'ആരാണ് ഇന്ത്യ ഗാന്ധി? ട്വിറ്ററിലെ പിഴയ്ക്ക് തരൂരിനെതിരെ വിമർശനം

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും ഒരു പൊതുറാലിയിൽ പങ്കെടുക്കുന്നതിന്‍റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്.

news18
Updated: September 24, 2019, 2:56 PM IST
'ആരാണ് ഇന്ത്യ ഗാന്ധി?  ട്വിറ്ററിലെ പിഴയ്ക്ക് തരൂരിനെതിരെ വിമർശനം
ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും ഒരു പൊതുറാലിയിൽ പങ്കെടുക്കുന്നതിന്‍റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്.
  • News18
  • Last Updated: September 24, 2019, 2:56 PM IST
  • Share this:
ന്യൂഡൽഹി: പാർലമെന്‍റ് അംഗം എന്നതിനേക്കാളുപരി ശശി തരൂർ ട്വിറ്ററിലെ ഒരു സെൻസേഷൻ കൂടിയാണ്. തരൂരിന്‍റെ ട്വീറ്റുകൾ അതിന്‍റെ ഭാഷ കൊണ്ടും ചിലപ്പോഴൊക്കെ സ്വഭാവം കൊണ്ടും ശ്രദ്ധയാകർഷിക്കുന്നതാണ്. ഇംഗ്ലീഷ് പദാവലിയിലെ പദസമ്പത്ത് കൊണ്ട് ട്വിറ്ററിൽ അമ്മാനമാടുന്ന തരൂർ പക്ഷേ ഇപ്പോൾ നെറ്റ് ലോകത്തിന്‍റെ വിമർശനം ഏറ്റുവാങ്ങുന്നത് ഒരു സ്പെല്ലിംഗ് തെറ്റിപ്പോയതിന്‍റെ പേരിലാണ്.

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും ഒരു പൊതുറാലിയിൽ പങ്കെടുക്കുന്നതിന്‍റെ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്. 'നെഹ്റുവും ഇന്ത്യ ഗാന്ധിയും 1954ൽ യുഎസിൽ. പ്രത്യേക പൊതു പ്രചാരണമോ എൻ‌ആർ‌ഐ ക്രൗഡ് മാനേജ്‌മെന്‍റോ ഹൈപ്പ്-അപ്പ് മീഡിയ പബ്ലിസിറ്റിയോ ഇല്ലാതെ അമേരിക്കൻ പൊതുജനങ്ങളുടെ ആവേശത്തോടെയുള്ള പങ്കാളിത്തം നോക്കുക." - എന്നായിരുന്നു ശശി തരൂരിന്‍റെ ട്വീറ്റ്.

 'Indira' എന്ന് വേണ്ടിടത്ത് 'India' എന്നായിരുന്നു തരൂരിന്‍റെ പരാമർശം. എന്നാൽ, ആരാണ് ഇന്ത്യ ഗാന്ധിയെന്ന ചോദ്യവുമായി നെറ്റിസൺസ് രംഗത്തെത്തിയതോടെ അത് ട്വിറ്ററിൽ ട്രെൻഡിംഗ് ഹാഷ് ടാഗായി മാറുകയായിരുന്നു. എന്നാൽ, അതുമാത്രമായിരുന്നില്ല ട്വീറ്റിലെ തെറ്റ്. മോസ്കോയിൽ നിന്നെടുത്ത ചിത്രമായിരുന്നു അദ്ദേഹം യു എസിൽ നിന്നുള്ള ചിത്രമെന്ന രീതിയിൽ ട്വിറ്ററിൽ പങ്കുവെച്ചത്. അതുപോലെ തന്നെ വർഷവും മാറിപ്പോയിരുന്നു.

 നെറ്റിസൺസിന്‍റെ ചോദ്യം ചെയ്യൽ പരിധി വിട്ടതോടെ മറുപടി ട്വീറ്റുമായി ശശി തരൂർ എത്തി. ആ ചിത്രം തനിക്ക് അയച്ചു കിട്ടിയതാണെന്നും സ്ഥലത്തിൽ വ്യത്യാസമുണ്ടെന്ന് അംഗീകരിക്കുന്നതായും എന്നാൽ താൻ ചെയ്ത ട്വീറ്റിന് മാറ്റമില്ലെന്ന് പറയുകയും ചെയ്തു. മുൻ പ്രധാനമന്ത്രിക്കും വിദേശരാജ്യങ്ങളിൽ വലിയ സ്വീകരണം ലഭിച്ചിരുന്നു എന്ന് പറയാൻ മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

First published: September 24, 2019, 2:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading