#ModiAt70 | നരേന്ദ്ര മോദിക്ക് ആരോഗ്യവും സന്തോഷവും ആശംസിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി

നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നിനായി നമ്മളൊരുമിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ഇനിയും തുടരാം

News18 Malayalam | news18-malayalam
Updated: September 17, 2020, 10:18 AM IST
#ModiAt70 | നരേന്ദ്ര മോദിക്ക് ആരോഗ്യവും സന്തോഷവും ആശംസിച്ച് നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശര്‍മ്മ ഒലി
K.P.Sharma Oli, Narendra Modi
  • Share this:
കഠ്മണ്ഡു: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഒരുമിച്ചുള്ള പ്രവർത്തനങ്ങൾ തുടരാമെന്നറിയിച്ചു കൊണ്ടാണ് ആശംസ. 'പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ജന്മദിനത്തിന്‍റെ ശുഭാവസരത്തിൽ എല്ലാവിധ ആശംസകളും നേരുന്നു. നല്ല ആരോഗ്യവും സന്തോഷവും ആശംസിക്കുന്നു. നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നിനായി നമ്മളൊരുമിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ ഇനിയും തുടരാം.' അദ്ദേഹം ട്വീറ്റിൽ കുറിച്ചു.


1950 സെപ്റ്റംബർ 17ന് ജനിച്ച നരേന്ദ്ര മോദിയുടെ എഴുപതാം ജന്മദിനം ആണിന്ന്. പല പ്രമുഖരും അദ്ദേഹത്തിന് ആശംസ അറിയിച്ചെത്തിയിട്ടുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇത്തവണ പിറന്നാളിന് ആഘോഷച്ചടങ്ങുകൾ ഒഴിവാക്കിയിട്ടുണ്ട്.


അതേസമയം പ്രധാനമന്ത്രിയുടെ പിറന്നാൾ സേവനവാരമായി ആചരിക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. സെപ്റ്റംബർ 20 വരെ നീളുന്ന സേവനവാരത്തിൽ പ്രധാനമന്ത്രി ആഹ്വാനം നൽകിയ സ്വച്ഛ് ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പരിപാടികളാകും സംഘടിപ്പിക്കുകയെന്നാണ് ബിജെപി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.
Published by: Asha Sulfiker
First published: September 17, 2020, 10:18 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading