Nepal| ഇന്ത്യക്കെതിരായ ആരോപണം: പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവയ്ക്കണമെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി

പ്രധാനമന്ത്രിക്കെതിരെ സ്വന്തം പാർട്ടി നേതാക്കൾ രംഗത്ത്; സുഹൃദ് രാജ്യത്തിനെതിരെ നിരുത്തവാദപരമായാണ് പരമാര്‍ശങ്ങള്‍ നടത്തിയതെന്നും വിമർശനം

News18 Malayalam | news18-malayalam
Updated: July 1, 2020, 9:08 AM IST
Nepal| ഇന്ത്യക്കെതിരായ ആരോപണം: പ്രധാനമന്ത്രി കെപി ശർമ ഒലി രാജിവയ്ക്കണമെന്ന് നേപ്പാൾ കമ്മ്യൂണിസ്റ്റ് പാർട്ടി
Nepal-PM-Oli
  • Share this:
കാഠ്മണ്ഡു: രാജ്യത്തെ ചില നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്നെ പുറത്താക്കാന്‍ ശ്രമിച്ചതായുള്ള നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലിയുടെ പ്രസ്താവനക്ക് പിന്നാലെ അദ്ദേഹത്തിനെതിരെ സ്വന്തം പാർട്ടി നേതാക്കൾ രംഗത്ത്. ഒലിയുടെ രാജിയ്ക്കായി സമ്മർദം ശക്തമായിരിക്കുകയാണ് മുതിർന്ന നേതാക്കൾ. ഒലി ആരോപണം തെളിയിക്കുകയോ രാജിവെക്കുകയോ വേണമെന്ന് മൂന്ന് മുന്‍പ്രധാനമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു.

ഒലി തികഞ്ഞ പരാജയമായതിനാല്‍ രാജിവെക്കണമെന്ന് മുന്‍പ്രധാനമന്ത്രിമാരായ പുഷ്പ കമാല്‍ ദഹല്‍ പ്രചണ്ഡ, മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ തുടങ്ങിയ നേതാക്കള്‍ ആവശ്യപ്പെട്ടു. നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലാണ് ഒലിക്കെതിരെ നേതാക്കള്‍ ശക്തമായ വിമർശനം ഉന്നയിച്ചത്.

ഇന്ത്യ ഗൂഢാലോചന നടത്തുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയപരമായും നയതന്ത്രപരമായും ശരിയല്ലെന്ന് യോഗത്തിന്റെ തുടക്കത്തില്‍ തന്നെ പ്രചണ്ഡ പറഞ്ഞു. 'ഇന്ത്യയല്ല, ഞാന്‍ തന്നെ നിങ്ങളുടെ രാജി ആവശ്യപ്പെടുന്നു. നിരുത്തരവാദപരമായ അത്തരം പരാമര്‍ശങ്ങള്‍ക്ക് നിങ്ങള്‍ തെളിവ് നല്‍കണം' പ്രചണ്ഡ ഒലിയോട് പറഞ്ഞു.

ഒരു സൗഹൃദ രാജ്യത്തിനെതിരായി നിരുത്തവാദപരമായിട്ടാണ് പരമാര്‍ശങ്ങള്‍ നടത്തിയതെന്ന് മാധവ് കുമാര്‍ നേപ്പാള്‍, ഝല്‍നാഥ് ഖനാല്‍ എന്നിവരും വ്യക്തമാക്കി. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടി ഒലി തന്റെ വാദങ്ങളെ ന്യായീകരിക്കാനും ശ്രമിച്ചു.

TRENDING:COVAXIN™️:കൊറോണ വൈറസിനെതിരെ ഇന്ത്യ വികസിപ്പിച്ചെടുത്ത മരുന്നിനെ കുറിച്ച് അറിയാം [NEWS]PM Modi Speech | 80 കോടി ജനങ്ങൾക്ക് നവംബർ അവസാനം വരെ സൗജന്യ ഭക്ഷ്യധാന്യം; പ്രധാനമന്ത്രിയുടെ പ്രസംഗം പൂർണരൂപത്തിൽ [NEWS] TikTok Ban |ശിൽപ്പഷെട്ടി മുതൽ റിതേഷ്ദേശ്മുഖ് വരെ; ടിക്ടോക്കിൽ താരങ്ങളായ ബോളിവുഡ് സെലിബ്രിറ്റികൾ [NEWS]

ചില നേപ്പാളി നേതാക്കളുടെ പിന്തുണയോടെ ഇന്ത്യ തന്റെ സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നു, ഇന്ത്യന്‍ മാധ്യമങ്ങളിലെ ഉള്ളടക്കവും കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളും ഇത് തെളിയിച്ചതായും കെ.പി. ശര്‍മ ഒലി തന്റെ വസതിയില്‍ നടന്ന ഒരു യോഗത്തിനിടെയാണ് വെളിപ്പെടുത്തിയത്.

ഒലിയുടെ ഈ പ്രസ്താവനക്കെതിരെ മുന്‍ ഉപപ്രധാനമന്ത്രി ബംദേബ് ഗൗതമാണ് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ഏറ്റുവമധികം വിമര്‍ശിച്ചത്. പ്രധാനമന്ത്രി പദവും പാര്‍ട്ടി അധ്യക്ഷ പദവിയും ഒലി രാജിവെക്കണമെന്ന് ഗൗതം ആവശ്യപ്പെട്ടു. പാര്‍ട്ടിക്ക് പുറത്തും ഒലി രാജിവെക്കണമെന്ന ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇന്ത്യന്‍ എംബസി അട്ടിമറിക്ക് തുനിഞ്ഞെങ്കില്‍ എന്തുകൊണ്ട് അംബാസിഡറെ പുറത്താക്കുന്നില്ലെന്ന് ജന്ത സമാജ്ബാദി പാര്‍ട്ടി നേതാവും മറ്റൊരു മുന്‍ പ്രധാനമന്ത്രിയുമായ ബാബുറാം ഭട്ടറായി ചോദിച്ചു.

ഇതാദ്യമായല്ല നേപ്പാളിലെ മുതിർന്ന നേതാക്കൾ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെടുന്നത്. ഏപ്രിലിലും ഒലി രാജി വയ്ക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.
First published: July 1, 2020, 9:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading