നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ആശുപത്രിയിൽവെച്ച് നവജാതശിശുവിനെ മാറിപ്പോയെന്ന് പരാതി; ഡിഎൻഎ ടെസ്റ്റ് വേണമെന്ന് രക്ഷിതാക്കൾ

    ആശുപത്രിയിൽവെച്ച് നവജാതശിശുവിനെ മാറിപ്പോയെന്ന് പരാതി; ഡിഎൻഎ ടെസ്റ്റ് വേണമെന്ന് രക്ഷിതാക്കൾ

    പ്രസവശേഷം നഴ്‌സ് ആൺകുഞ്ഞിനെ പ്രസവിച്ചുവെന്ന് പറഞ്ഞെങ്കിലും ഡോക്ടർ അമ്മയ്ക്ക് കൈമാറിയത് പെൺകുട്ടിയെണെന്നാണ് പരാതിക്കാർ പറയുന്നത്

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      അഹമ്മദാബാദ്: ആശുപത്രിയിൽവെച്ച് നവജാതശിശുവിനെ മാറിപ്പോയെന്ന പരാതിയുമായി മാതാപിതാക്കൾ. പ്രസവശേഷം നഴ്‌സ് ആൺകുഞ്ഞിനെ പ്രസവിച്ചുവെന്ന് പറഞ്ഞെങ്കിലും ഡോക്ടർ അമ്മയ്ക്ക് കൈമാറിയത് പെൺകുട്ടിയെണെന്നാണ് പരാതിക്കാർ പറയുന്നത്. ഇതോടെ പെൺകുഞ്ഞിന്‍റെ ഡിഎൻഎ പരിശോധന നടത്തണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടു. അഹമ്മദാബാദിലെ സോള സിവിൽ ആശുപത്രിയിലാണ് സംഭവം.

      പ്രസവത്തിനായി യുവതിയെ വ്യാഴാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സിസേറിയൻ നടത്തി. അപ്പോൾ നഴ്സ് പറഞ്ഞത് ആൺകുഞ്ഞാണെന്നായിരുന്നു. എന്നാൽ കുറച്ചു സമയത്തിനുശേഷം പെൺകുഞ്ഞിനെയാണ് ലേബർ റൂമിന് പുറത്തു കാത്തുനിന്ന് ബന്ധുക്കൾക്ക് കൈമാറിയത്. ഇതോടെയാണ് യുവതിയും ഭർത്താവും ആശുപത്രി അധികൃതർക്ക് പരാതി നൽകിയത്. എന്നാൽ ഇതിൽ നടപടിയെടുക്കാൻ ആശുപത്രിക്കാർ തയ്യാറായില്ല.

      അതിനാൽ ഇരുവരും ഇപ്പോൾ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കുഞ്ഞുങ്ങളെ മാറിപ്പോയിട്ടില്ലെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. അതേസമയത്ത് മറ്റു പ്രസവങ്ങളൊന്നുമില്ലായിരുന്നു അതുകൊണ്ടുതന്നെ കുഞ്ഞിനെ മാറിപ്പോകാൻ സാധ്യതയില്ലെന്നും അവർ വ്യക്തമാക്കുന്നു. നഴ്സിന് സംഭവിച്ച പിഴവാണിതെന്നും അവർ പറഞ്ഞു.
      TRENDING:എട്ടു വര്‍ഷങ്ങള്‍ തുടർച്ചയായി കിരീടം; ഒമ്പതാം കിരീടമെന്ന റെക്കോഡ് നേടാനാവാതെ ആര്‍ട്ടുറോ വിദാല്‍[NEWS]Gold Smuggling | ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഹോട്ട് ചിത്രങ്ങളുടെ കുത്തൊഴുക്കോ? ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'ഡേർട്ടി ഹരി'[PHOTOS]
      ആശുപത്രിയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാനും പോലീസ് തീരുമാനിച്ചു. നഴ്‌സിനെയും ചോദ്യം ചെയ്യും.
      Published by:Anuraj GR
      First published:
      )}