HOME » NEWS » India » NETWORK 18 AND FEDERAL BANK S INITIATIVE SANJEEVANI LAUNCHED GH

Sanjeevani Launched| നെറ്റ്‌വർക്ക്18 ഫെഡറൽ ബാങ്കുമായി ചേർന്ന് സംഘടിപ്പിക്കുന്ന സഞ്ജീവനി ക്യാമ്പയിന് തുടക്കമായി

കോവിഡ്‌ 19-നെതിരെ വാക്സിനേഷന് വിധേയരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ലോകാരോഗ്യ ദിനത്തിൽ ആരംഭിച്ച ഈ ക്യാമ്പയിന്റെ ലക്ഷ്യം. അട്ടാരി അതിർത്തിയിൽ വെച്ച് നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്കിന്റെ എം ഡിയും സി ഇ ഓയുമായ ശ്യാം ശ്രീനിവാസനും സന്നിഹിതനായിരുന്നു.

News18 Malayalam | news18-malayalam
Updated: April 7, 2021, 12:41 PM IST
Sanjeevani Launched| നെറ്റ്‌വർക്ക്18 ഫെഡറൽ ബാങ്കുമായി ചേർന്ന് സംഘടിപ്പിക്കുന്ന സഞ്ജീവനി ക്യാമ്പയിന് തുടക്കമായി
sanjeevani campaign
  • Share this:
കോവിഡ്‌ 19 വാക്സിനേഷനെക്കുറിച്ച് കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനായി നെറ്റ്‌വർക്ക് 18ഉം  ഫെഡറൽ ബാങ്കും സംയുക്തമായ രൂപം നൽകിയ സഞ്ജീവനി ക്യാമ്പയിന് തുടക്കമായി.  നടൻ സോനു സൂദിന്റെയും ബി എസ് എഫ് ഡയറക്റ്റർ ജനറൽ രാകേഷ് അസ്താനയുടെയും സാന്നിധ്യത്തിലാണ് ഈ സംരംഭത്തിന് തുടക്കമായത്. കോവിഡ്‌ 19 വാക്സിനേഷനെക്കുറിച്ചുള്ള വർധിച്ച അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടി ജവാന്മാർ സംഘടിപ്പിച്ച സല്യൂട്ടഷൻ സെറിമണിയുടെ ഭാഗമായാണ് ഈ സംരംഭത്തിന്റെ ഉദ്‌ഘാടനച്ചടങ്ങും നടന്നത്.

"കഴിഞ്ഞ വർഷം കുടിയേറ്റ തൊഴിലാളികൾ തങ്ങളുടെ ജന്മനാട്ടിലേക്ക് കാൽനടയായി യാത്ര ചെയ്ത സംഭവം എനിക്കിപ്പോഴും ഓർമയുണ്ട്. സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും കഴിയാനാണ് അന്ന് നമ്മൾ അവരോട് പറഞ്ഞത്. ഇപ്പോൾ നമുക്ക് വാക്സിൻ ലഭിച്ച സാഹചര്യത്തിൽ ഈ വാക്കുകൾ കേൾക്കുന്ന എല്ലാവരും ദയവായി കോവിഡ്‌ വാക്സിൻ സ്വീകരിക്കണം", ഇന്ന് സ്വയം വാക്സിനേഷന് വിധേയനായ സോനു സൂദ് പറഞ്ഞു.

കോവിഡ്‌ 19-നെതിരെ വാക്സിനേഷന് വിധേയരാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് ലോകാരോഗ്യ ദിനത്തിൽ ആരംഭിച്ച ഈ ക്യാമ്പയിന്റെ ലക്ഷ്യം. അട്ടാരി അതിർത്തിയിൽ വെച്ച് നടന്ന ചടങ്ങിൽ ഫെഡറൽ ബാങ്കിന്റെ എം ഡിയും സി ഇ ഓയുമായ ശ്യാം ശ്രീനിവാസനും സന്നിഹിതനായിരുന്നു.

Also Read- കോവിഡ് രണ്ടാം തരംഗത്തിൽ രോഗലക്ഷണങ്ങളിൽ പ്രകടമായ മാറ്റങ്ങളെന്ന് റിപ്പോർട്ട്

"തങ്ങളുടെ കുടുംബങ്ങളുടെയും ചുറ്റുമുള്ള ജനങ്ങളുടെയും രാജ്യത്തെ പൗരന്മാരുടെയും സുരക്ഷയ്ക്കായി എല്ലാവരും വാക്സിൻ സ്വീകരിക്കണം", സോനു സൂദ് കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ വിദൂര മേഖലകളിൽ ഉള്ളവരുൾപ്പെടെ എല്ലാവർക്കും വാക്സിൻ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നതാണ് ക്യാമ്പയിന്റെ ദൗത്യം.

"നേതാക്കൾ എന്ന നിലയിൽ നാം മുന്നിൽ നിന്ന് നയിക്കേണ്ടതുണ്ട്. ഓരോ ജവാനും വാക്സിൻ സ്വീകരിച്ചു കഴിഞ്ഞു. രാജ്യത്തിന്റെ ശത്രുക്കളോട് പോരടിക്കുന്നതിനേക്കാൾ പ്രധാനമാണ് നമ്മുടെ ആരോഗ്യത്തിന്റെ ശത്രുക്കൾക്കെതിരെ പോരാടുന്നതെന്ന് ഞാൻ കരുതുന്നു", ബി എസ് എഫിന്റെ ഡയറക്റ്റർ ജനറലായ രാകേഷ് അസ്താനപറഞ്ഞു. വാക്സിനേഷനെക്കുറിച്ച് തന്റെ ടീം ഇതിനകം ബോധവാന്മാരാണെന്നും വാക്സിൻ സ്വീകരിക്കുന്ന കാര്യത്തിൽ സൈനികർക്കും അവരുടെ കുടുംബങ്ങൾക്കും യാതൊരു മടിയുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഞ്ചാബിലെ അമൃത്‌സറിലെ ചരിത്രപ്രസിദ്ധമായ അട്ടാരി അതിർത്തിയിൽ നിന്നാണ് സഞ്ജീവനിയുടെ വാക്സിനേഷൻ ഡ്രൈവ് ആരംഭിച്ചത്. അമൃത്‌സർ, ഇൻഡോർ, നാസിക്, ഗുണ്ടൂർ, ദക്ഷിണ കന്നഡ എന്നീ പ്രധാനപ്പെട്ട 5 ജില്ലകളിലൂടെ കടന്ന് 'സഞ്ജീവനി ഗാഡി' രാജ്യത്തുടനീളം സഞ്ചരിച്ച് കോവിഡ് 19 വാക്സിനേഷനെക്കുറിച്ച് ജനങ്ങളിൽ ബോധവൽക്കരണം നടത്തും.

ഇന്ത്യ കോവിഡ് വാക്സിനേഷന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് സഞ്ജീവനി എന്ന ഈ സംരംഭം ആരംഭിക്കുന്നത്. 45 വയസിന് മുകളിലുള്ളവർക്ക് വാക്സിൻ സൗജന്യമായി ലഭ്യമാക്കിക്കഴിഞ്ഞു. ക്രമേണ മറ്റു പ്രായഗ്രൂപ്പുകളിൽപ്പെട്ടവരെക്കൂടി ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പദ്ധതിയുടെ ഗുണഭോക്താക്കളാക്കി മാറ്റാനാണ് ഗവണ്മെന്റിന്റെ ശ്രമം.

സഞ്ജീവനിയുടെക്യാമ്പയിൻ വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ പ്രചരിപ്പിക്കാനും മിഥ്യാധാരണകൾ അകറ്റാനും എൻ ജി ഓകൾ, സർക്കാർ ഏജൻസികൾ, മറ്റ് ഇൻഫ്ലുവൻസേഴ്സ് എന്നിവരുടെ സഹകരണം സ്വീകരിക്കും. ഒപ്പം പിന്നോക്കക്കാരും അതിദരിദ്രരുമായ ഇന്ത്യക്കാർക്ക് വാക്സിൻ സമ്മാനിക്കാൻ തയ്യാറാകുന്നവരെ കണ്ടെത്തുകയും ചെയ്യും.

കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ വർധൻ, പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്, എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി ഇ ഒ അദാർ പൂനവാല, നാരായണ ഹെൽത്ത് ചെയർപേഴ്‌സൺ ദേവി ഷെട്ടി, നീതിആയോഗ് സി ഇ ഒ അമിതാഭ് കാന്ത്, പഞ്ചാബിലെ ആരോഗ്യ മന്ത്രി ബൽബീർ സിംഗ് സിദ്ധു, ബോർഡർ സെക്യൂരിറ്റി ഫോഴ്‌സ് (ബി.എസ്.എഫ്) ഡി ജി രാകേഷ് അസ്താന, സി എൻ എൻ ചീഫ് മെഡിക്കൽ കറസ്പോണ്ടന്റ് ഡോ. സഞ്ജയ് ഗുപ്തഎന്നിവരുൾപ്പെടെയുള്ള പ്രമുഖർ ഈ ഇവന്റിന്റെ ഭാഗമായി പങ്കെടുക്കും.
Published by: Rajesh V
First published: April 7, 2021, 12:40 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories