വോട്ടെണ്ണൽ ദിനത്തിൽ ടൈംസ് ഇന്‍റർനെറ്റിനെ പിന്നിലാക്കി നെറ്റ്‌വ‍ര്‍ക്ക് 18 ഡിജിറ്റൽ

ഇത്തവണ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ രണ്ടു വിധികളാണ് പുറത്തുവന്നത്. ലോക്സഭയിലേക്ക് ബിജെപി വ്യക്തമായ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഓൺലൈനിൽ വിജയിയായത് നെറ്റ്‌വ‍ര്‍ക്ക് 18 ഡിജിറ്റലും...

news18
Updated: May 29, 2019, 4:54 PM IST
വോട്ടെണ്ണൽ ദിനത്തിൽ ടൈംസ് ഇന്‍റർനെറ്റിനെ പിന്നിലാക്കി നെറ്റ്‌വ‍ര്‍ക്ക് 18 ഡിജിറ്റൽ
News18
  • News18
  • Last Updated: May 29, 2019, 4:54 PM IST
  • Share this:
അതിവേഗതയോടെ കൃത്യമായ തെരഞ്ഞെടുപ്പ് ഫലം ജനങ്ങളിൽ എത്തിച്ച് നെറ്റ്‌വ‍ര്‍ക്ക് 18 ഡിജിറ്റൽ സൈബർലോകത്ത് ഒന്നാമതെത്തി. തെരഞ്ഞെടുപ്പ് കവറേജിൽ പുതിയ റെക്കോർഡ് സ്ഥാപിച്ചാണ് നെറ്റ്‌വ‍ര്‍ക്ക് 18 ഡിജിറ്റലിന്‍റെ മുന്നേറ്റം. വോട്ടെണ്ണൽ ദിനമായ മെയ് 23ന് 56.2 മില്യൺ ഉപയോക്താക്കളാണ് നെറ്റ്‌വ‍ര്‍ക്ക് 18 ഡിജിറ്റൽ വെബ്സൈറ്റുകളിലൂടെ ഫലം അറിഞ്ഞത്. ടൈംസ് ഇന്‍റർനെറ്റിന് 55 മില്യൺ ഉപയോക്താക്കളെ ലഭിച്ചു. നെറ്റ്‌വ‍ര്‍ക്ക് 18 ഡിജിറ്റൽ സൈറ്റുകളായ News18.com, Firstpost.com, Moneycontrol.com, CNBCTV18.com എന്നിവ ചേർന്നാണ് ഈ നേട്ടം കൈവരിച്ചത്. Times of India, Economic Times, Navbharat Times, Times Now എന്നിവ ചേർന്നതായിരുന്നു ടൈംസ് ഇന്‍റർനെറ്റ് സൈറ്റുകൾ. കൂടാതെ ടൈംസ് ഉടമസ്ഥതയിലുള്ള എം.എക്സ് പ്ലേയറും ഇവർക്ക് ഉണ്ടായിരുന്നു.

വോട്ടെണ്ണൽ കേന്ദ്രങ്ങളിൽനിനുന്നും ഫീൽഡിൽനിന്നും ആയിരകണക്കിന് മാധ്യമപ്രവർത്തകർ നൽകിയ വിവരങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു നെറ്റ്‌വ‍ര്‍ക്ക് 18 ഡിജിറ്റൽ തെരഞ്ഞെടുപ്പ് ഫലം ജനങ്ങളിലെത്തിച്ചത്. ഏറ്റവും അത്യാധുനിക സംവിധാനങ്ങളും സാങ്കേതികവിദ്യയുമാണ് നെറ്റ്‌വ‍ര്‍ക്ക് 18 ഡിജിറ്റൽ തെരഞ്ഞെടുപ്പ് ഫലം അറിയിക്കാനായി സജ്ജീകരിച്ചത്. മുമ്പൊരിക്കലുമില്ലാത്ത തെരഞ്ഞെടുപ്പ് കവറേജാണ് ഇത്തവണ നെറ്റ്‌വ‍ര്‍ക്ക് 18 ഡിജിറ്റൽ ഒരുക്കിയത്.

ഇത്തവണ വോട്ടെണ്ണൽ കഴിഞ്ഞപ്പോൾ രണ്ടു വിധികളാണ് പുറത്തുവന്നത്. ലോക്സഭയിലേക്ക് ബിജെപി ഭൂരിപക്ഷത്തോടെയും ഓൺലൈനിൽ നെറ്റ്‌വ‍ര്‍ക്ക് 18 ഡിജിറ്റലും തെരഞ്ഞെടുക്കപ്പെട്ടു. ഇടമുറിയാത്ത വാർത്തകളും വിവരങ്ങളുമായി ഇന്ത്യയിലെ ഇന്‍റർനെറ്റ് ഉപയോക്താക്കൾക്കിടയിൽ ഏറ്റവും വലിയ ഇടം കണ്ടെത്തിയിരിക്കുകയാണ് നെറ്റ്‌വ‍ര്‍ക്ക് 18 ഡിജിറ്റൽ.
First published: May 29, 2019, 4:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading