• HOME
  • »
  • NEWS
  • »
  • india
  • »
  • Neet Exam | നീറ്റ് പിജി കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും: കേന്ദ്രത്തിന്റെ നിലപാട് നിർണായകം

Neet Exam | നീറ്റ് പിജി കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും: കേന്ദ്രത്തിന്റെ നിലപാട് നിർണായകം

മുന്നാക്ക സംവരണത്തില്‍ തീരുമാനം ആകുന്നത് വരെ മെഡിക്കല്‍ പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്

Supreme Court

Supreme Court

  • Share this:
ന്യൂഡല്‍ഹി: നീറ്റ് പിജി (Neet pg) കേസ് സുപ്രീം കോടതി (Supreme Court) ഇന്ന് പരിഗണിക്കും. നീറ്റ് പരീക്ഷയില്‍ മുന്നാക്ക സംവരണത്തെ ചൊല്ലിയുള്ള കേസ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക.

മുന്നാക്ക സംവരണം നടപ്പാക്കുന്നതിനെ ചൊല്ലിയുള്ള നിയമതര്‍ക്കത്തെ തുടര്‍ന്ന് നീറ്റ് കൗണ്‍സിലിംഗ് സുപ്രീംകോടതി മാറ്റിവെച്ചിരിക്കുകയായിരുന്നു. സംവരണത്തിനുള്ള വാര്‍ഷിക വരുമാന പരിധി എട്ട് ലക്ഷം രൂപയായി നിശ്ചയിച്ചത് പുനഃപരിശോധിക്കണം എന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. വരുമാന പരിധി ഈ വര്‍ഷത്തേക്ക് പുനഃപരിശോധിക്കാനാകില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്.

എന്നാല്‍ മുന്നാക്ക സംവരണത്തില്‍ തീരുമാനം ആകുന്നത് വരെ മെഡിക്കല്‍ പിജി കൗണ്‍സിലിംഗിനുള്ള സ്റ്റേ തുടരുമെന്നായിരുന്നു കോടതി വ്യക്തമാക്കിയിരിക്കുന്നത്. നീറ്റ് പിജി പ്രവേശനം വൈകിയതോടെ റെസിഡന്റ് ഡോക്ടര്‍മാരുടെ വലിയ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

എട്ട് ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കാണ് നിലവിലെ തീരുമാനം അനുസരിച്ച് നീറ്റ് പരീക്ഷയില്‍ പത്ത് ശതമാനം സാമ്പത്തിക സംവരണം കിട്ടുക. ഈ പരിധി പുനഃപരിശോധിക്കാന്‍ തയ്യാറുണ്ടോ എന്നാണ് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീംകോടതി ചോദിച്ചത്.

ഈ വിഷയത്തില്‍ നാല് ആഴ്ചത്തെ സാവകാശം കേന്ദ്രം ചോദിച്ചിരുന്നു. പീന്നീട് ഇതേ കുറിച്ച് പഠിക്കാന്‍ കേന്ദ്രം സമിതിയെ നിയോഗിക്കുകയും സമിതി എട്ട് ലക്ഷം രൂപയെന്ന വരുമാന പരിധിയില്‍ മാറ്റം വേണ്ട എന്നതടക്കമുള്ള 90 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുകയും ചെയ്തിരുന്നു.

 'ഇത്രയും നാളും സന്തോഷവതിയായി അഭനയിച്ചു ഇനി പറ്റില്ല'; നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ട 17കാരി ആത്മഹത്യ ചെയ്തു

ചെന്നൈ: നീറ്റ് പരീക്ഷയില്‍(NEET Exam) പരാജയപ്പെട്ട പതിനേഴുകാരി ആത്മഹത്യ(Suicide) ചെയ്തു. നിലഗിരി ജില്ലയിലാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പായി പെണ്‍കുട്ടി എഴുതിവെച്ചിരുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. മെഡിക്കല്‍ പരീക്ഷയില്‍ വിജയിക്കാനാവാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി വിഷാദവസ്ഥയിലായിരുന്നു.

ഡിസംബര്‍ 18നാണ് പെണ്‍കുട്ടി കുറിപ്പെഴുതിവെച്ചിട്ട് ആത്മഹത്യ ചെയ്തത്. മേട്ടുപാളയത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സിയിലായിരുന്ന വിദ്യാര്‍ഥിനി 23ന് മരിച്ചു. ഇത്രയും നാള്‍ സന്തോഷവതിയായി അഭിനയിക്കുകയായിരുന്നു. ഇനി മുന്നോട്ടുപൊകാന്‍ കഴില്ലെന്നും മാതാപിതാക്കള്‍ ക്ഷമിക്കണമെന്നും കുട്ടിയുടെ ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

പ്ലസ് ടു പരീക്ഷയ്ക്ക് പിന്നാലെ സെപ്റ്റംബറിലാണ് കുട്ടി നീറ്റ് പരീക്ഷ എഴുതിയത്. ശേഷം പെണ്‍കുട്ടി വിഷാദാവസ്ഥിയിലായതിനെ തുടര്‍ന്ന് തിരുപ്പൂരിലുള്ള ബന്ധുവീട്ടിലേക്ക് അയച്ചിരുന്നു. ദീപാവലിയ്ക്ക് ആഴ്ചകള്‍ക്ക് മുന്‍പ് പെണ്‍കുട്ടി തിരിച്ച് വീട്ടിലേക്ക് തിരിച്ചെത്തി. പിന്നാലെയായിരുന്നു ആത്മഹത്യ ചെയ്തത്.

Also Read-Death Penalty for Rape | ബലാത്സംഗക്കേസുകളില്‍ ഇനി തൂക്കുകയര്‍; നിയമം പാസാക്കി മഹാരാഷ്ട്ര

നവംബര്‍ ഏഴിന് നീറ്റ് പരീക്ഷയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് മറ്റൊരു വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. അതിന് മുന്‍പ് പരീക്ഷയില്‍ പരാജയപ്പെടുമെന്ന് ഭയന്ന് പൊള്ളാച്ചി സ്വദേശിയും ആത്മഹത്യയും ചെയ്തിരുന്നു.
Published by:Karthika M
First published: