ബെംഗളൂരു: ബെംഗളൂരു സ്ഫോടനകേസിൽ പിഡിപി നേതാവ് മഅദനിയ്ക്കെതിരെ പുതിയ തെളിവുകൾ പരിഗണിക്കണമെന്ന് കർണാടക സർക്കാർ സുപ്രീംകോടതിയിൽ. ഫോണ്‍ റെക്കോര്‍ഡിങ് ഉള്‍പ്പടെയുള്ള തെളിവുകള്‍ പരിഗണിക്കാന്‍ വിചാരണ കോടതിയോട് നിർദേശിക്കണമെന്നാവശ്യപ്പെട്ടാണ് കർണാടക സുപ്രീം കോടതിയെ സമീപിച്ചത്.
കര്‍ണാടക സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി അബ്ദുള്‍ നാസര്‍ മദനി,തടിയന്റെവിട നസീര്‍ ഉള്‍പ്പടെ കേസിലെ ഇരുപത്തിയൊന്ന് പ്രതികള്‍ക്ക് നോട്ടീസ് അയച്ചു. പുതിയ തെളിവുകൾ പരിഗണിക്കണോ എന്നതിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമെടുക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
തിയ തെളിവുകൾ പരിഗണിക്കണമെന്ന സർക്കാരിന്റെ ആവശ്യം കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ച ഹര്‍ജിയിലാണ് വിധി.
അന്തിമ വാദം കേള്‍ക്കല്‍ സ്റ്റേ ചെയ്യണമെന്ന് കര്‍ണാടക സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നിഖില്‍ ഗോയല്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം ജസ്റ്റിസ്മാരായ ഹേമന്ത് ഗുപ്ത വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ച് അംഗീകരിച്ചു.
അതേസമയം അബ്ദുൽ നാസർ മഅദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ കളമശ്ശേരിയിൽ ബസ് കത്തിച്ച കേസിൽ കേസിൽ തടിയന്റവിട നസീര്‍, സാബിര്‍ ബുഹാരി, താജുദ്ദീൻ എന്നിവരാണ് കുറ്റക്കാരെന്ന് എൻഐഎ കോടതി വിധിച്ചിരുന്നു.
മഅദനിയുടെ ഭാര്യ സൂഫിയ കേസിൽ പത്താം പ്രതിയാണ്. പ്രതികൾക്ക് തിങ്കളാഴ്ച ശിക്ഷ വിധിക്കും. നേരത്തെ കേസിലെ പ്രതി കെ.എ.അനൂപിന് ആറു വർഷം കഠിനതടവും 1,60,000 രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.