Unlock 4.0 | കണ്ടൈൻമെന്റ് സോണിലെ സ്റ്റേഷനുകൾ അടഞ്ഞുകിടക്കും; മെട്രോ സർവീസുകൾക്ക് പുതിയ നിർദ്ദേശങ്ങൾ

ആദ്യഘട്ടത്തിൽ ഡൽഹി മെട്രോ രണ്ടു ഷിഫ്റ്റുകളിൽ ആയിരിക്കും പ്രവർത്തിക്കുക. രാവിലെ ഏഴു മണിമുതൽ 11 മണിവരെയും വൈകുന്നേരം നാലുമണിമുതൽ എട്ടുമണി വരെയും ആയിരിക്കും അത്. രണ്ടാം ഘട്ടത്തിൽ രാവിലെ ഏഴുമണി മുതൽ ഒരുമണി വരെയും വൈകുന്നേരം നാലുമണി മുതൽ 10 മണി വരെയും പ്രവർത്തിക്കും. സെപ്തംബർ 12 ഓടെ സാധാരണനിലയിൽ സേവനങ്ങൾ പുനരാരംഭിക്കും.

News18 Malayalam | news18
Updated: September 2, 2020, 9:06 PM IST
Unlock 4.0 | കണ്ടൈൻമെന്റ് സോണിലെ സ്റ്റേഷനുകൾ അടഞ്ഞുകിടക്കും; മെട്രോ സർവീസുകൾക്ക് പുതിയ നിർദ്ദേശങ്ങൾ
News 18
  • News18
  • Last Updated: September 2, 2020, 9:06 PM IST
  • Share this:
സെപ്തംബർ ഏഴാം തിയതി മുതൽ രാജ്യത്തുടനീളം പ്രവർത്തനം ആരംഭിക്കുന്ന മെട്രോ ട്രയിൻ സർവീസുകൾക്കുള്ള മാർഗ നിർദേശങ്ങൾ ഭവന, നഗരകാര്യ മന്ത്രാലയം ബുധനാഴ്ച പുറപ്പെടുവിച്ചു. രാജ്യത്ത് ആകെ 17 മെട്രോ കോർപ്പറേഷനുകളാണ് നിലവിലുള്ളത്. ശനിയാഴ്ചയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം Unlock 4 മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

സെപ്തംബർ ഏഴു മുതൽ മെട്രോ സർവീസുകൾ പുനരാരംഭിക്കാൻ അനുമതി നൽകുമെന്നും വ്യക്തമാക്കിയിരുന്നു. സെപ്തംബർ ഏഴുമുതൽ ഗ്രേഡഡ് രീതിയിൽ മെട്രോ സർവീസുകൾ പുനരാരംഭിക്കുമെന്നും യാത്രക്കാർ പ്രതിരോധ നടപടികളായ മാസ്ക്, സാമൂഹ്യ അകലം പാലിക്കൽ എന്നിവ പിന്തുടരണമെന്നും കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞിരുന്നു. സെപ്തംബർ 12നകം രാജ്യത്തെ എല്ലാ മെട്രോ ലൈനുകളും പ്രവർത്തനക്ഷമമാകുമെന്നും അദ്ദേഹം പറഞ്ഞു.

You may also like:ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത് ബിനീഷ് കോടിയേരി'; മയക്കുമരുന്ന് കേസിലെ പ്രതി അനൂപിന്റെ മൊഴി പുറത്ത് [NEWS]പിണറായിയിൽ കോഴി പ്രസവിച്ചു [NEWS] സ്വർണക്കടത്ത് കേസിൽ കോടിയേരി ബാലകൃഷ്ണന്റെ കുടുംബത്തിനുള്ള ബന്ധം അന്വേഷിക്കണം: ബി.ജെ.പി [NEWS]

താഴെ പറയുന്നവയാണ് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ

1. ഒന്നിൽ കൂടുതൽ ലൈനുകൾ ഉള്ള മെട്രോകൾ സെപ്തംബർ ഏഴുമുതൽ ഗ്രേഡഡ് രീതിയിൽ വ്യത്യസ്ത ലൈനുകൾ തുറക്കണം. അങ്ങനെ എല്ലാ ഇടനാഴികളും സെപ്തംബർ 12നകം പ്രവർത്തനക്ഷമമാകും. ആദ്യദിവസങ്ങളിൽ കുറഞ്ഞ സമയമായിരിക്കും സേവനം. സെപ്തംബർ 12 ഓടുകൂടി പൂർണരീതിയിൽ പ്രവർത്തനക്ഷമമാകും. സ്റ്റേഷനുകളിലും ട്രയിനുകളിലും യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാൻ സർവീസുകളുടെ എണ്ണം ക്രമീകരിക്കും.

2.​ കൺടയിൻമെന്റ് സോണിലെ സ്റ്റേഷനുകളും അകത്തേക്കും, പുറത്തേക്കുമുള്ള ഗേറ്റുകളും അടഞ്ഞുകിടക്കും.

3.​​ ഉചിതമായ സാമൂഹിക അകലം പാലിക്കുന്നതിന് സ്റ്റേഷനുകളിലും ട്രയിനുകളിലും അടയാളപ്പെടുത്തലുകൾ നടത്തും.

4. മാസ്ക് ധരിക്കുന്നത് എല്ലാ യാത്രക്കാർക്കും സ്റ്റാഫുകൾക്കും നിർബന്ധമാക്കും. മാസ്ക് ഇല്ലാതെ എത്തുന്നവർക്ക് മാസ്ക് വാങ്ങാനുള്ള ക്രമീകരണം എല്ലാ സ്റ്റേഷനിലും നടത്തും.

5. സ്റ്റേഷനുകളിലെ പ്രവേശന കവാടത്തിൽ തെർമൽ സ്ക്രീനിംഗിനു ശേഷം കോവിഡ് ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കുകയുള്ളൂ. രോഗലക്ഷണങ്ങൾ ഉള്ളവരെ അടുത്തുള്ള കോവിഡ് കെയർ സെന്ററിൽ പോയി പരിശോധന നടത്താൻ നിർദ്ദേശിക്കണം. ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കണം.

​6. സ്‌റ്റേഷനുകളിൽ എത്തുന്ന യാത്രക്കാർക്ക് സാനിറ്റൈസർ നൽകണം. കൃത്യമായ ഇടവേളകളിൽ ട്രയിൻ, ലിഫ്റ്റ്, എസ്കലേറ്റേഴ്സ്, എ എഫ് സി ഗേറ്റ്, ടോയ് ലെറ്റ് എന്നിവയുടെ ശുചീകരണം ഉറപ്പാക്കണം.

​7. സ്മാർട് കാർഡിന്റെ ഉപയോഗവും പണരഹിത ഓൺലൈൻ ഇടപാടുകളും പ്രോത്സാഹിപ്പിക്കപ്പെടും. ടോക്കണുകൾ, ടിക്കറ്റ് എന്നിവ ശുചീകരണത്തിന് വിധേയമാക്കും.

​8. സാമൂഹിക അകലം പാലിച്ച് സ്റ്റേഷനുകളിൽ ബോർഡിംഗ്, ഡീ ബോർഡിംഗ് നടക്കുന്നതിന് ആവശ്യമായ സമയം സ്റ്റേഷനുകളിൽ അനുവദിക്കണം. സാമൂഹിക അകലം പാലിക്കുന്നതിന് ചില സ്റ്റേഷനുകൾ ഒഴിവാക്കുകയും ചെയ്യും.
9.​ കുറഞ്ഞ ലഗേജുമായി യാത്ര ചെയ്യാൻ യാത്രക്കാർ ശ്രദ്ധിക്കണം. സ്കാനിംഗും എളുപ്പത്തിലും വേഗത്തിലുമാക്കാൻ മെറ്റൽ സാധനങ്ങൾ കൊണ്ടുപോകുന്നത് ഒഴിവാക്കണം.

ആദ്യഘട്ടത്തിൽ ഡൽഹി മെട്രോ രണ്ടു ഷിഫ്റ്റുകളിൽ ആയിരിക്കും പ്രവർത്തിക്കുക. രാവിലെ ഏഴു മണിമുതൽ 11 മണിവരെയും വൈകുന്നേരം നാലുമണിമുതൽ എട്ടുമണി വരെയും ആയിരിക്കും അത്. രണ്ടാം ഘട്ടത്തിൽ രാവിലെ ഏഴുമണി മുതൽ ഒരുമണി വരെയും വൈകുന്നേരം നാലുമണി മുതൽ 10 മണി വരെയും പ്രവർത്തിക്കും. സെപ്തംബർ 12 ഓടെ സാധാരണനിലയിൽ സേവനങ്ങൾ പുനരാരംഭിക്കും.
Published by: Joys Joy
First published: September 2, 2020, 9:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading