HOME » NEWS » India » NEHRU GANDHI AMONG 33 WITH STALIN TO BE MINISTERS 1 IN TAMILNADU

തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിനൊപ്പം ഗാന്ധിയും നെഹ്രുവുമടക്കം 33 പേർ നാളെ സത്യപ്രതിജ്ഞ ചെയ്യും

മന്ത്രിസഭയുടെ പട്ടിക ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത്തിന് കൈമാറി

News18 Malayalam
Updated: May 6, 2021, 7:55 PM IST
തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിനൊപ്പം ഗാന്ധിയും നെഹ്രുവുമടക്കം 33 പേർ നാളെ  സത്യപ്രതിജ്ഞ ചെയ്യും
MK Stalin
  • Share this:
ചെന്നൈ: തമിഴ്നാട്ടില്‍ എംകെ സ്റ്റാലിന്‍ നാളെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മന്ത്രിസഭയില്‍ മുതിര്‍ന്ന നേതാവ് കെ എന്‍ നെഹ്റുവും ആര്‍ ഗാന്ധിയും ഇടം നേടിയിട്ടുണ്ട്. കെ എന്‍ നെഹ്റു മുന്‍സിപ്പല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പും ആര്‍ ഗാന്ധി കൈത്തറി, ടെ്കസ്‌റ്റൈല്‍സ് വകുപ്പുമാണ് കൈകാര്യം ചെയ്യുന്നത്. ആഭ്യന്തരം, പോലീസ്, ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍, ഐഎഎസ്, ഐപിഎസ് എന്നിവയുള്‍പ്പെടെ സുപ്രധാന വകുപ്പുകള്‍ സ്റ്റാലിനാണ് കൈകാര്യം ചെയ്യുക. മന്ത്രിസഭയില്‍   മുഖ്യമന്ത്രി ഉള്‍പ്പെടെ 34 മന്ത്രിമാരാണ് ഉണ്ടാവുക.

നിയമസഭ തെരഞ്ഞെടുപ്പില്‍ 159 സീറ്റുകള്‍ നേടിയാണ് ഡിഎംകെ അധികാരത്തില്‍ എത്തിയത്. എഐഎഡിഎംകെ 75 സീറ്റുകളാണ് നേടാന്‍ കഴിഞ്ഞത്. ഡിഎംകെ ജനറല്‍ സെക്രട്ടറി ദുരൈമുരുഗന്‍, മുന്‍ ചെന്നൈ മേയര്‍ മാ സുബ്രഹ്‌മണ്യം, പളനിവേല്‍ ത്യാഗരാജന്‍ എന്നിവരാണ് സ്റ്റാലിന്‍ മന്ത്രിസഭയിലെ പ്രമുഖര്‍.

മന്ത്രിസഭയില്‍ രണ്ട് വനിതകളാണുള്ളത്. സാമൂഹ്യ ക്ഷേമ വനിത ശാക്തീകരണ മന്ത്രിയായി പി ഗീത ജീവന്‍, ആദി ദ്രാവിഡ ക്ഷേമ മന്ത്രിയായി എന്‍ കായല്‍വിഴി സെല്‍വരാജ് എന്നിവര്‍ ഉള്‍പ്പെടുന്നു. പഴനിവേല്‍ ത്യാഗരാജന്‍ ആണ് ധനകാര്യ വിഭവശേഷി മന്ത്രി.







കെ പൊന്‍മുടി ഉന്നത വിദ്യാഭ്യാസ മന്ത്രിയായും അന്‍ബില്‍ മഹേഷ് പൊയ്യമോഴി സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രിയായും പ്രവര്‍ത്തിക്കും. തങ്കം തെന്നരസു വ്യവസായ മന്ത്രിയാകും. ഗതാഗതം കൈകാര്യം ചെയ്യുക ആര്‍ എസ് രാജകണ്ണപ്പനും കെകെഎസ്എസ്ആര്‍ രാമചന്ദ്രന്‍ റെവന്യൂ വകുപ്പും ദുരന്തനിവാരണ മന്ത്രിയുമാകും.

മന്ത്രിസഭയുടെ പട്ടിക ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത്തിന് കൈമാറി. സ്റ്റാലിനും മന്ത്രിസഭയും മെയ് ഏഴിന് രാവിലെ ഒന്‍പതിന് സത്യപ്രതിജ്ഞ ചെയ്യും. കോവിഡ് രണ്ടാം തരംഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ സത്യപ്രതിജ്ഞ ചടങ്ങ് വളരെ ലളിതമായ രീതിയിലാണ് നടക്കുകയെന്ന് നേരത്തെ മുഖ്യമന്ത്രി അറിയിച്ചിരുന്നു.
Published by: Jayesh Krishnan
First published: May 6, 2021, 6:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories