നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • കൊറോണക്കാലത്തും Network18 ചാനലുകൾ ദിവസേന കാണുന്നത് 19 കോടി ജനങ്ങൾ; BARC റിപ്പോർട്ട്

  കൊറോണക്കാലത്തും Network18 ചാനലുകൾ ദിവസേന കാണുന്നത് 19 കോടി ജനങ്ങൾ; BARC റിപ്പോർട്ട്

  മാർച്ച് 22 ന് ‘ജനത കർഫ്യൂ’ ദിനത്തിൽ 22.12 കോടി പ്രേക്ഷകരാണ് Network18 ഗ്രൂപ്പിന് കീഴിലുള്ള ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷാ ചാനലുകൾ കണ്ടത്. ഇത് സർവകാല റെക്കോഡായിരുന്നു.

  Network18

  Network18

  • Share this:
   ന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19 ഉയർത്തുന്ന പ്രതിസന്ധികൾക്കിടെ രണ്ടാം ആഴ്ചയിലും Network 18 ചാനലുകൾ ദിവസേന കണ്ടത് 19 കോടി ജനങ്ങളെന്ന് BARC റിപ്പോർട്ട്. മാർച്ച് 21 മുതൽ മാർച്ച് 27 വരെയുള്ള ദിവസങ്ങളിൽ മാത്രം 42 കോടിയിലധികം പേർ ചാനൽ കണ്ടതാണ്  ഇന്ത്യയിലെ ഒന്നാം നിര വാർത്താ ശൃഖലയായ Network18  നെ ഒന്നാം സ്ഥാനത്തെത്തിച്ചത്.
   ഇക്കഴിഞ്ഞ ആഴ്ചയിൽ പ്രതിദിനം 19 കോടി പ്രേക്ഷകരാണ് Network18  കണ്ടത്. കഴിഞ്ഞ ആഴ്‌ചയെക്കാൾ 90 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ദൈനംദിന വരുമാനത്തിലും മുൻ ആഴ്ചയെക്കാൾ  50 ശതമാനം അധിക വളർച്ചയാണ് നേടിയത്.

   You may also like:India's No 1 Network | ലോക്ക് ഡൗൺ കാലയളവിൽ നെറ്റ്‌വ‍ര്‍ക്ക് 18 ഗ്രൂപ്പിന് ദിവസവും 10 കോടി കാഴ്ചക്കാർ; ഡിജിറ്റൽ-ടിവി മേഖലയിൽ 57% വർദ്ധനവ് [NEWS]#IndiaGives | കരുതലുമായി നെറ്റ്‌വര്‍ക്ക് 18; മാധ്യമപ്രവർ‍ത്തകരും ജീവനക്കാരും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ ശമ്പളം സംഭാവന ചെയ്തു [NEWS]
   രാജ്യത്ത് ടി.വി പ്രേക്ഷകരുടെ എണ്ണത്തിലും മിനിട്ടിൽ 1.2 ട്രില്യൺ എന്ന റെക്കോഡിൽ എത്തിയിട്ടുണ്ട്.  കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ടെലിവിഷൻ കാണുന്നവരുടെ എണ്ണം തുടർച്ചയായ രണ്ടാം വാരത്തിൽ  37 ശതമാനം വർധിച്ചെന്നും ബാർക് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

   മാർച്ച് 22 ന് ‘ജനത കർഫ്യൂ’ ദിനത്തിൽ   22.12 കോടി പ്രേക്ഷകരാണ് Network18 ഗ്രൂപ്പിന് കീഴിലുള്ള ഇംഗ്ലീഷ്, ഹിന്ദി, പ്രാദേശിക ഭാഷാ ചാനലുകൾ കണ്ടത്. ഇത് സർവകാല റെക്കോഡായിരുന്നു.

   ജനതാ കർഫ്യൂ ദിനത്തിൽ വൈകിട്ട് അഞ്ചിന്  ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ എത്തിയവരുടെ തത്സമയ  ദൃശ്യങ്ങൾ Network18 നു വേണ്ടി 100 നഗരങ്ങളിൽ നിന്നും 100 റിപ്പോർട്ടർമാരാണ് പ്രേക്ഷകരിലെത്തിച്ചത്. അന്ന് രണ്ടു കോടിയോളം പേരാണ് Network18 ചാനലുകൾ കണ്ടത്. ആഴ്ചയിൽ മൊത്തം 42 കോടി ജനങ്ങളാണ് നെറ്റ്‌വർക്ക് 18 ചാനലുകൾ കണ്ടത്.

   മാർച്ച് 21 മുതൽ 27 വരെ ശരാശരി 62 കോടി ജനങ്ങൾ ടിവി കണ്ടപ്പോൾ 47.3 കോടി പേർ മറ്റു വാർത്താ മാധ്യമങ്ങളെ ആശ്രയിച്ചു. ഇതിൽ 19 കോടി പേരും Network18 ചാനലുകൾക്കൊപ്പമായിരുന്നു.

   മാർച്ച് 24 ന് പ്രധാനമന്ത്രി 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴും കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായി. അരമണിക്കൂർ നീണ്ട പ്രധാനമന്ത്രിയുടെ പ്രസംഗം Network18 ചാനലുകളിലൂടെ  19.46 കോടി ജനങ്ങളാണ് കണ്ടത്.

   കൊറോണ പ്രതിസന്ധി കാലത്ത് ടിവി, ഡിജിറ്റൽ മാധ്യമങ്ങൾക്ക് കാഴ്ചക്കാർ കൂടിയതിനൊപ്പം പരസ്യവരുമാനത്തിലും ഗണ്യമായ വർധനവുണ്ട‌ായി. ബാർക്ക്-നീൽസൺ റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യക്കാർക്കിടയിലെ ടിവി ഉപഭോഗത്തിൽ  എട്ട് ശതമാനമാണ് വർധിച്ചത്.

   വാർത്തകൾ, വിനോദ പരിപാടികൾ, സിനിമകൾ എന്നിവ കാണുന്നവരുടെ എണ്ണം വർധിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് പ്രതിസന്ധി തുടങ്ങിയ മാർച്ച് 14 മുതലുള്ള ആദ്യ ആഴ്ചയിൽ തന്നെ ഈ മൂന്നു വിഭാഗങ്ങളിലും കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ വർധനവാണുണ്ടായത്.

   വ്യൂവർഷിപ്പിന്റെ കാര്യത്തിൽ, ടിവി വാർത്തകൾ ഇന്ത്യയിലുടനീളം 57 ശതമാനം വ്യൂവർഷിപ്പ് നേടി, എല്ലാ പ്രധാന ഭാഷകളിലും വളർച്ചയ്ക്ക് സാക്ഷ്യം വഹിച്ചു.

   വാർത്ത കാണുന്നവരുടെ എണ്ണത്തിൽ മാത്രം പ്രതിദിനം  34 ശതമാനമാണ് വർധനവുണ്ടായത്.

   ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ വീട്ടിലിരിക്കുന്നവർ ടി.വിയെ ആശ്രയിക്കുന്നതാണ് ടി വി  പ്രേക്ഷകരുടെ എണ്ണത്തിലുണ്ടായ വർധനവിന് കാരണമെന്ന് ബാർക്ക് ഇന്ത്യ സി.ഇ.ഒ സുനിൽ ലുല്ല പറയുന്നു. ടെലിവിഷൻ വാർത്തകൾ വിശ്വാസയോഗ്യമായതിനാൽ ജനങ്ങൾ അത് നിരന്തരം കാണാൻ തയാറാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
   Published by:Aneesh Anirudhan
   First published:
   )}