HOME » NEWS » India » NETWORK 18 CAMERAMAN BECAME A HERO IN TAMIL NADU AR

വഴിയിൽകിടന്ന് ലഭിച്ച 15 പവൻ സ്വർണം ഉടമയ്ക്ക് മടക്കിനൽകി; ന്യൂസ് 18 ക്യാമറാമാൻ മാതൃകയായി

വഴിയിൽ ഒരു പഴ്സ് കിടക്കുന്നതുകണ്ട ശരവണകുമാർ, അതെടുത്തു നോക്കി. 15 പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളായിരുന്നു അതിനുള്ളിൽ. രണ്ടാമതൊന്ന് ആലോചിക്കാതെ പഴ്സുമായി ശരവണകുമാർ തൊട്ടടുത്തുള്ള കോട്ടൈ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു

news18
Updated: August 22, 2019, 5:35 PM IST
വഴിയിൽകിടന്ന് ലഭിച്ച 15 പവൻ സ്വർണം ഉടമയ്ക്ക് മടക്കിനൽകി; ന്യൂസ് 18 ക്യാമറാമാൻ മാതൃകയായി
വഴിയിൽ ഒരു പഴ്സ് കിടക്കുന്നതുകണ്ട ശരവണകുമാർ, അതെടുത്തു നോക്കി. 15 പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളായിരുന്നു അതിനുള്ളിൽ. രണ്ടാമതൊന്ന് ആലോചിക്കാതെ പഴ്സുമായി ശരവണകുമാർ തൊട്ടടുത്തുള്ള കോട്ടൈ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു
  • News18
  • Last Updated: August 22, 2019, 5:35 PM IST
  • Share this:
ചെന്നൈ: ന്യൂസ് 18 തമിഴ്നാട് ട്രിച്ചി ക്യാമറാമാൻ ശരവണകുമാറിന്‍റെ ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത ദിവസമായിരുന്നു ഓഗസ്റ്റ് 21. ഒരുദിവസം നീണ്ട ജോലി പൂർത്തിയാക്കി രാത്രി എട്ടു മണിയോടെ വീട്ടിലേക്ക് മടങ്ങുന്നതുവരെ അസാധാരണമായി ഒന്നും സംഭവിച്ചില്ല. എന്നാൽ പെട്ടെന്നാണ് അപ്രതീക്ഷിതമായ ചിലത് സംഭവിച്ചത്. വഴിയിൽ ഒരു പഴ്സ് കിടക്കുന്നതുകണ്ട ശരവണകുമാർ, അതെടുത്തു നോക്കി. 15 പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങളായിരുന്നു അതിനുള്ളിൽ. രണ്ടാമതൊന്ന് ആലോചിക്കാതെ പഴ്സുമായി ശരവണകുമാർ തൊട്ടടുത്തുള്ള കോട്ടൈ പൊലീസ് സ്റ്റേഷനിലേക്ക് തിരിച്ചു. അവിടെയെത്തി സബ് ഇൻസ്പെക്ടർക്ക് പഴ്സ് കൈമാറി. ഒപ്പം ഒരു അപേക്ഷയും, യഥാർഥ ഉടമയെ കണ്ടെത്തി അത് തിരിച്ചുനൽകണമെന്ന്.

പൊലീസ് സ്റ്റേഷനിൽനിന്ന് മടങ്ങാൻ ഒരുങ്ങുമ്പോഴാണ് ഒരു സ്ത്രീ വിഷമത്തോടെ പൊലീസ് സ്റ്റേഷനിലേക്ക് കയറിവന്നത്. സ്വർണാഭരണം അടങ്ങിയ പഴ്സ് കളഞ്ഞുപോയി എന്നായിരുന്നു സമീൻ ഭാനു എന്ന ആ സ്ത്രീയുടെ പരാതി. ശരവണകുമാർ എസ്.ഐയ്ക്ക് കൈമാറിയ പഴ്സ് തന്‍റേതാണെന്ന് അവർ തിരിച്ചറിഞ്ഞു. ശരവണകുമാർ കാണിച്ച സത്യസന്ധതയ്ക്ക് നന്ദി പറയാൻ സമീൻ ഭാനുവിന് വാക്കുകളില്ലായിരുന്നു.
googletag.display("/1039154/NW18_MLY_Desktop/NW18_MLY_NATIONAL/NW18_MLY_NATIONAL_AS/NW18_MLY_NAT_AS_ROS_BTF_728"); });

ശരവണകുമാറിന്‍റെ സത്യസന്ധതയെ പൊലീസുകാരും മറ്റും വാനോളം പുകഴ്ത്തിയപ്പോൾ, ഈ സംഭവം സോഷ്യൽ മീഡിയയിൽ ഉൾപ്പടെ വൈറലായി മാറാൻ അധികസമയം വേണ്ടിവന്നില്ല.
First published: August 22, 2019, 5:35 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories