നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • News Television Awards 2020| 18 വിഭാഗങ്ങളിൽ നെറ്റ് വര്‍ക്ക് 18 ന്യൂസ് ചാനലുകൾക്ക് പുരസ്കാരം

    News Television Awards 2020| 18 വിഭാഗങ്ങളിൽ നെറ്റ് വര്‍ക്ക് 18 ന്യൂസ് ചാനലുകൾക്ക് പുരസ്കാരം

    മികച്ച ഇംഗ്ലീഷ് വാർത്താ അവതരാകനായി സിഎൻഎൻ-ന്യൂസ് 18 അവതാരകൻ സാക്ക ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു

    Image - indiantelevision.com

    Image - indiantelevision.com

    • Share this:
      ഈ വർഷത്തെ ന്യൂസ് ടെലിവിഷൻ പുരസ്കാരത്തിൽ അഭിമാന നേട്ടവുമായി നെറ്റ് വർക്ക് 18 ന്യൂസ് ചാനലുകൾ. 18 വിഭാഗങ്ങളിൽ ന്യൂസ് 18 ചാനലുകൾ പുരസ്കാരം നേടി. വെള്ളിയാഴ്ച്ചയാണ് വിർച്വൽ പ്ലാറ്റ്ഫോമിലൂടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. വിവിധ വിഭാഗങ്ങളിലായി 120 പുരസ്കാരങ്ങൾ വിതരണം ചെയ്തു.

      മികച്ച ഇംഗ്ലീഷ് വാർത്താ അവതരാകനായി സിഎൻഎൻ-ന്യൂസ് 18 അവതാരകൻ സാക്ക ജേക്കബ് തിരഞ്ഞെടുക്കപ്പെട്ടു. 'ബ്രാസ് ടാക്സ്' എന്ന പരിപാടിയിലെ അവതരണത്തിനാണ് പുരസ്കാരം. മികച്ച ഇംഗ്ലീഷ് ചർച്ചയ്ക്കുള്ള പുരസ്കാരം 'ന്യൂസ് എപിസെന്റർ' ന് ലഭിച്ചു.

      ഇംഗ്ലീഷ് വിഭാഗത്തിലെ മികച്ച വിനോദ ടോക് ഷോയ്ക്കുള്ള പുരസ്കാരം ന്യൂസ് 18 ന്റെ ദി ബോളിവുഡ് റൗണ്ട് ടേബിളിനാണ്. ന്യൂസ് 18ന്റെ ക്യമ്പെയ്ൻ ആയ #IndiaStayHome മികച്ച പ്രൊമോ ക്യാമ്പെയ്നായി തിരഞ്ഞെടുക്കപ്പെട്ടു.

      ന്യൂസ് 18 ന് ലഭിച്ച മറ്റു പുരസ്കാരങ്ങൾ:

      1. ബെസ്റ്റ് പ്രൊമോ ഷോ പാക്കേജിങ് (ഇംഗ്ലീഷ്) - ബാറ്റിൽ ഫോർ ഡൽഹി (തെരഞ്ഞെടുപ്പ് റിപ്പോർട്ടിങ്)

      2. ബെസ്റ്റ് ടെക്നോളജിക്കൽ ഇന്നോവേഷൻ ഇൻ ന്യൂസ് ടെലിവിഷൻ (ഇംഗ്ലീഷ്)- കൊറോണ വോൾ

      ഇംഗ്ലീഷ് വിഭാഗത്തിലുള്ള മികച്ച ബിസിനസ് വാർത്താ അവതാരകനുള്ള പുരസ്കാരം സിഎൻബിസി-ടിവി 18 അവതാരകനായ ഷെരീന‍് ബാൻ നേടി.

      സിഎൻബിസി-ടിവി 18 ന് ലഭിച്ച മറ്റ് പുരസ്കാരങ്ങൾ:

      1. മികച്ച എഡിറ്റോറിയൽ ടീം(ഇംഗ്ലീഷ്)

      2. ലൈഫ് സ്റ്റൈൽ ആന്റ് ഫാഷൻ ന്യൂസ് ഷോ (ഇംഗ്ലീഷ്)- Hi-Life

      3. മികച്ച ബിസിനസ് വാർത്താ പരിപാടി (ഇംഗ്ലീഷ്) - റീസ്റ്റാർട്ടിങ് ഇന്ത്യ

      4. ബെസ്റ്റ് മാർക്കറ്റിങ് ഇനീഷ്യേറ്റീവ് - #CNBCTV18Tweetathon

      5. മികച്ച പ്രൊമോ (ഇംഗ്ലീഷ്)- ഷെഫ് ലീഡർഷിപ്പ് പ്രൊമോ

      ഇതിന് പുറമേ, ന്യൂസ് 18 ഹിന്ദി, മറാത്തി, ഒഡിയ ചാനലുകളും അവാർഡ് നേടി.

      You may also like:സ്വന്തം നിലവാരത്തിന് അനുസരിച്ച് ഉയരാൻ കോഹ്ലിക്ക് ആയില്ല; സുനിൽ ഗവാസ്കർ

      1. മികച്ച പ്രതിദിന വാർത്താ ബുള്ളറ്റിൻ (ഒഡിയ)- ന്യൂസ് 18 ഒഡിയ-ആമാരി ഒഡീഷ

      2. മികച്ച പ്രൈം ടൈം ന്യൂസ് ഷോ (ഒഡിയ)- ന്യൂസ് 18 ഒഡിയ- ഫോക്കസ് പോയിന്റ്

      3. മികച്ച വാർത്താ അവതാരകൻ (ഒഡിയ)- ബന്ദിത മഹോപാത്ര- ആംഫാൻ ചുഴലിക്കാറ്റ് റിപ്പോർട്ടിങ്

      4. മികച്ച വീഡിയോ എഡിറ്റർ (മറാത്തി)- ന്യൂസ് 18 ലോക്മത്- പ്രസാദ് മിസ്ത്രി

      5. ബെസ്റ്റ് മാർക്കറ്റിങ് ഇനീഷ്യേറ്റീവ് (ഹിന്ദി)- ന്യൂസ് 18 ഇന്ത്യ- ദീവാലി ധമാക്ക കോൺടസ്റ്റ്

      6. ബെസ്റ്റ് ഗ്രൗണ്ട് ഓർ വിർച്വൽ ഇവൻറ് (ഹിന്ദി0- ന്യൂസ് 18 ഇന്ത്യ- സാസ് ബഹു ഔർ ദേവറാണി സ്റ്റാർഡം അവാർഡ്

      7. മികച്ച പ്രൊമോ(ഹിന്ദി) ന്യൂസ് 18 ഇന്ത്യ- വോട്ട് കർ

      8. മികച്ച പ്രമോ (മറാത്തി)- ന്യൂസ് 18 ലോക്മത്- ഇലക്ഷൻ ആങ്കർ പ്രൊമോ

      9. മികച്ച ഷോ പ്രൊമോ (മറാത്തി)-ന്യൂസ് 18 ലോക്മത്- ജഗ്ഛായ പരിവാർ.
      Published by:Naseeba TC
      First published:
      )}