• HOME
 • »
 • NEWS
 • »
 • india
 • »
 • 'മറ്റ് തൊഴിൽ മേഖലകളെ മോശമായി ബാധിക്കുന്നു'; ഐടി ജീവനക്കാരുടെ 'വർക്ക് ഫ്രം ഹോം' അവസാനിപ്പിക്കണമെന്ന് ബിജെപി എംപി

'മറ്റ് തൊഴിൽ മേഖലകളെ മോശമായി ബാധിക്കുന്നു'; ഐടി ജീവനക്കാരുടെ 'വർക്ക് ഫ്രം ഹോം' അവസാനിപ്പിക്കണമെന്ന് ബിജെപി എംപി

'വിമാനങ്ങൾ, ട്രെയിനുകൾ, ബസുകൾ എന്നിവയെല്ലാം ഏതാണ്ട് പൂർണ്ണ കപ്പാസിറ്റിയിൽ തന്നെ പ്രവർത്തിക്കുമ്പോൾ ഐടി ജീവനക്കാർക്കും ബിടി ജീവനക്കാർക്കും ജോലിക്ക് മടങ്ങിപ്പോകാൻ എന്താണ് തടസമാകുന്നത്?

Work from Home

Work from Home

 • Last Updated :
 • Share this:
  ബംഗളൂരു:  ഐടി ജീവനക്കാരുടെ 'വർക്ക് ഫ്രം ഹോം'സംവിധാനം അവസാനിപ്പിക്കണമെന്ന് ബിജെപി എംപി പി.സി.മോഹൻ. ഐടി ജീവനക്കാർ വീടുകളിൽ തന്നെ ജോലി തുടരുന്നത് മറ്റ് മേഖലകളെ വളരെ മോശമായി ബാധിക്കുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് മുതിർന്ന ബിജെപി നേതാവ് കൂടിയായ മോഹൻ ഇത്തരമൊരു നിർദേശം മുന്നോട്ട് വച്ചത്. ഐടി ജോലിക്കാർക്ക് വീട്ടിൽ തന്നെ ജോലി ചെയ്യാൻ സൗകര്യം അനുവദിച്ചതോടെ കാബുകൾ, റിക്ഷ, ഹോട്ടൽ-ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റ് മേഖലകൾ, റിയൽ എസ്റ്റേറ്റ് തുടങ്ങി വിവിധ മേഖലകളെ രൂക്ഷമായി തന്നെ ബാധിച്ചു എന്നാണ് അദ്ദേഹം പറയുന്നത്.

  Also Read-രോഗബാധിതനായ മുൻ ജീവനക്കാരനെ കാണാൻ രത്തൻ ടാറ്റ മുംബൈയിൽ നിന്ന് പൂനെയിലെത്തി; കൈയടിച്ച് സോഷ്യല്‍ മീഡിയ

  മറ്റ് മേഖലകൾ എല്ലാം തന്നെ സാധാരണ നിലയിൽ തൊഴിൽ പുനഃരാരംഭിച്ചിട്ടും സാമ്പത്തിക വീണ്ടെടുക്കൽ സാധാരണ നിലയിലാക്കുന്നതിന് ടെക് തൊഴിലാളികളും എന്തുകൊണ്ട് സംഭാവന നൽകുന്നില്ല?എന്ന ചോദ്യവും ബിജെപി നേതാവ് ഉന്നയിക്കുന്നുണ്ട്. 'ബംഗളൂരു പോലുള്ള നഗരങ്ങളിൽ ടെക് ജീവനക്കാർ ചിലവഴിക്കുന്നതാണ് മറ്റ് മേഖലകളെ കൂടി നിലനിർത്തുകയും പ്രാപ്തരാക്കുകയും ചെയ്യുന്നത്. അതുകൊണ്ട് തന്നെ അവർ വർക്ക് ഫ്രം ഹോം തുടരുന്നത് ശരിയല്ല'മാധ്യമങ്ങളോട് സംസാരിക്കവെ മോഹൻ വിമര്‍ശിച്ചു.

  Also Read-ഗൾഫ് പ്രതിസന്ധിക്ക് വിരാമം; ഖത്തറിന് എതിരായ ഉപരോധം നാല് രാജ്യങ്ങള്‍ പിന്‍വലിച്ചു; ഇനി ഒറ്റക്കെട്ട്

  ടെക് തൊഴിലാളികൾ പല സേവനങ്ങളും ഉപയോഗിക്കാതെ വന്നതോടെ സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗത്തെ പ്രത്യേകിച്ച് ബംഗളൂരു പോലുള്ള ഒരു നഗരത്തെ കാര്യമായി തന്നെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഐടി മേഖലയുമായി ബന്ധപ്പെട്ട ആളുകളുമായി സംസാരിച്ച് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കൻ ആവശ്യപ്പെടണമെന്ന് മുഖ്യമന്ത്രി ബി.എസ്.യെദ്യൂരപ്പയോട് അഭ്യർഥിക്കും.

  Also Read- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സൺ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

  'വിമാനങ്ങൾ, ട്രെയിനുകൾ, ബസുകൾ എന്നിവയെല്ലാം ഏതാണ്ട് പൂർണ്ണ കപ്പാസിറ്റിയിൽ തന്നെ പ്രവർത്തിക്കുമ്പോൾ ഐടി ജീവനക്കാർക്കും ബിടി ജീവനക്കാർക്കും ജോലിക്ക് മടങ്ങിപ്പോകാൻ എന്താണ് തടസമാകുന്നത്? ആവശ്യമുള്ളത്ര പ്രതിരോധ മുൻകരുതലുകൾ എടുത്തായാലും അവർ സാധാരണ പ്രവർത്തനം പുനരാംരംഭിക്കണം' എംപി വ്യക്തമാക്കി.

  അതേ സമയം ബംഗളൂരു സെൻട്രലിൽ നിന്നുള്ള മൂന്നു വട്ട എംപി കൂടിയായ മോഹന്‍റെ പ്രസ്താവന വിമർശനങ്ങളും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ ആവശ്യം പരിഹാസ്യമാണെന്നാണ് മുതിർന്ന ഐടി കൺസൾട്ടന്‍റ് ലക്ഷ്മി വിശ്വനാഥിന്‍റെ പ്രതികരണം.'ഓഫീസിനു പുറത്ത് നിന്നും കൂടുതൽ കാര്യക്ഷമതയോടെ കാര്യങ്ങൾ ചെയ്യാനാകുമെന്ന് കമ്പനികളെ ബോധ്യപ്പെടുത്തിയ കാലമാണിത്.  ചില തൊഴിലാളികളുടെ ഉപജീവനത്തെ ബാധിക്കുമെന്ന് പറഞ്ഞ് നിര്‍മ്മാണ മേഖലയിൽ യന്ത്രവത്കൃത ഉപകരണങ്ങൾ ഉപയോഗിക്കരുതെന്ന് പറയുന്നത് പോലെയാണിത്. ഇപ്പോഴും ജീവനക്കാരെ ഓഫീസിലേക്ക് തിരികെ കൊണ്ടു വരുന്ന കാര്യത്തിൽ പല കമ്പനികളും കൂടുതൽ ജാഗ്രത പാലിക്കുകയാണ്. ആ മോഡൽ ശാശ്വതമായി തന്നെ അവസാനിച്ചു എന്നാണ് ഞാൻ കരുതുന്നത്'. എന്നായിരുന്നു ഇവരുടെ പ്രതികരണം.
  Published by:Asha Sulfiker
  First published: