നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • നീറ്റ് പി.ജി പരീക്ഷ 2021: പുതുക്കിയ തീയതി എന്ന്? അറിയേണ്ട കാര്യങ്ങൾ

  നീറ്റ് പി.ജി പരീക്ഷ 2021: പുതുക്കിയ തീയതി എന്ന്? അറിയേണ്ട കാര്യങ്ങൾ

  വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഏപ്രിൽ 18 ന് നടക്കാനിരുന്ന നീറ്റ് പിജി -2021 പരീക്ഷയാണ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്

  exam

  exam

  • Share this:
   ഏപ്രിൽ 18ന് നടക്കാനിരുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) 2021 അടുത്ത ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മാറ്റിവച്ചു. 1.74 ലക്ഷത്തിലധികം കുട്ടികൾ മെഡിക്കൽ എൻട്രൻസ് പരീക്ഷ എഴുതാൻ അപേക്ഷിച്ചിരുന്നു. യുവ ഡോക്ടർമാരുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രധാനമാണെന്നും സ്ഥിതിഗതികൾ അവലോകനം ചെയ്ത ശേഷം പുതിയ പരീക്ഷ തീയതി പിന്നീട് തീരുമാനിക്കുമെന്നും കേന്ദ്ര ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് മന്ത്രി ഡോ. ഹർഷവർധൻ പറഞ്ഞു.

   വിദ്യാർത്ഥികളുടെ സുരക്ഷയും ക്ഷേമവും കണക്കിലെടുത്ത് ഏപ്രിൽ 18 ന് നടക്കാനിരുന്ന നീറ്റ് പിജി -2021 പരീക്ഷയാണ് മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. പുതിയ തീയതി സംബന്ധിച്ച് പിന്നീട് നോട്ടീസ് നൽകുമെന്നാണ് ഔദ്യോഗിക അറിയിപ്പ്. രാജ്യത്തുടനീളം വർദ്ധിച്ചു വരുന്ന കൊറോണ കേസുകൾ കണക്കിലെടുത്ത് പരീക്ഷ മാറ്റിവയ്ക്കണമെന്ന് വിദ്യാർത്ഥികളടക്കം ആവശ്യപ്പെട്ടിരുന്നു. മെഡിക്കൽ വിദ്യാർത്ഥികളും പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരുമാണ് നീറ്റ് പി.ജി പരീക്ഷ എഴുതുന്നത്. നീറ്റ് പിജി പരീക്ഷ പാസാകുന്നവർക്കാണ് എംഡി, എംഎസ്, പിജി ഡിപ്ലോമ തുടങ്ങി മെഡിക്കൽ കോഴ്സുകളിൽ പ്രവേശനം ലഭിക്കുക.

   ഈ ആഴ്ച ആദ്യം എൻ‌ബി‌ഇ പരീക്ഷ എഴുതുന്നവർക്ക് അഡ്മിറ്റ് കാർഡ് നൽകിയിരുന്നു. കഴിഞ്ഞ ഏഴ് ദിവസത്തിനിടെ രാജ്യത്ത് ഉടനീളം പ്രതീക്ഷിക്കാത്ത തരത്തിൽ കോവിഡ് 19 കേസുകൾ വർദ്ധിച്ച സാഹചര്യത്തിൽ, രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായതിനാൽ, പരീക്ഷ മാറ്റിവയ്ക്കേണ്ടതില്ലെന്ന് തീരുമാനിച്ചതായി എൻ‌ബി‌ഇ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. കൂടുതൽ ബിരുദാനന്തര ബിരുദധാരികളെ അതത് വിഷയങ്ങളിൽ പ്രവേശിപ്പിക്കുന്നതിൽ പരീക്ഷയുടെ പ്രാധാന്യം കണക്കിലെടുത്തായിരുന്നു ഇങ്ങനെ ഒരു തീരുമാനം. എന്നാൽ ഈ അറിയിപ്പ് ഇപ്പോൾ അസാധുവായി.

   കഴിഞ്ഞ വർഷം കോവിഡ് മൂലം നീറ്റ് പ്രവേശന പരീക്ഷ എഴുതാന്‍ കഴിയാത്ത കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ വീണ്ടും അവസരം നൽകിയിരുന്നു. അവസരം കിട്ടാത്തവര്‍ക്ക് വീണ്ടും പരീക്ഷ എഴുതാന്‍ സുപ്രീം കോടതിയാണ് അനുമതി നല്‍കിയത്. കോവിഡ് കാരണമോ കണ്ടെയ്ന്‍മെന്റ് സോണില്‍പ്പെട്ടത് കാരണമോ പരീക്ഷ എഴുതാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് വീണ്ടും അവസരം നല്‍കുകയാണ് അന്ന് ചെയ്തത്.

   നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷ നടത്തുന്നതിനെതിരെ കഴിഞ്ഞ വർഷം നടന്‍ സൂര്യ നടത്തിയ പ്രകോപനപരമായ പരാമർശത്തിനെതിരെ മദ്രാസ് ഹൈക്കോടതി ജഡ്ജി എസ്എം സുബ്രഹ്മണ്യൻ രംഗത്തെത്തിയിരുന്നു. ജുഡീഷ്യറിയുടെ പ്രവർത്തനത്തെക്കുറിച്ച് സൂര്യയുടെ ആക്ഷേപകരമായ പരാമർശങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി ജഡ്ജി എസ് എം സുബ്രഹ്മണ്യം മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകി. കോവിഡ് പശ്ചാത്തലത്തിൽ നീറ്റ് പരീക്ഷകൾ നടത്തുന്നതിനെതിരെയാണ് പ്രസ്താവനയിൽ സൂര്യ വിമർശിച്ചത്. മികച്ച കോച്ചിംഗും ഇൻറർനെറ്റ് കണക്റ്റിവിറ്റിയുമുള്ള വിദ്യാർത്ഥികളും വേണ്ട സൗകര്യങ്ങൾ ഇല്ലാത്ത വിദ്യാർഥികളും തമ്മിലുള്ള പൊതുവായ ഡിജിറ്റൽ വിഭജനത്തെയും അദ്ദേഹം വിമർശിച്ചിരുന്നു.

   Keywords: NEET, NEET PG 2021, Medical Students, NEET PG Exam Date, നീറ്റ്, നീറ്റ് പിജി 2021, മെഡിക്കൽ വിദ്യാർത്ഥികൾ, നീറ്റ് പിജി പരീക്ഷ തീയതി

   Published by:Jayesh Krishnan
   First published:
   )}