• HOME
  • »
  • NEWS
  • »
  • india
  • »
  • ആ റോസാപ്പൂ വേണ്ട; വാലെന്റൈൻസ് ദിനത്തിന് മുന്നോടിയായി ഇന്ത്യയും ചൈനയും അയക്കുന്ന പുഷ്പങ്ങൾ വേണ്ടെന്നു നേപ്പാൾ

ആ റോസാപ്പൂ വേണ്ട; വാലെന്റൈൻസ് ദിനത്തിന് മുന്നോടിയായി ഇന്ത്യയും ചൈനയും അയക്കുന്ന പുഷ്പങ്ങൾ വേണ്ടെന്നു നേപ്പാൾ

ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് നേപ്പാളിലേക്ക് ഏറ്റവും കൂടുതൽ ചുവന്ന റോസാപ്പൂക്കൾ വിതരണം ചെയ്യുന്നത്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:

    വാലന്റൈൻസ് ദിനത്തിന് (Valentine’s Day) മുന്നോടിയായി ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് പുതിയ റോസാപ്പൂക്കൾ ഇറക്കുമതി ചെയ്യുന്നത് നേപ്പാൾ സർക്കാർ നിരോധിച്ചതായി റിപ്പോർട്ട്.

    സസ്യരോഗങ്ങൾ വരാനുള്ള സാധ്യത കണക്കിലെടുത്ത് റോസാപ്പൂക്കൾക്ക് ഇറക്കുമതി പെർമിറ്റ് നൽകരുതെന്ന് കാർഷിക മന്ത്രാലയത്തിന് കീഴിലുള്ള പ്ലാന്റ് ക്വാറന്റൈൻ ആൻഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്റ് സെന്റർ വിജ്ഞാപനത്തിന് കീഴിലുള്ള അതിർത്തി ഓഫീസുകൾക്ക് നിർദ്ദേശം നൽകി.

    നേപ്പാൾ, ഇന്ത്യ, ചൈന അതിർത്തികളിലെ 15 കസ്റ്റംസ് ഓഫീസുകളിലേക്ക് പ്രത്യേക കാരണങ്ങളാൽ റോസാപ്പൂക്കളുടെ ഇറക്കുമതി കേന്ദ്രം നിരോധിച്ചതായി മൈ റിപ്പബ്ലിക്ക പത്രം റിപ്പോർട്ട് ചെയ്തു.

    എല്ലാ വർഷവും ഫെബ്രുവരി 14 നാണ് വാലന്റൈൻസ് ദിനം ആഘോഷിക്കുക.

    കിഴക്ക് കകദ്ഭിട്ടയിൽ നിന്നും, പടിഞ്ഞാറ് ഗദ്ദ ചൗക്കിയിലേക്കും, വടക്ക് ഒരു കസ്റ്റംസ് പോയിന്റിലേക്കും റോസാപ്പൂവ് ഇറക്കുമതി ചെയ്യാൻ കഴിയില്ലെന്ന് നോട്ടീസിൽ പറയുന്നു.

    “കേന്ദ്രത്തിന് കീഴിലുള്ള എല്ലാ ഓഫീസുകളോടും പ്രത്യേക കാരണങ്ങളാൽ മറ്റൊരു ക്രമീകരണമില്ലെങ്കിൽ റോസാപ്പൂ ഇറക്കുമതി പെർമിറ്റ് നൽകരുതെന്ന് അഭ്യർത്ഥിക്കുന്നു,” വിജ്ഞാപനത്തിൽ പറയുന്നു.

    സസ്യരോഗ സാധ്യത കണക്കിലെടുത്ത് ഇറക്കുമതി തൽക്കാലം നിർത്തിവച്ചതായി പ്ലാന്റ് ക്വാറന്റൈൻ ആൻഡ് പെസ്റ്റിസൈഡ് മാനേജ്‌മെന്റ് സെന്റർ അറിയിച്ചു.

    പച്ചക്കറി ഉൽപന്നങ്ങളിൽ രോഗങ്ങളും പ്രാണികളും ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇറക്കുമതി ഉടൻ നിർത്തിയതെന്ന് കേന്ദ്രത്തിന്റെ ഇൻഫർമേഷൻ ഓഫീസർ മഹേഷ് ചന്ദ്ര ആചാര്യ പറഞ്ഞു.

    റോസാപ്പൂക്കളിലും മറ്റ് ചെടികളിലും രോഗസാധ്യതയുള്ളതായി കാണുന്നു. അതിനാൽ, ഇത്തരം രോഗങ്ങളെക്കുറിച്ച് ശരിയായ പഠനം നടക്കാത്തതിനാൽ ഇറക്കുമതി തൽക്കാലം നിർത്തിവെക്കുന്നു,” ആചാര്യ പറഞ്ഞു.

    സാങ്കേതിക സമിതിയുടെ യോഗം ഇനിയും നടക്കാനുള്ളതിനാൽ, യോഗത്തിന് ശേഷമേ തുടർ തീരുമാനങ്ങൾ കൈക്കൊള്ളൂവെന്നും ആചാര്യ പറഞ്ഞു.

    കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിന്റെ വിശദാംശങ്ങൾ അനുസരിച്ച്, ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ ആറ് മാസത്തിനുള്ളിൽ നേപ്പാൾ 1.3 ദശലക്ഷം രൂപ വിലമതിക്കുന്ന 10,612 കിലോ റോസ് പൂക്കൾ ഇറക്കുമതി ചെയ്തു.

    സർക്കാർ തീരുമാനം മൂലം വിപണിയിൽ റോസാപ്പൂക്കൾക്ക് ക്ഷാമം നേരിടുമെന്ന് നേപ്പാൾ ഫ്ലോറികൾച്ചർ അസോസിയേഷൻ (എൻഎഫ്എ) പ്രോഗ്രാം കോ-ഓർഡിനേറ്റർ ജെബി തമാങ് പറഞ്ഞു.

    ഏകദേശം 300,000 റോസാപ്പൂക്കൾ നേപ്പാളിൽ വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് വിൽക്കപ്പെടുന്നു. എന്നാൽ, നേപ്പാളിൽ ഏകദേശം 20,000 റോസാപ്പൂക്കൾ മാത്രമേ ഉത്പാദിപ്പിക്കുന്നുള്ളൂ.

    ചുവന്ന റോസാപ്പൂക്കളുടെ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയിലൂടെയാണ് നിറവേറ്റുന്നതെന്ന് വ്യാപാരികൾ പറയുന്നതായി കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു.

    എൻഎഫ്എ നൽകുന്ന വിവരം അനുസരിച്ച്, വാലന്റൈൻസ് ദിനത്തിൽ നീളമുള്ള ചുവന്ന റോസാപ്പൂക്കളുടെ ആവശ്യം 150,000 ആണത്രേ.

    മിക്ക പ്രാദേശിക പുഷ്പ കർഷകർക്കും 30,000-40,000 പുഷ്പങ്ങൾ ലഭ്യമാക്കാൻ കഴിയും. ബാക്കിയുള്ളവ ഇന്ത്യയിൽ നിന്ന് ഇറക്കുമതി ചെയ്യണം.

    ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുമാണ് നേപ്പാളിലേക്ക് ഏറ്റവും കൂടുതൽ ചുവന്ന റോസാപ്പൂക്കൾ വിതരണം ചെയ്യുന്നത്.

    Published by:user_57
    First published: