന്ധുക്കൾക്ക് കൈമാറി.

   ഒരു കർഷനാണ് ധനുഷിന്റെ അച്ഛൻ ശിവകുമാർ (52). വീട്ടുകാർ ഉറങ്ങുന്ന സമയത്താണ് വിദ്യാർത്ഥി മരണപ്പെട്ടത്. ഏറ്റവും പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽ (MBC) നിന്ന് വരുന്നവരാണ് ധനുഷിന്റെ കുടുംബം. മേട്ടൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലും ശിവകുമാർ ജോലി ചെയ്യുന്നുണ്ട്. അതേസമയം ധനുഷിന്റെ സഹോദരൻ എഞ്ജിനീയറിംഗ് കോഴ്സ് ചെയ്യുകയാണ്.

   മേട്ടൂരിനടുത്തുളള മസിലപാളയത്തെ പ്രൈവറ്റ് സ്കൂളിൽ നിന്ന് 12ാം ക്ലാസ് പഠനം പൂർത്തിയാക്കിയ ധനുഷ് മുൻപ് രണ്ട് തവണ നീറ്റ് പരീക്ഷ എഴുതിയിരുന്നു. എന്നാൽ പരീക്ഷ പാസാവാതിരുന്നത് കാരണം വിദ്യാർത്ഥി അതീവ ദുഖിതനായിരുന്നുവെന്ന് ബന്ധുക്കൾ സാക്ഷ്യപ്പെടുത്തുന്നു.

   “ശനിയാഴ്ച രാത്രി വൈകിയും ധനുഷ് പരീക്ഷക്ക് വേണ്ടി തയ്യാറെടുക്കുകയായിരുന്നു. എന്നാൽ രാത്രി വീട്ടുകാർ ഉറങ്ങാൻ പോയ സമയത്ത് അവൻ തന്റെ ജീവനെടുക്കുകയായിരുന്നു. നാല് മണിക്ക് എഴുന്നേറ്റ സമയത്ത് അമ്മ രേവതിയാണ് മകനെ മരിച്ച നിലയിൽ കണ്ടെത്തിയത്,” ധനുഷിന്റെ അമ്മാവൻ വൈതീശ്വരനെ ഉദ്ധരിച്ച് ദി ന്യൂസ്മിനുറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരം മരണങ്ങൾ തടയാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

   പത്താം ക്ലാസിൽ ധനുഷിന് 500 ൽ 457 മാർക്ക് ലഭിച്ചിരുന്നുവെന്ന് സഹോദരൻ നിഷാന്ത് പറയുന്നു. 12ാം ക്ലാസിലും ഉന്നത വിജയം കൈവരിച്ച ധനുഷിന് നീറ്റ് പരീക്ഷ പാസാവാൻ കഴിയാതിരുന്നത് ഏറെ സങ്കടത്തിലാക്കിയിരുന്നു. എന്നാൽ കഷ്ടപ്പെട്ട് പഠിച്ചിട്ടും പരാജയപ്പെടുമോ എന്ന പേടിയാണ് കടുംകൈ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് സഹോദരൻ പറയുന്നു.

   തമിഴ്നാട്ടിൽ നീറ്റ് പരീക്ഷ ഒഴിവാക്കാൻ ബിൽ കൊണ്ടുവരുമെന്ന് ഡിഎംകെ സർക്കാർ നേരത്തെ അറിയിച്ചിരുന്നു. കൂടാതെ എംബിബിഎസ് അഡ്മിഷൻ ലഭിക്കാൻ നീറ്റ് പരീക്ഷ എഴുതണമെന്ന് വ്യവസ്ഥയിൽ നിന്ന് തമിഴ്നാടിലെ ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിരുന്നു.

   അതേസമയം മേട്ടൂർ മണ്ധലം എംഎൽഎ എസ് സദാശിവം വിദ്യാർത്ഥികളെ നീറ്റ് പരീക്ഷ എഴുതാൻ നിർബന്ധിക്കരുതെന്ന് ആവശ്യപ്പെട്ടു. വിദ്യാർത്ഥികൾക്ക് താൽപര്യമുണ്ടെങ്കിൽ മാത്രം അവരെ പരീക്ഷ എഴുതാൻ പ്രേരിപ്പിച്ചാൽ മതിയെന്നും രണ്ട് തവണ പരാജയപ്പെട്ടാൽ മറ്റു കോഴ്സുകൾ ചെയ്യാൻ അവരോട് അവശ്യപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.   (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)
   Published by:Sarath Mohanan
   First published:
   )}