നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • NEET Exam | നീറ്റ് പരീക്ഷ റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

  NEET Exam | നീറ്റ് പരീക്ഷ റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

  വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്

  Tamil Nadu Chief Minister MK Stalin.

  Tamil Nadu Chief Minister MK Stalin.

  • Share this:
   ന്യൂഡല്‍ഹി: കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തെ കോവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് തമിഴ്‌നാട് സര്‍ക്കാര്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കിയിരുന്നു.

   വിദ്യാര്‍ത്ഥികളുടെ സുരക്ഷ കണക്കിലെടുത്ത് നീറ്റ് ഉള്‍പ്പെടെയുള്ള ദേശീയ തലത്തിലുള്ള പ്രവേസന പരീക്ഷകള്‍ റദ്ദാക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായി സ്റ്റാലിന്‍ അറിയിച്ചു. നിലവിലുള്ള സാഹചര്യത്തില്‍ പ്രവേശന പരീക്ഷകള്‍ നടത്തുന്നത് വിദ്യാര്‍ത്ഥികളുടെആരോഗ്യത്തിനും ക്ഷേമത്തിനും ഹാനികരമാകുമെന്നും അദ്ദേഹം പറഞ്ഞു.

   Also Read-Covid Vaccine | 1.63 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ലഭ്യമാണ്; കേന്ദ്ര സര്‍ക്കാര്‍

   അതേസമയം രാജ്യത്ത് കോവിഡ് രോഗ വ്യാപനം ഗണ്യമായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,14,460 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,89,232 പേര്‍ കഴിഞ്ഞ ഇന്നലെ രോഗമുക്തി നേടി. കഴിഞ്ഞ ദിവസമുണ്ടായ 2677 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പുതിയ കണക്കു പ്രകാരം രാജ്യത്തെ ആക്റ്റീവ് കേസുകള്‍ 15ലക്ഷത്തില്‍ താഴെയെത്തി. 52 ദിവസത്തിനിടെ ഏറ്റവും കുറവ് ആക്റ്റീവ് കേസുകളാണ് ഇപ്പോഴത്തെ റിപ്പോര്‍ട്ട് പ്രകാരം ഉള്ളത്.

   തുടര്‍ച്ചയായ 24-ാം ദിവസവും രാജ്യത്ത് പ്രതിദിന കേസിനെക്കാള്‍ ഉയര്‍ന്ന രോഗമുക്തി നിരക്ക് റിപ്പോര്‍ട്ട് ചെയ്തതും ആശ്വാസകരമായിട്ടുണ്ട്. രാജ്യത്തെ രോഗമുക്തി നിരക്ക് ഇതോടെ 93.67%മായി ഉയര്‍ന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

   Also Read-'പിസ്സ വീട്ടിലെത്തിക്കാമെങ്കില്‍ റേഷന്‍ എന്തുകൊണ്ട് എത്തിച്ചുകൂടാ'; കേന്ദ്ര സര്‍ക്കാരിനെതിരെ അരവിന്ദ് കെജ്‌രിവാള്‍

   രാജ്യത്ത് 23 കോടിയിലേറെ പേര്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിനിടെ പഞ്ചാബില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നല്‍കിയ വാക്‌സീന്റെ 71 ശതമാനവും വാങ്ങിയത് ഒറ്റ ആശുപത്രിയാണെന്ന കണക്കുകള്‍ പുറത്ത് വന്നു . 42,000 ഡോസുകളില്‍ 30,000 ഡോസും ലഭിച്ചത് മാക്സ് സൂപ്പര്‍ സ്‌പെഷ്യാലിറ്റആശുപത്രിക്കാണ്. ബാക്കി 39 ആശുപത്രികള്‍ക്ക് 100 മുതല്‍ 1000 ഡോസ് മാത്രമാണ് ലഭിച്ചത്.

   എച്ച്.ഐ.വി ബാധിതയായ 36 കാരിയില്‍ നോവല്‍ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചത് 32 തവണ. ദക്ഷിണാഫ്രിക്കയിലെ കേപ്‌ടൌണ്‍ സ്വദേശിനിയിലാണ് ഈ പ്രതിഭാസം ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത്. ഏകദേശം 216 ദിവസം യുവതിയുടെ ശരീരത്തില്‍ വിവിധ വകഭേദങ്ങളിലുള്ള കൊറോണ വൈറസ് ഉണ്ടായിരുന്നതായും ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത്രയും കാലത്തിനിടയിലാണ് 32 തവണ വൈറസിന് ജനിതകമാറ്റം സംഭവിച്ചത്. മെഡിക്കല്‍ ജേര്‍ണലായ മെഡ്‌റെക്‌സിവില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആണ് ഇതുമായി ബന്ധപ്പെട്ട പഠനത്തിന്റെ വിശദാംശങ്ങളുള്ളത്.
   Published by:Jayesh Krishnan
   First published: