• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

അരിയാഹാരം കഴിക്കുന്നുവെങ്കിൽ അറിയണം നെൽ ജയരാമനാരെന്ന് ?

news18india
Updated: December 9, 2018, 9:16 AM IST
അരിയാഹാരം കഴിക്കുന്നുവെങ്കിൽ അറിയണം നെൽ ജയരാമനാരെന്ന് ?
news18india
Updated: December 9, 2018, 9:16 AM IST
ചെന്നൈ : പ്രമുഖ ജൈവകർഷകനും നാടൻ വിത്തുത്പ്പാദകനുമായ നെൽ ജയരാമൻ (74) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിൽ‌ പുലർച്ചെ 5.10ഓടെയായിരുന്നു അന്ത്യം. കാൻസർ രോഗബാധയെ തുടർന്നു ചികിത്സയിലായിരുന്നു.

കേരളത്തിൽ മതിൽ തീർക്കാൻ എത്ര സ്ത്രീകൾ വേണം?

അരിയാഹാരം കഴിക്കുന്നുവെങ്കിൽ നമ്മൾ ഓരോരുത്തരും ഓര്‍ത്തിരിക്കേണ്ട പേരാണ് നെൽ ജയരാമൻ. നമ്മുടെ അരി സംരക്ഷിക്കുക എന്ന ക്യാംപെയ്ന്റെ സജീവ സംഘാടകനായിരുന്നു ജയരാമൻ. ക്രിയേറ്റ് എന്ന എൻജിഒയുമായി ചേർന്നായിരുന്നു പ്രവർത്തനം.ഏകദേശം 170ഓളം തദ്ദേശീയ നെല്ലിനങ്ങള്‍ സംരക്ഷിച്ച ജയരാമൻ അത് തമിഴ്നാട്ടിലെ കർഷകർക്ക് വിതരണം ചെയ്തു. തീർത്തും ദുരിതത്തിലായിരുന്ന ലക്ഷകണക്കിന് കർഷകർക്ക് പുതുജീവൻ പകരാൻ ഇത് കരുത്തേകി.

വനിതാ മതിൽ ഏറ്റെടുത്ത് സർക്കാർ

ജയരാമന്റെ നേതൃത്വത്തിൽ തന്നെയായിരുന്നു നെൽ തിരുവിഴ എന്ന പേരിൽ തമിഴ്നാടിലെ ഏറ്റവും വലിയ നെൽ വിത്ത് ഉത്സവം സംഘടിപ്പിച്ചിരുന്നത്. പ്രളയദുരിതക്കെടുതിലായ കേരളത്തിനും ജയരാമൻ സഹായവുമായെത്തിയിരുന്നു. തന്റെ ഒരുമാസത്തെ ഓണറേറിയം തുകയായ 17000 രൂപയാണ് മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.

തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലെ അതിരംഗം ഗ്രാമസ്വദേശിയായ ജയരാമന്‍, തന്റെ ഗുരുവായ ഡോ.നമ്മള്‍വാറിന്റെ പാത പിന്തുടര്‍ന്നാണ് നെല്‍ സംരക്ഷണം എന്ന ദൗത്യം ഏറ്റെടുക്കുന്നത്. തദ്ദേശീയ വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ച് പ്രചാരണം നടത്തുന്നതിനും ജൈവ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുമായി അദ്ദേഹം അശ്രാന്തം പരിശ്രമിച്ചു.

 
Loading...

First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626