നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • മൂന്നുകോടി മുതൽമുടക്കി പാലം പണിതു; ഉദ്ഘാടനത്തിനു മുമ്പേ കനത്ത മഴയിൽ പാലം തകർന്നുവീണു

  മൂന്നുകോടി മുതൽമുടക്കി പാലം പണിതു; ഉദ്ഘാടനത്തിനു മുമ്പേ കനത്ത മഴയിൽ പാലം തകർന്നുവീണു

  സംഭവത്തിൽ കുറ്റവാളികളെന്ന് കണ്ടെത്തുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ജില്ല കളക്ടർ രാഹുൽ ഹരിദാസ് പറഞ്ഞു.

   തകർന്ന പാലം

  തകർന്ന പാലം

  • News18
  • Last Updated :
  • Share this:
   ഭോപ്പാൽ: മൂന്നുകോടി രൂപ മുതൽമുടക്കിൽ നിർമിച്ച പാലം ഉദ്ഘാടനത്തിനു മുമ്പേ കനത്ത മഴയിൽ തകർന്നുവീണു. മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്ന് 350 കിലോമീറ്റർ ദൂരെയുള്ള സെയോനി ജില്ലയിലെ വൈഗംഗ നദിക്ക് കുറുകെ നിർമിച്ച പാലമാണ് തകർന്നുവീണത്. ഔദ്യോഗികമായി പാലത്തിന്റെ പണി പൂർത്തിയാകേണ്ടത് ഇന്ന് (ഓഗസ്റ്റ് 30) ആയിരുന്നു. ഇന്നുതന്നെയാണ് പാലം തകർന്നുവീണതും.

   നിശ്ചയിച്ചതിനും ഒരു മാസം മുമ്പേ പാലത്തിന്റെ പണി തീർന്നിരുന്നു. എന്നാൽ, 150 മീറ്റർ നീളമുള്ള പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചിരുന്നില്ല. പക്ഷേ, ഗ്രാമവാസികൾ പാലം ഉപയോഗിച്ച് തുടങ്ങിയിരുന്നു.

   You may also like:ആത്മഹത്യ ചെയ്ത അനു മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യത്തിന്റെ ഇര'; ഷാഫി പറമ്പിൽ [NEWS]24 മണിക്കൂറിനിടെ 78,761 പോസിറ്റീവ് കേസുകൾ; ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന ഒറ്റദിന കണക്കുമായി ഇന്ത്യ [NEWS] ഓണം അന്താരാഷ്ട്ര ഉത്സവംമൻ കി ബാത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി [NEWS]

   ഔദ്യോഗികരേഖകൾ അനുസരിച്ച് പ്രധാനമന്ത്രിയുടെ ഗ്രാമീൺ റോഡ് ശൃംഖല സ്കീം ആയ PMGSYയിൽ ഉൾപ്പെടുത്തി
   3.7 കോടി രൂപയ്ക്കാണ് പാലം പണി പൂർത്തിയാക്കിയത്. 2018 സെപ്റ്റംബർ ഒന്നിന് ആയിരുന്നു പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. 2020 ഓഗസ്റ്റ് 30നു മുമ്പ് പൂർത്തിയാക്കണമെന്ന് ആയിരുന്നു പദ്ധതി.

   അതേസമയം, സംഭവത്തിൽ കുറ്റവാളികളെന്ന് കണ്ടെത്തുന്നവർക്ക് എതിരെ കർശന നടപടി എടുക്കുമെന്ന് ജില്ല കളക്ടർ രാഹുൽ ഹരിദാസ് പറഞ്ഞു. ബി ജെ പി നിയമസഭാംഗമായ രാകേഷ് പാൽ സിംഗിന്റെ കീഴിലുള്ള മണ്ഡലത്തിലെ സിയോനി സുൻവര ഗ്രാമത്തെയും ഭീംഗഡ് ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്. ഇരു ഗ്രാമങ്ങളും തമ്മിലുള്ള ബന്ധത്തെ ഇത് ബാധിക്കും.

   തുടർച്ചയായി മഴ പെയ്തതിനെ തുടർന്ന് മധ്യപ്രദേശിൽ വ്യാപക നാശമുണ്ടായി. നർമദ നദീതീരത്ത് വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉണ്ടായി. ഭോപ്പാലിലെ കോവിഡ് കെയർ സെന്ററായ ചിരായു ആശുപത്രിയിൽ ആശുപത്രിയിൽ വെള്ളം കയറി.

   743 മില്ലിമീറ്റർ മഴ പ്രതീക്ഷിച്ച സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ വരെ സംസ്ഥാനത്ത് 815.2 മില്ലിമീറ്റർ മഴ ലഭിച്ചു.
   Published by:Joys Joy
   First published:
   )}